തിരുവനന്തപുരം. കുന്നത്തുകാൽ ത്രേസ്യപുരം സ്വദേശി ശാഖാകുമാരിയെ ഭർത്താവ് അരുൺ ഷോക്കേൽപ്പിച്ച് കൊന്ന സംഭവത്തിൽ വിവാഹത്തിനെ മുന്നേ ആസുത്രണം ഉണ്ടായിരുന്നതായി സൂചന. രണ്ടു വർഷം മുൻപ് ശാഖാ കുമാരിയുടെ മാതവിന് വന്ന സ്ട്രോക്കിനെ തുടർന്ന് തിരുവനന്തപുരത്തെ നഗര ഹൃദയത്തിലുള്ള പി ആർ എസ് ആശുപത്രിയിൽ നടത്തിയ ദീർഘ നാളത്തെ ചികിത്സക്കിടെയാണ് ശാഖാ കുമാരി അരുണിനെ പരിചയപ്പെടുന്നത്.

അരുണും ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായിരുന്നു. സഹായി ആയി അടുത്ത് കൂടി പരിയപ്പെട്ട അരുൺ അനന്തപുരി ആശുപത്രിയിലെ ഇലക്ട്രീഷ്യൻ എന്നാണ് ശാഖ കുമാരിയോടു പറഞ്ഞിരുന്നത്. ആശുപത്രി ബില്ലടക്കാനും ലാബിൽ പോകാനും ഒക്കെ സഹായി ആയി കൂടിയ അരുണുമായി പെട്ടന്ന് ശാഖാ കുമാരി അടുക്കുകയും ചെയ്തു. ആരുമായി പെട്ടന്ന് അടുക്കാത്ത വളരെ ബോൾഡായ ശാഖാ കുമാരി എത്ര പെട്ടന്ന് ഈ യുവാവുമായി സൗഹൃദത്തിലായി എന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എത്ര ആലോചിട്ടിട്ടും പിടികിട്ടുന്നില്ല.

ആശുപത്രി വാസത്തിനിടെ തന്നെ ശാഖാ കുമാരിയുടെ അളവറ്റ സ്വത്തിനെയും വസ്തു വകകളെയും കുറിച്ച്  മനസിലാക്കിയ അരുൺ സാമ്പത്തിക ബാധ്യതകളും കടങ്ങളും പറഞ്ഞ്്് ശാഖാ കുമാരിയിൽ നിന്നും പണം കൈപറ്റിയിരുന്നു. ഇതിനിടെ അമ്മയെ ഡിസ്ചാർജ്ജ് ചെയ്തു ശാഖാ കുമാരി കുന്നത്തുകാലിലേക്ക് മടങ്ങിയെങ്കിലും ഇവരുടെ സൗഹൃദം തുടർന്ന് ദിനവും ഉള്ള ഫോൺ വിളി ഇവിരെ കൂടുതൽ അടുപ്പിച്ചു. ഇതിനിടെ അരുൺ തന്നെ തന്ത്രങ്ങൾ മെനഞ്ഞ് ശാഖാ കുമാരിയെ വലയിലാക്കുകയായിരുന്നു.

അങ്ങനെയാണ് അരുണുമായുള്ള വിവാഹത്തിന് ശാഖാ മുതിരുന്നത്. കൂടാതെ പ്രായ വ്യത്യാസം ഒരു പ്രശ്നമല്ലന്ന് ചില സുഹൃത്തുക്കളുടെ ദാമ്പത്യ വിജയം കണ്ട് ശാഖാ കുമാരി ഉറപ്പിക്കുകയും ചെയ്തു. അരുണിന്റെ ദുശീലങ്ങളും ലക്ഷ്യങ്ങളും മനസിലാക്കിയ ചില സുഹൃത്തുക്കളും ഈ ബന്ധം വിലക്കിയെങ്കിലും ശാഖാ മുന്നോട്ടു തന്നെ പോയി. എറ്റവും ഒടുവിൽ തൊട്ടടുത്ത പള്ളിയിൽ വെച്ച് കല്ല്യാണം നിശ്ചയിച്ചപ്പോൾ തലേ ദിവസം അരുൺ കല്ല്യാണത്തിൽ നിന്നു പിന്മാറി.

