ബുദാബിയിലെ മലയാളികളുടെ സംഘടനയായ ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ 2015-16 പ്രവർത്തനവർഷത്തെ പ്രവർത്തനോ ദ്ഘാടനം നാളെ രാത്രി 8:30ന്വിവിധ പരിപാടികളോടെഅബുദാബി കേരള സോഷ്യൽ സെന്റെറിൽ വച്ച് നടത്തപ്പെടുന്നു. രാജ്യസഭ എംപിയും,അഖിലേന്ത്യാ ജനാതിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ആയ ടി എൻ സീമ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കും.

അബുദാബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന ഉദ്ഘാടന പരിപാടികളോടനുബഡിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികൾ പങ്കെടുക്കുന്നു.

ഏപ്രിൽ 17 ന് വെള്ളിയാഴ്‌ച്ച രാത്രി 8:00 ന് ശക്തി തിയറ്റേഴ്‌സ് കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ യും ഉണ്ടായിരിക്കും.മുഴുവൻ ആളുകളെയും കേരള സോഷ്യൽ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: നിഷാം വെള്ളുത്തടത്തിൽ: 0507976375