- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറാം വയസിൽ സിനിമയിലേക്ക് കടന്നുവന്ന ഹോട്ട് നായികയുടെ സ്വകാര്യ ജീവിതവും അനുഭവങ്ങളും വെള്ളിത്തിരയിലേക്ക്; ഷക്കീലയാവുക റിച്ച ചദ്ദയും
ചെന്നൈ: സിൽക് സ്മിതയുടെ ജീവിതം സിനിമയായപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. സിൽക്കായി വെള്ളിത്തിരയിൽ എത്തിയ വിദ്യാ ബാലനെ തേടി അവാർഡുകളുമെത്തി. ഇപ്പോഴിതാ മറ്റൊരു ഹോട്ട് നായിക ഷക്കീലയുടെ ജീവിതവും സിനിമയാവുന്നു. കന്നഡയിൽ ഒരുക്കുന്ന ചിത്രത്തിൽ റിച്ച ഛദ്ദയാണ് നായിക. ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത് ലങ്കേഷ്. പതിനാറാം വയസിൽ സിനിമയിലേക്ക് കടന്നുവന്ന ഷക്കീലയുടെ സ്വകാര്യ ജീവിതവും അവർക്ക് ജീവിതത്തിൽ നേരിടേണ്ടിവന്ന അനുഭവങ്ങളുമൊക്കെയാണ് ചിത്രത്തിൽ പറയുന്നത്. താരാധിപത്യം നിറഞ്ഞ സിനിമയിൽ ഷക്കീല ചിത്രം നേടിയ സ്വീകാര്യതയും കളക്ഷനുമെല്ലാം ചിത്രത്തിൽ പ്രമേയമാകും. വരുന്ന ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. 2019ലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.
ചെന്നൈ: സിൽക് സ്മിതയുടെ ജീവിതം സിനിമയായപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. സിൽക്കായി വെള്ളിത്തിരയിൽ എത്തിയ വിദ്യാ ബാലനെ തേടി അവാർഡുകളുമെത്തി. ഇപ്പോഴിതാ മറ്റൊരു ഹോട്ട് നായിക ഷക്കീലയുടെ ജീവിതവും സിനിമയാവുന്നു.
കന്നഡയിൽ ഒരുക്കുന്ന ചിത്രത്തിൽ റിച്ച ഛദ്ദയാണ് നായിക. ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത് ലങ്കേഷ്. പതിനാറാം വയസിൽ സിനിമയിലേക്ക് കടന്നുവന്ന ഷക്കീലയുടെ സ്വകാര്യ ജീവിതവും അവർക്ക് ജീവിതത്തിൽ നേരിടേണ്ടിവന്ന അനുഭവങ്ങളുമൊക്കെയാണ് ചിത്രത്തിൽ പറയുന്നത്.
താരാധിപത്യം നിറഞ്ഞ സിനിമയിൽ ഷക്കീല ചിത്രം നേടിയ സ്വീകാര്യതയും കളക്ഷനുമെല്ലാം ചിത്രത്തിൽ പ്രമേയമാകും. വരുന്ന ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. 2019ലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.
Next Story