ക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ അതിഥി താരമായി ഷക്കീലയും എത്തും. ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷം കൈകാര്യം ചെയ്യുന്നത്. കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്.

സിൽക്ക് സ്മിതയുടെ ജീവിത കഥയ്ക്ക് ശേഷം ഷക്കീലയുടെയും ജീവിത കഥ ബോളിവുഡിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റിച്ചയെ കൂടാതെ പങ്കജ് ത്രിപാഠി, രാജീവ് പിള്ള, കന്നഡ താരം എസ്തർ നൊറോണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷക്കീലയും റിച്ചയും നേരത്തെ ബാംഗ്ലൂരിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഷക്കീലയുടെ ജീവിതക്കഥ പറയുന്നതിനൊപ്പം യഥാർത്ഥ ഷക്കീലയെ സ്‌ക്രീനിൽ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് ഇന്ദ്രജിത്ത് ലങ്കേഷ്.

ഷക്കീലയുടെ സംസാരരീതിയും ശരീരഭാഷയും സൂക്ഷ്മാംശങ്ങളുമെല്ലാം മനസ്സിലാക്കാനായി റിച്ചയും ഷക്കീലയ്ക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു. ഷക്കീല ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോഴും വേണ്ട നിർദേശങ്ങൾ നൽകി. യഥാർത്ഥ ജീവിതത്തിൽ വീട്ടിലെ കാര്യങ്ങൾ അടക്കമുള്ളവ വളരെ സ്നേഹത്തോടെ അവർ പറഞ്ഞു തന്നുവെന്നും സംവിധായകൻ പറഞ്ഞു.