ക്കീലയുടെ വിവാഹ വാർ്ത്ത വീണ്ടും തരംഗമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി ഒരു യുവാവുമായി നില്ക്കുന്ന ഫോട്ടോയാണ് വീണ്ടും ഇത്തരം വ്യാജ വാർത്ത പരക്കാൻ പ്രധാന കാരണം. എന്തായും ചിത്രവും വാർത്തയും ചൂടപ്പം പോലെയാണ് പരന്നത്. വാർത്ത എങ്ങും പരന്നതോടെ നടി തന്നെ വാർത്ത നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.

38കാരിയായ ഷക്കീല 28കാരനായ എഞ്ചിനീയറായ യുവാവിനെ വിവാഹം കഴിക്കുന്നുവെന്നാണ് വാർത്ത പരന്നത്. തെലുങ്ക്, തമിഴ് മാദ്ധ്യമങ്ങളാണ് ഷക്കീലയുടെ വിവാഹവാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാൽ വാർത്ത നിഷേധിച്ച നടി തനിക്കൊപ്പമുള്ളത് കാമുകനോ ഭർത്താവേ അല്ല. തനിക്ക് സഹോദര തുല്യനായ യുവാവാണെന്ന് അറിയിച്ചു. താൻ തെലുങ്കിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകനാണ് ഈ യുവാവെന്നും ഷക്കീല വ്യക്തമാക്കി.

ഉടൻ വിവാഹമുണ്ടാകില്ലെന്നും തൽക്കാലം അവിവാഹിതയായി തുടരാനാണ് താൽപ്പര്യമെന്നും ഷക്കീല കൂട്ടിച്ചേർത്തു. വ്യാജവാർത്ത പ്രചരിക്കുന്നതിൽ ഷക്കീല ദുഃഖിതയാണെന്ന് അവരോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

നീല ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഷക്കീല ഇപ്പോൾ തെലുങ്കിൽ സംവിധായിക എന്ന നിലയിൽ സജീവമാകാനുള്ള ശ്രമത്തിലാണ്. സെമി പോൺ ചിത്രങ്ങൾക്ക് പുറമെ നിരവധി മുഖ്യധാരാ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. അനാഥ കുട്ടികൾക്ക് സഹായം നൽകി സാമൂഹ്യ പ്രവർത്തന രംഗത്തും ഷക്കീല സജീവമാണ്.