സിനിമാകാലത്തെ വിശേഷങ്ങൾ പങ്കുവെയ്ച്ച് നടി ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങി. ഇദയത്തിൻ ഉൺമൈ എന്നാണ് ആത്മകഥയുടെ പേര്.

ഒരുകാലത്ത് മലയാളസിനിമാരംഗത്ത് വിപ്ലവം സൃഷ്ടിച്ച നായികയാണ് ഷക്കീല.സിനിമാ രംഗത്തേക്കെത്തുന്നതിനായി താൻ ആർക്ക് മുന്നിലും വഴങ്ങിയിട്ടില്ലെന്‌നും നടി തന്റെ ആത്മകഥയില്ൂടെ വെളിപ്പെടുത്തുന്നു.

ചലച്ചിത്ര രംഗത്തെ വലിയ സ്റ്റാറുകൾക്കൊപ്പം അഭിനയിക്കാനും പലരേയും പരിചയപ്പെടാനും അവസരം ലഭിച്ചിട്ടുണ്ട്. കരിയറിലെ വീഴ്ചകളിലും ഒരവസരത്തിലും തനിക്കു തെറ്റുപറ്റിയിട്ടില്ല എന്നും ഷക്കീല വ്യക്തമാക്കി. പെൺകുട്ടികൾക്ക് പറ്റിയ മേഖലയല്ല സിനിമ എന്ന് ചിലർ പറയുന്നത് ഒരു പരിധിവരെ ശരിയാണെന്നും ഷക്കീല പറയുന്നു.

എന്നാൽ നമ്മൾ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ മാത്രമാണ്. നല്ല രീതിയിൽ തുടരണമെന്ന് തീരുമാനിക്കുന്ന പെൺകുട്ടികൾക്ക് അങ്ങനെ ജീവിക്കാൻ കഴിയാത്ത അവസ്ഥ ഇല്ല.എന്നാൽ നമ്മൾ തന്നെയാണ് നമ്മളെ നയിക്കേണ്ടത്. നല്ല രീതിയിൽ തുടരണമെന്ന് ചിന്തിക്കുന്ന പെൺകുട്ടികൾക്ക് അങ്ങനെ തന്നെ തുടരാമെന്നും ഷക്കീല പറയുന്നു.സിനിമയിൽ അവസരം ലഭിക്കാനായി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള നടിമാരെയും താൻ കണ്ടിട്ടുണ്ടെന്ന് ഷക്കീല പറയുന്നു. തനിക്കു പ്രണയം തോന്നിയിട്ടുണ്ടെന്നു പറയുന്ന ഷക്കീല അത് സിനിമാരംഗത്തുള്ള ആരോടുമല്ലെന്നും പറയുന്നുണ്ട്.

സിൽക്ക് സ്മിത നായികയായി അഭിനയിച്ച 'പ്ലേ ഗേൾസ്' എന്ന സിനിമയിലൂടെയാണ് ഷക്കീല സിനിമയിലെത്തുന്നത്. ആ ചിത്രം ഒരു വലിയ വിജയമായി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി പറഞ്ഞു. ആ സിനിമയാണ് ഷക്കീലയുടെ കരിയർ മാറ്റിമറിക്കുന്നത്. പിന്നീട് കൈനിറയെ അവസരങ്ങൾ. ആ വിജയത്തിൽ ഇപ്പോഴും ഷക്കീലയ്ക്ക് സന്തോഷമുണ്ട്.