തിരുവനന്തപുരം: സിനിമ ഒരു മായികാ വലയമാണ്. അവിടെ ഗ്ലാമറും നിലനിൽപിന് ഒരു ഘടകമായൊരു കാലം ഉണ്ടായിരുന്നു. പ്രസസ്തിയുടെ പരകോടിയിൽ എത്തുന്നവർ...,വഴിയിൽ വീണു പോകുന്നവർ....അങ്ങനെ പ്രശസ്തിയോളമെത്തി അഗ്രഹാരത്തിലേക്ക് കൂപ്പുകുത്തി വീണുപോയവർ എത്ര എത്ര... പുരുഷന്മാരെ അപേക്ഷിച്ച് സ്രീകൾക്ക് സിനിമയിൽ അധികനാൾ പിടിച്ചു നിൽക്കാൻ സാധിക്കില്ല. പക്ഷേ ഇന്ന് ചെറിയൊരു മാറ്റം വന്നു കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ 30 35 എന്ന വസയിന്റെ വേലിക്കുളിൽ മാത്രം. ഇതിനിടയിൽ അടിയൊഴുക്കുകളും ഗോസിപ്പുകളും ഏറെ സഹിക്കേണ്ടിവരും. ഷക്കിലായുടെ സിനിമ ജീവിതം ഉദാഹരണം.

വളരെ വേഗം സിനിമയിൽ എത്തി തെലുങ്ക്, കന്നട, തമിഴ് ,മലയാളം സിനിമകൾക്ക് ഹിറ്റുകൾ ധാരാളം സമ്മാനിച്ച ഷക്കീല ഇന്നെവിടെ ? ഒരിക്കൽ സൂപ്പർസ്റ്റാർ ചിത്രങ്ങൾക്ക് പോലും കാണികൾ ഇല്ലാതിരുന്നപ്പോൾ തിയേറ്റർ നിറച്ചു നിർമ്മാതാക്കളേയും സംവിധാക്കളേയും സഹായിച്ച ഹിറ്റ് മേക്കർ! കേരളത്തിൽ ഷക്കീല തരംഗം സൃഷ്ടിച്ചപ്പോൾ മുഖ്യധാര ചാനലുകൾ നടിയെ മാറ്റിനിർത്തിയ ഒരു കാലമുണ്ടായിരുന്നു. ഒരു അഭിമുഖത്തിനു വേണ്ടിപോലും ആരും തന്നെ അവരെ സമീപിച്ചിരുന്നില്ല. പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തെപോലെ അവരെ മാറ്റിനിർത്തുകയാണ് ഉണ്ടായത്. അന്നവർ ചെയ്തതിലും അല്പവസ്ത്രം ധരിച്ച് മുൻനിരനായികമാർ പോലും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. അവരെ താരസുന്ദരികളെന്നു വിളിച്ച് എഴുന്നള്ളിക്കാനും കൊണ്ടു നടക്കാനും ആളുകൾ ഒരു പാടുണ്ട്.

എന്തിനേറെ പറയുന്നു നായിമാരെ ചുറ്റിപ്പറ്റി ഗോസിപ്പുകോളങ്ങൾ പോലും പ്രത്യക്ഷപ്പെട്ടു. വെള്ളിത്തിരയിൽ നിന്നും തുടങ്ങിയ ബന്ധം മിനിസ്‌ക്രീനിലും ആഘോഷമാക്കി. ചാറ്റ് ഷോകളും ഇന്റവ്യൂകളും ആഘോഷപരിപാടികൾ വരുമ്പോൾ ഉള്ള കോലം കെട്ടലും. അങ്ങനെ നിലയ്ക്കാത്ത ആഘോഷങ്ങളുടെ പെരുമഴ തന്നെ. കാട്ടുകോഴിക്കെന്തു ശങ്ക്രാന്തി എന്നു ചോദിച്ചതു പോലെ അപ്പോഴും ഷക്കീല തഴയപ്പെട്ടവൾ ആയിരുന്നു. പക്ഷേ, അടുത്ത കാലത്ത് ഈ കാഴ്‌ച്ചപ്പാട് ചാനലുകൾ മാറ്റി. അന്ന് അവഗണിച്ചവർ ഇപ്പോൾ തരത്തെ ക്ഷണിച്ചു വരുത്തി അഭിമുഖങ്ങളെടുത്തു. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലാണ്

