- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നു; 'ശീലാവതി; വാട്ട് ദ ഫക്കി'ന്റെ ടീസർ പുറത്തിറങ്ങി; സൈക്കോ ത്രില്ലർ ചിത്രം റിലീസ് ചെയ്യുന്നത് തെലുങ്കിൽ
ഷക്കീല ആരാധകർക്ക് സന്തോഷ വാർത്ത. കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം ഷക്കീല വീണ്ടും സിനിമയിലെത്തുന്നു. തെലുങ്ക് ചിത്രത്തിലാണ് പ്രധാനകഥാപാത്രമായി ഷക്കീല വീണ്ടും എത്തുന്നത്. ശീലാവതി, വാട്ട് ദ ഫ*** എന്ന ചിത്രം തെലുങ്കിലെ യുവ സംവിധായകവായ സായ്‌റാം ദസാരിയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ ഈ ചിത്രത്തിന് പക്ഷെ അടിസ്ഥാനമായിരിക്കുന്നത് കേരളത്തിൽ നടന്ന ഒരു സംഭവമാണ്. ഒരു സൈക്കോ ത്രില്ലർ ജോണറിലുള്ള ചിത്രമായിരിക്കുമിത്. ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഗസ്റ്റ് അപ്പിയറൻസുകളിൽ ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ അഭിനയ ജീവിതം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയാണ് ഷക്കീല ഗസ്റ്റ് അപ്പിയറൻസുകൾ നടത്തിയിരുന്നത്. ഇപ്പോൾ അവർ കേന്ദ്രകഥാപാത്രമായി വരുമ്പോൾ തന്റെ ആരാധകരും തന്നെ സ്‌നേഹിക്കുന്നവരും അത് സ്വീകരിക്കുമെന്നാണ് ഷക്കീല കരുതുന്നത്. ഷക്കീലയുടെ കരിയറിലെ 250ാമത്തെ ചിത്രമാണിത്. കേരളത്തെ പിടിച്ചുലക്കിയ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്നും സായ്റ
ഷക്കീല ആരാധകർക്ക് സന്തോഷ വാർത്ത. കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം ഷക്കീല വീണ്ടും സിനിമയിലെത്തുന്നു. തെലുങ്ക് ചിത്രത്തിലാണ് പ്രധാനകഥാപാത്രമായി ഷക്കീല വീണ്ടും എത്തുന്നത്. ശീലാവതി, വാട്ട് ദ ഫ*** എന്ന ചിത്രം തെലുങ്കിലെ യുവ സംവിധായകവായ സായ്‌റാം ദസാരിയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ ഈ ചിത്രത്തിന് പക്ഷെ അടിസ്ഥാനമായിരിക്കുന്നത് കേരളത്തിൽ നടന്ന ഒരു സംഭവമാണ്. ഒരു സൈക്കോ ത്രില്ലർ ജോണറിലുള്ള ചിത്രമായിരിക്കുമിത്. ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഗസ്റ്റ് അപ്പിയറൻസുകളിൽ ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ അഭിനയ ജീവിതം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയാണ് ഷക്കീല ഗസ്റ്റ് അപ്പിയറൻസുകൾ നടത്തിയിരുന്നത്. ഇപ്പോൾ അവർ കേന്ദ്രകഥാപാത്രമായി വരുമ്പോൾ തന്റെ ആരാധകരും തന്നെ സ്‌നേഹിക്കുന്നവരും അത് സ്വീകരിക്കുമെന്നാണ് ഷക്കീല കരുതുന്നത്. ഷക്കീലയുടെ കരിയറിലെ 250ാമത്തെ ചിത്രമാണിത്. കേരളത്തെ പിടിച്ചുലക്കിയ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്നും സായ്‌റാം പറഞ്ഞു.
സായ്‌റാം ദസാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ഷക്കീല ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ ചേർന്ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരുന്നു. മദ്യ ഗ്ലാസിനു മുന്നിൽ സിരഗറ്റ് വലിച്ചിരിക്കുന്ന ഷക്കീലയുടെ ചിത്രമാണ് പുറത്തുവിട്ടത്.