മാലിദ്വീപ്: കൊറോണ വ്യാപനം തീർത്ത പ്രതിസന്ധികൾ മെല്ലെ മറികടക്കുകയാണ് ലോകം. ഒത്തുചേരലുകളും ആഘോഷങ്ങളും യാത്രകളും ഒക്കെ വീണ്ടെടുക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തരപ്പെട്ട ഒരു യാത്രയ്ക്കിടയിലെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ശാലിൻ സോയ. മാലിദ്വീപിലെ കടപ്പുറത്ത് വച്ച് ഹോട്ട് ലുക്കിൽ എടുത്ത നടിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

അവധിയാഘോഷിക്കാൻ കഴിഞ്ഞ ദിവസമാണ് താരം ഒറ്റയ്ക്ക് മാലി ദ്വീപിൽ എത്തിയത്. കോവിഡ് മഹാമാരി പടരുന്നതിന് മുമ്പ് വരെ നിരവധി യാത്രകൾ നടത്തിയിരുന്ന താരം അതിനുശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് പകുന്നത്. ലോക്ഡൗൺ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരം കുറച്ച ശാലിന്റെ മേക്കോവർ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ലുക്ക് മാറ്റിയ ശേഷമുള്ള ചിത്രങ്ങളും അടുത്തിടെ നടി പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് മാലിദ്വീപിലെ ഹോട്ട് വേഷത്തിലുള്ള ചിത്രങ്ങളും ശാലിൻ പുറത്തു വിട്ടിരിക്കുന്നത്.

എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശാലിൻ 68-ൽ നിന്നാണ് ശരീരരഭാരം 55 കിലോ ആയി ചുരുക്കിയത്. കീറ്റോ ഡയറ്റിലൂടേയും ചിട്ടയായ വ്യായാമത്തിലൂടേയുമാണ് നടി ഇത് സാധിച്ചെടുത്തത്.

 

 
 
 
View this post on Instagram

A post shared by Shalin Zoya (@shaalinzoya)