ആരംഭിച്ച ഫ്ളാവഴ്‌സ് ചാനൽ പല മാറ്റങ്ങളും മിനിസ്‌കീനിൽ കൊണ്ടുവരുന്നു. അത്തരത്തിലൊരു ഉദ്യമത്തിലൊന്നാകുന്നു സെക്‌സ് ബോബ് എന്നു മുദ്രകുത്തപ്പെട്ട ഷക്കീലയുടെ ചാനൽ പ്രവേശവും. കളേഴ്‌സിലെ, കോമഡി സൂപ്പർ നൈറ്റ് സീസൺ 2 യിൽ അതിഥി താരമായി ഷക്കീല എത്തുന്നു. ഷക്കീല വരുന്ന പരിപാടിയുടെ പ്രമോ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഫ്ളാവഴ്‌സിലെ കോമഡിനൈറ്റിൽ വരുന്നതിനു മുന്നോടിയായി മറ്റു ചാനലുകളും ഷക്കീലയുടെ ഇന്റർവ്യൂകളും അഭിപ്രായങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. മാറുന്ന കാലത്തിനൊപ്പം മാറുന്ന വേഷം പോലെ മിനിസ്‌ക്രീനും മാറ്റത്തിനൊരുങ്ങുകയാണ്.

ഫ്ളാവഴ്‌സ് ചാനലിലെ പരിപാടികൾക്കിടയിൽ ഷക്കീലയുടെ സംസാരവും അടങ്ങിയ പ്രോമോ ചാനൽ പുറത്തു വിട്ടിട്ടുണ്ട്. ടു പീസ് ധരിക്കുമ്പോൾ ആദ്യം അല്പം മടിയുണ്ടായിരുന്നു. സ്വന്തം ചേച്ചി, സ്വന്തം അമ്മ.. അങ്ങനെ സ്വന്തത്തിൽ പെട്ടവരാണ് തന്നെ ചതിച്ചത് എന്നും ഷക്കീല പറയുന്നതായി പ്രൊമോ വീഡിയോയിൽ കാണാം. പ്രൈം ടൈമിൽ മറ്റ് വിനോദചാനലുകളുമായി സമാന ഷോകളുമായി കനത്ത മത്സരം നിലനിൽക്കുമ്പോഴാണ് ഷക്കീലയെ രംഗത്തിറക്കി ഫ്‌ലവേഴ്‌സ് ഓണത്തിനെത്തുന്നത്. അഭിനേത്രി എന്ന നിലയിൽ ഷക്കീലയെ മാന്യമായി പരിഗണിക്കുന്നതാണോ അതോ മൃദുരതി ചിത്രങ്ങളിലെ രതിബിംബം എന്ന നിലയിൽ പരിഹസിച്ച് രസിക്കുന്നതാണോ ഷോ എന്ന് കണ്ടറിയണം. ഷക്കീലയുടെ ചില വെളിപ്പെടുത്തലുകളാണ് ഫലവേഴ്‌സ് പുറത്തുവിട്ട പ്രമോയിൽ ഉള്ളത്. തന്നെ വഞ്ചിച്ചത് സ്വന്തം അമ്മയും ചേച്ചിയും അടുത്ത ബന്ധുക്കളുമാണെന്ന് ഷക്കീല പറയുന്നു. ചൂടേറിയ കാഴ്ചകളുമായി ചിരിയുടെ ചൂടാറാത്ത വേദിയിൽ ഷക്കീല എത്തുന്നു എന്നാണ് പരിപാടിയുടെ പ്രമോ. നടൻ വിനയ് ഫോർട്ടാണ് അവതാരകൻ.

ടു പീസ് ആദ്യമായി ധരിച്ചതിനെക്കുറിച്ചും ഷക്കീല ഷോയിൽ വാചാലയാകുന്നുണ്ട്. ടു പീസ് ആദ്യമായി ധരിച്ചപ്പോൾ നല്ല മടിയുണ്ടായിരുന്നു. സിൽക്ക് സ്മിത നന്നായി ധരിക്കുന്നത് കണ്ടാണ് ഈ മടി മാറിയതെന്നും ഷക്കീല പററഞ്ഞു. എന്തായാലും പ്രോമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ചാനലുകള്ൾ പ്രചാരത്തിൽ ഇല്ലാത്ത കാലത്ത് മാസികകളും പത്രങ്ങളും ഷക്കീലയെ തീണ്ടാപ്പാടകലെ മാറ്റിനിർത്തിയിരുന്നു. സെക്‌സ് ബോബുകളെന്നു വിളിച്ചു. പ്രതാപ കാലത്ത് കൂടെ നിന്ന ആരു തന്നെ ഇല്ലാതെ നടി ഇപ്പോഴും ജീവിക്കുന്നു. ലോകം മുഴുവൻ എൽ ജി ബി ടി യെ പറ്റി സംസാരിക്കുമ്പോൾ സോഷ്യൽ മീഡിയ മൊത്തം മഴവില്ല് വിരിയുമ്പോൾ സിനിമ മേഖലയിൽ നിന്നും ഉറച്ച ശബ്ദത്തിൽ ഭിന്ന ലിംഗത്തിൽപ്പെട്ടവർക്ക് വേണ്ടി സംസാരിച്ചുകൊണ്ടാണ് നടി ഇടവേളയ്ക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

