- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ഷക്കീലയുടെ ജീവിതം ബോളിവുഡിൽ സിനിമയാകുന്നു; മാദക റാണിയെ അഭ്രപാളിയിൽ എത്തിക്കുന്നത് നടി റിച്ച ഛദ്ദ
ഒരു കാലത്ത് മാദകത്വം കൊണ്ട് സിനിമയിൽ നിറഞ്ഞ് നിന്ന നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡ് സിനിമയാണ് നടിയുടെ ജീവിതം സ്‌ക്രീനിലെത്തി ക്കുക.റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷത്തെ ഹിന്ദിയിൽ അവതരിപ്പിക്കുക. ചിത്രം സംവിധാനം ചെയ്യുന്നത് അന്തരിച്ച മാധ്യമപ്രവർത്തക ഗൗരി ങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷാണ്. 1990കളിൽ മലയാളം ബി ഗ്രേഡ് സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഷക്കീല. പതിനാറാം വയസിൽ ബി ഗ്രേഡ് സിനിമാ മേഖലയിലെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്കുണ്ടായ വീഴ്ചകളുമാണ് സിനിമ അനാവരണം ചെയ്യുക. ചിത്രത്തിൽ വിവാദങ്ങൾക്കും പഞ്ഞമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷക്കീല ശീലാവതി എന്ന സിനിമയിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ്. തെലുങ്ക് ചിത്രമാണെങ്കിലും കേരളത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറക്കാർ പുറത്ത് വിട്ടിരുന്നു. 1990 കളിൽ മലയാള സിനിമയിൽ ക
ഒരു കാലത്ത് മാദകത്വം കൊണ്ട് സിനിമയിൽ നിറഞ്ഞ് നിന്ന നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡ് സിനിമയാണ് നടിയുടെ ജീവിതം സ്‌ക്രീനിലെത്തി ക്കുക.റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷത്തെ ഹിന്ദിയിൽ അവതരിപ്പിക്കുക. ചിത്രം സംവിധാനം ചെയ്യുന്നത് അന്തരിച്ച മാധ്യമപ്രവർത്തക ഗൗരി ങ്കേഷിന്റെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷാണ്.
1990കളിൽ മലയാളം ബി ഗ്രേഡ് സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഷക്കീല. പതിനാറാം വയസിൽ ബി ഗ്രേഡ് സിനിമാ മേഖലയിലെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്കുണ്ടായ വീഴ്ചകളുമാണ് സിനിമ അനാവരണം ചെയ്യുക. ചിത്രത്തിൽ വിവാദങ്ങൾക്കും പഞ്ഞമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷക്കീല ശീലാവതി എന്ന സിനിമയിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ്. തെലുങ്ക് ചിത്രമാണെങ്കിലും കേരളത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറക്കാർ പുറത്ത് വിട്ടിരുന്നു.
1990 കളിൽ മലയാള സിനിമയിൽ കളം നിറഞ്ഞ ഷക്കീല, പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻസിനിമകളിലും വൻ ആരാധകരെ നേടി. ഷക്കീല ചിത്രങ്ങൾ;മൊഴിമാറ്റി ജപ്പാനീസ്, ചൈനീസ് ഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു.