- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കല്യാണം വേണ്ടെന്ന് വച്ച സമ്പന്ന കുടുംബത്തിലെ ബ്യൂട്ടീഷ്യൻ; ഇൻഷുറൻസിലേക്ക് ചുവടു മാറിയപ്പോൾ ഇലക്ട്രീഷ്യനായ 26-കാരനുമായി അസ്തിക്ക് പിടിച്ച പ്രണയം; അമ്പത്തിയൊന്നാം വയസ്സിലെ വിവാഹം ബന്ധുക്കൾ എതിർത്തെങ്കിലും കൂട്ടാക്കിയില്ല; ഹണി മൂൺ തീരും മുമ്പേ ശാഖാ കുമാരിയുടെ ദുരൂഹ മരണം; കാരക്കോണത്ത് വില്ലൻ ഭർത്താവിന്റെ സ്വത്ത് മോഹം
തിരുവനന്തപുരം കാരക്കോണത്ത് മധ്യവയസ്ക ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാ കുമാരിയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ ഇവരെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുപത്തിയാറുകാരനായ ഭർത്താവ് അരുൺ വെള്ളറട പൊലീസ് കസ്റ്റഡിയിലാണുള്ളത്. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
അമ്പത്തിയൊന്ന് വയസ്സുകാരിയെ 26കാരൻ കല്യാണം കഴിച്ചതുൾപ്പെടെ ദുരൂഹതകൾ ഏറെയുണ്ട്. ക്രിസ്തുമസ് ആഘോഷത്തിന് ശേഷമാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന ലൈറ്റുകളുടെ വയറുകൾ മൃതദേഹത്തിൽ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ വിവാഹം സംബന്ധിച്ചും പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം.
ബ്യൂട്ടീഷ്യനായിരുന്ന ശാഖാ കുമാരി വിവാഹം വേണ്ടെന്ന് വച്ചാണ് കഴിഞ്ഞത്. പിന്നീട് ഇൻഷുറൻസ് കമ്പനിയുടെ ഭാഗമായി. ഇതിനിടെയാണ് സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ശാഖയുമായി അരുൺ പ്രണയത്തിലാകുന്നത്. ആശുപത്രിയിലെ ഇലക്ട്രീഷ്യനായിരുന്നു അരുൺ. വയസാംകാലത്തെ കല്യാണത്തെ ബന്ധുക്കൾ എതിർക്കുകയും ചെയ്തു. സ്വത്ത് മോഹിച്ചാകും കല്യാണം എന്ന സൂചനയും നൽകി. ഇതൊന്നും വകവയ്ക്കാതെയായിരുന്നു വിവാഹം.
അതുകൊണ്ടാണ് ശാഖാ കുമാരിയുടെ മരണത്തിൽ കുടുംബം ദുരൂഹത കാണുന്നത്. വീടിനുള്ളിൽ ഷോക്കേറ്റ നിലയിൽ കണ്ട ശാഖയെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശാഖാ കുമാരിയുടെ മരണം അയൽവാസികൾ അറിയുന്നത്. ഭർത്താവ് അരുണാണ് തന്റെ ഭാര്യയ്ക്ക് ഷോക്കേറ്റ വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് അയൽവാസികൾ ശാഖയെ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് നാല് മണിക്കൂർ മുൻപ് ശാഖ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ശാഖയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ ഭർത്താവ് അരുണിനെ വെള്ളറട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അരുണുമായി ശാഖയ്ക്ക് ഷോക്കേറ്റ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.
വിവാഹ ഫോട്ടോ നവ മാധ്യമങ്ങളിൽ പ്രചരിച്ചതിൽ ശാഖയും അരുണും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി പറഞ്ഞു. ബാലരാമപുരം സ്വദേശിയാണ് അരുൺ. മരണത്തിൽ ഡോക്ടർമാർ സംശയമുന്നയിച്ചതോടെയാണ് പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ശാഖാ കുമാരിയുടെ ബന്ധുക്കളും മരണത്തിൽ ദുരൂഹതയാരോപിക്കുന്നുണ്ട്. സ്ത്രീയുടെ സ്വത്ത് മോഹിച്ചാണ് അരുൺ വിവാഹത്തിന്? താൽപര്യം പ്രകടിപ്പിച്ചതെന്ന സംശയം ശാഖാ കുമാരിയുടെ ബന്ധുക്കൾക്കുണ്ടായിരുന്നു.
സംഭവത്തിൽ കൂടുതൽ വ്യക്തതക്കായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പൊലീസ്. ക്രിസ്മസ് അലങ്കാര ലൈറ്റുകൾ സ്ത്രീയുടെ ശരീരത്തിൽ ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