ആത്മകഥയിൽ സ്‌കൂൾ മാഷ് പീഡിപ്പിക്കാൻ ശ്രമിച്ചതിനെ പറ്റിയും വേശ്യാവൃത്തിയിലേക്ക് ഇറക്കിവിട്ട പണം തട്ടിയെടുത്ത വീട്ടുകാരെ പറ്റിയും കൂടെ കിടക്കാൻ വേണ്ടി മാത്രം പ്രണയവും സൗഹാർദ്ദവും നടിച്ചു വന്നവരെ പറ്റിയും കള്ള് കുടിച്ചു ബോധമില്ലാതെ കിടന്ന രാത്രികളെ പറ്റിയും ഓർക്കുന്നു. ' എനിക്ക് കുറ്റബോധമില്ല പക്ഷെ ദുഃഖം ഉണ്ട്' എന്ന് വളരെ കൃത്യമായി അവർ നമ്മുടെ കാപട്യത്തോട് വിളിച്ചു പറയുന്നു. ഇടക്കെപ്പോഴോ കന്യാസ്ത്രീ ആയി അവർ അഭിനയിക്കുന്നു എന്നും അവരെ അഭിനയിപ്പിക്കാനുള്ള തീരുമാനത്തോടുള്ള എതിർപ്പിൽ ആ സിനിമയെ ഇല്ലാതായി പോയെന്നും അറിഞ്ഞു. ചോട്ടാ മുംബൈ എന്ന സിനിമയിൽ ഷക്കീല തന്നെ ആയും തേജാ ഭായ് ആൻഡ് ഫാമിലി എന്ന സിനിമയിൽ സർവ്വേ എടുക്കാൻ വന്ന ഉദ്യോഗസ്ഥയായും ഷക്കീലയെ കേരളത്തിലെ ബിഗ് സ്‌ക്രീനിൽ വീണ്ടും കണ്ടു.

അശ്ലീല പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഒറ്റ സീനിൽ മാത്രം വന്നു മറഞ്ഞു പോയി അവർ. തേജാ ഭായിയിൽ സുരാജിന്റെ കഥാപാത്രം സാഹചര്യത്തിന് ഒട്ടും ചേരാത്ത രീതിയിൽ അശ്ലീലം ചോദിച്ചു നമ്മൾ കാണുന്നത് ഷക്കീലയെ തന്നെ ആണെന്ന് ഓർമിപ്പിച്ചു. ഇതിനിടയിൽ അവർ വിവാഹിതയാകുന്നു എന്ന് കേട്ടു. അപ്പോഴും കണ്ടു അവരുടെ ഉടലിനെ പറ്റിയുള്ള ഉന്മാദങ്ങൾ മാത്രമാണ് ആളുകൾ അന്വേഷിച്ചത്. ഷക്കീല സിനിമകളിൽ മുഴുക്കെ മുന്നിലും പിന്നിലും വല്ലാതെ ഇറക്കി വെട്ടിയ ബ്ലൗസും നഗ്‌നമായ അരക്കെട്ടും കുളി സീനുകളും കിടപ്പറയിലെ മുറുമുറുപ്പും ഒക്കെയാണ്... ആൾക്കാർക്ക് വേണ്ടതും അത് തന്നെയായിരുന്നു. കാമം നിറഞ്ഞ, കൊത്തിപ്പറക്കാനുള്ള കഴുകന്റെ ആവേശത്തോടെയാണ് പകൽ മാന്യന്മാരും പുരുഷാരവങ്ങളും ഷക്കീല പടങ്ങളെ സ്വീകരിച്ചത്.

