- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ശക്തി തിയറ്റേഴ്‌സ് അബുദാബി വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ കലാസന്ധ്യ അവിസ്മരണീയമായി
ശക്തി തിയറ്റേഴ്‌സ് അബുദാബി വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ കലാസന്ധ്യ അവിസ്മരണീയമായി. വെള്ളിയാഴ്‌ച്ച രാത്രി 8:30 ന് കേരള സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ ഡോ: ടി .പി. ശശികുമാർ ഉദ്ഘാടന ചെയ്യ്തു. കണിക്കൊന്നയും,വെള്ളരിയും മത്തനും മാങ്ങയും വാൽകണ്ണാടിയും നിറദീപത്തിൽ തെളിഞ്ഞ് നിൽക്കുന്ന വിഷുക്കണി ഒരുക്കിയും, പോയ കാലത്തിന്റെ
ശക്തി തിയറ്റേഴ്‌സ് അബുദാബി വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ കലാസന്ധ്യ അവിസ്മരണീയമായി. വെള്ളിയാഴ്‌ച്ച രാത്രി 8:30 ന് കേരള സോഷ്യൽ സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ ഡോ: ടി .പി. ശശികുമാർ ഉദ്ഘാടന ചെയ്യ്തു.
കണിക്കൊന്നയും,വെള്ളരിയും മത്തനും മാങ്ങയും വാൽകണ്ണാടിയും നിറദീപത്തിൽ തെളിഞ്ഞ് നിൽക്കുന്ന വിഷുക്കണി ഒരുക്കിയും, പോയ കാലത്തിന്റെ സമൃദ്ധിയുടെ സന്ദേശവുമായിട്ടാണ് വിഷുവിനെ ശക്തി തിയറ്റേഴ്‌സ് പ്രവർത്തകർ വരവേറ്റത്. പുതിയ കാലത്തിലേക്ക് വെളിച്ചം വീശികൊണ്ട് 'ശക്തി'യുടെ വനിതാ പ്രവർത്തകർ അവതരിപ്പിച്ച നൃത്തവും, പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ ഓർമകളെ തൊട്ടുണർത്തി അദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കികൊണ്ട് 'ശക്തി'യുടെ കൊച്ചു കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തവും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.
ലോകത്ത് എവിടെയും നടന്നു കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നതും പീഡനങ്ങളിൽ ഇരയായിതീരുന്നതും കുട്ടികളാണെന്നും ഇതിനെതിരെ സമുഹ മന:സാക്ഷി ഉണരണമെന്ന സന്ദേശവുമായി ബാലസംഘം കൂട്ടുകാർ അവതരിപ്പിച്ച സംഗീതശിൽപ്പം സദസ്സിന് പുത്തനുണർവായി. തുടർന്ന് മൃദംഗമാലയും അര ങ്ങേറി.
ശക്തി തിയറ്റേഴ്‌സ് കലാവിഭാഗം സെക്രട്ടറി രവി കല്ലിയോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന 'കലാസന്ധ്യ'യിൽ, പ്രസിഡന്റെ കെ.ടി. ഹമീദ്, ഡോ: ടി.പി. ശശികുമാറിന് 'ശക്തി'യുടെ സ്‌നേഹോപഹാരം സമ്മാനിച്ചു. ജനറൽസെക്രട്ടറി ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും കലാവിഭാഗം ജോയിന്റ് സെക്രട്ടറി അരുൺ നന്ദിയും രേഖപെടുത്തി.