അന്ന് അരുൺ വെച്ച് ഡിമാന്റുകൾ എല്ലാം അംഗീകരിച്ച് ചോദിച്ച ലക്ഷങ്ങളും നല്കിയപ്പോഴാണ് പിറ്റേന്ന് പള്ളിയിൽ നവ വരനായി അരുൺ എത്തിയത്. ചെറുപ്പത്തിലെ വിവാഹം വേണ്ടന്ന ഉറച്ച തീരുമാനത്തിൽ എത്തി ചേർന്ന ശാഖാ എങ്ങനെ മാറി ചിന്തിച്ചുവെന്ന് നാട്ടു കാർക്കും ബന്ധുക്കൾക്കും ഇന്നും മനസിലാവുന്നില്ല.

കുട്ടിക്കാലം തിക്താനുഭവങ്ങളുടേത്

ശാഖായുടെ കുട്ടിക്കാലം തിക്താനുഭവങ്ങൾ നിറഞ്ഞതായിരുന്നു. മാതാപിതാക്കളുടെ ദാമ്പത്യം പളുങ്കു പാത്രം പോലെ തകർന്നുടയുന്നത് ശാഖയും സഹോദരങ്ങളും നേരിൽ കണ്ടിട്ടുണ്ട്. ഒടുവിൽ പിതാവിന്റെ ആത്മഹത്യയെ തുടർന്ന് ബന്ധു വീടായ കൊല്ലത്തായിരുന്നു ശാഖയുടെ കുട്ടിക്കാലം. കുടംബത്തിലെ താളപ്പിഴകൾ നേരിൽ കണ്ടതു കൊണ്ടു തന്നെ വിവാഹമേ വേണ്ടന്ന ഉറച്ച തീരുമാനത്തിലായിരുന്നു ശാഖ.

അതേ സമയം പൊലീസിന്റെ ചോദ്യംചെയ്യലിൽ ശാഖയുടെ ഭർത്താവ് അരുൺ (28) കുറ്റം സമ്മതിച്ചു.. ശാഖ ഷോക്കേറ്റു മരിച്ചു എന്നായിരുന്നു അരുൺ ആദ്യം പറഞ്ഞത്. രണ്ടുമാസം മുൻപ് മതാചാര പ്രകാരമായിരുന്നു വിവാഹം. പിന്നീട് പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയെന്ന് കാര്യസ്ഥൻ വിജയകുമാർ പൊലീസ്ന് നല്കിയ മൊഴിയിൽ പറുന്നു.

ശാഖയും അരുണും തമ്മിൽ വഴക്ക് പതിവായിരുന്നത്രെ. വിവാഹ സൽക്കാരത്തിനിടെ അരുൺ ഇറങ്ങിപ്പോയി കാറിൽ കറങ്ങിനടന്നിരുന്നതായി സമീപവാസി പറയുന്നു. ശാഖ 10 ലക്ഷത്തോളം രൂപ അരുണിനു നൽകിയിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തി. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്. അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുൻകയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുൺ വിവാഹത്തിനെത്തിയത്.

പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാർക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തിൽ ആദ്യംമുതലേ നാട്ടുകാർക്കു ചില സംശയങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. ദിവസങ്ങൾക്കു മുൻപു വിവാഹം രജിസ്റ്റർ ചെയ്യാനായി ഇവർ പഞ്ചായത്ത് ഓഫിസിൽ പോയിരുന്നെന്ന് അയൽക്കാർ പറഞ്ഞു.

ക്രിസ്മസ് വിളക്കുകൾ തൂക്കാനെടുത്ത കണക്ഷൻ രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലർച്ചെ ശാഖ ഇതിൽ സ്പർശിച്ചപ്പോൾ ഷോക്കേറ്റെന്നുമായിരുന്നു അരുൺ ഏവരോടും പറഞ്ഞത്. പക്ഷേ ശാഖയുടെ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പൊലീസ് കൂടുതൽ അന്വേഷണത്തിലേക്കു നീങ്ങിയത്.