വെള്ളിത്തിരയിൽ കാണുന്നതിനപ്പുറം അവരൊരു സ്ത്രീയാണെന്ന പരിഗണന പോലും നൽകാൻ പലപ്പോഴും സമൂഹം മറന്നു പോയിട്ടുണ്ട്. അന്ന് ഷക്കീല ചെയ്ത അശ്ലീകരം എന്ന് പറഞ്ഞു മാറ്റി നിർത്തിയ സമൂഹം തന്നെയാണ് ഐറ്റം നമ്പർ എന്ന ചെല്ലപ്പേരിട്ടു വിളിക്കുന്നത്. ഐറ്റം നമ്പറിന്റെ പേക്കൂത്തിൽ ചില നടിമാർ കാണിച്ചു കൂട്ടുന്ന് പേക്കൂത്തുകളേക്കാൾ എത്രയോ ഭേദമായിരുന്നു ഷക്കീല പടങ്ങൾ.

പ്ലേ ഗേൾസ്' എന്ന സിൽക്ക് സ്മിതാ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുകയും നിരവധി 'സോഫ്റ്റ് പോൺ' ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകർക്കു മുന്നിലെത്തി. എണ്ണിയാലൊടുങ്ങാത്ത ആരാധകരെ ഉണ്ടാക്കി എടുത്തെങ്കിലും ഒരു ഫോൺ കോളുകൾ പോലും വരാതെ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത സമയം തനിക്കുണ്ടായിരുന്നു. ഒറ്റപ്പെടലിനെ തരണം ചെയ്യാൻ വേണ്ടിയാണ് ജീവിതത്തിൽ പ്രയാസപ്പെട്ടതെന്നും നടി മുമ്പ് സൂചിപ്പിച്ചിരുന്നു.

ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണിനെ കേരളത്തിലെ ഒരു അവാർഡ് ദാന ചടങ്ങിൽ ക്ഷണിച്ച മലയാളികൾ, ഒരു പൊതു ചടങ്ങിൽ പോലും ഇതുവരെ തന്നെ ക്ഷണിക്കാത്തതിൽ വിഷമമുണ്ട് എന്ന് ഷക്കീല അടുത്തിടെ പറഞ്ഞിരുന്നു. അന്ന് സണ്ണി ലിയോണിനൊപ്പമുള്ള നടൻ ജയസൂര്യയുടെ സെൽഫി ചർച്ചയായി. സണ്ണിയോട് ബഹുമാനം തോന്നിയെന്ന വിവരണത്തോടു കൂടിയുള്ള നടന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്, പതിനായിരക്കണക്കിന് ലൈക്കുകളും ലഭിച്ചിരുന്നു.

അതേസമയം, വിദേശത്തുനിന്നുവന്ന നടിയെ നിങ്ങൾ ആദരിക്കുമ്പോൾ ഷക്കീലയെ പോലെയുള്ളവർ ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്ന പ്രതികരണങ്ങളുമായി രംഗത്ത് വന്ന ആളുകളെയും മറക്കുന്നില്ല. ഷക്കീലയ്‌ക്കൊപ്പം വേദി പങ്കിടാൻ ഇവിടെ എത്രപേർ തയാറാകുമെന്നും അവർ ചോദിക്കുന്നു.കേവലമൊരു ഫേസ്‌ബുക്ക് പോസ്റ്റിൽ ഒതുക്കേണ്ട ചോദ്യമല്ല. അത്. പക്ഷേ, നല്ല വേഷങ്ങൾ തേടിയെത്തുമെന്നും നാളെ താനും ഇതുപോലെ അംഗീകരിക്കപ്പെടുമെന്നും അവർ അന്ന് പ്രതികരിച്ചിരുന്നു.

ഒരു പരിചയവുമില്ലാത്ത പുരുഷനൊപ്പം, ധാരാളം വൈകാരികരംഗങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അതുമാത്രമല്ല, എനിക്ക് കരയാനുമറിയാം, പ്രേക്ഷകരെ ചിരിപ്പിക്കാനറിയാം. പ്രേക്ഷകർ എന്നും എന്നെ സ്‌നേഹിച്ചിട്ടുണ്ട്, ചിലർ നല്ലരീതിയിലും ചിലർ മോശമായ രീതിയിലും. എന്നിട്ടും എന്നിൽ വിശ്വാസം അർപ്പിക്കാൻ സംവിധായകതയാറാകുന്നില്ല. അഭിനയപ്രാധാന്യമുള്ള വേഷം ലഭിച്ചാൽ നന്നായി അഭിനയിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും ഷക്കീല പറയുമ്പോൾ സദാചാരം വിളമ്പുന്ന മാന്യന്മാർക്ക് ഇന്ന് ഉത്തരം മുട്ടുന്നു.