കോട്ടയം;മുക്കുപണ്ടം പണയം വച്ച് 40000 രൂപ കൈക്കലാക്കിയ സംഭവത്തിൽ അറസ്റ്റിലായ കട്ടപ്പന വലിയാപറമ്പ് ശാലിനി സത്യൻ (22) ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ്. വിലകൂടിയ മൊബൈലുകളും വസ്ത്രങ്ങളും വീക്ക്നെസ് ആയിരുന്ന ശാലനി ഇടക്കാലത്ത് ലിവിങ് ടുഗതർ ജീവിതവും നയിച്ചിരുന്നെന്നാണ് പൊലീസ് ലഭിച്ചിട്ടുള്ള സൂചന. എന്നാൽ ഇക്കാര്യമൊന്നും കട്ടപ്പനക്കാർ അറിയില്ല. അവർക്ക് നല്ല കുട്ടിയാണ് ശാലിനി സത്യൻ.

ശാലിനിക്ക് എവിടെ നിന്ന് മുക്കുപണ്ടം ലഭിച്ചു എന്നത് സംബന്ധിച്ചും ആരൊക്കെ സഹായിച്ചു എന്ന കാര്യത്തിലും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു. ശലാനിയുടെ സഹായി ബബിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബബിതയിൽ നിന്നും ശാനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്നാണ് പൊലീസ് നിഗമനം.

പ്ലസ്ടു പാസായ ശേഷം 6 മാസത്തെ ആയൂർവ്വേദ കോഴ്സ് പഠനം പൂർത്തിയാക്കിയെന്നും ഇതിന് ശേഷം ഇടുക്കിയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായും ശാലിനി പൊലീസിൽ സമ്മതിച്ചിട്ടുണ്ട്. ശാലിനി മുക്കുപണ്ട പണയ റാക്കറ്റിന്റെ ഭാഗമാണോ എന്ന സംശയവും പൊലീസിനുണ്ട്.പനമ്പാലത്ത് പ്രവർത്തിക്കുന്ന ചൈതന്യ ഫിനാൻസ് ഉടമയുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് ഇന്നലെ ഉച്ചയ്ക്കാണ് ശാലിനിയെ അറസ്റ്റുചെയ്തത്.

ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ചികിത്സ തേടിയതിനാലാണ് സ്വർണം പണയം വയ്ക്കുന്നതെന്നാണ് ശാലിനി സ്ഥാപനത്തിലെ ജിവനക്കാരെ അറിയിച്ചത്. സംശയം തോന്നി ജീവനക്കാർ സ്വർണം പരിശോധിച്ചതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു. തിരിച്ചറിയൽ രേഖയായി ശാലിന് ഹാജരാക്കിയ ആധാർ കാർഡിന്റെ പകർപ്പ് വ്യാജമാണെന്നും കണ്ടെത്തി.തുടർന്നാണ് സ്ഥാപന ഉടമ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കോട്ടയത്ത് പനമ്പാലത്ത് പ്രവർത്തിക്കുന്ന ചൈതന്യ ഫിനാൻസിലെത്തിയ യുവതി ഒന്നരപ്പവന്റെ മുക്കുപണ്ടം പണയം വച്ച് 40,000 രൂപ വാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ചികിത്സ തേടിയതിനാലാണു സ്വർണം പണയം വയ്ക്കുന്നതെന്നാണ് യുവതി അറിയിച്ചത്. സംശയം തോന്നി ജീവനക്കാർ സ്വർണം പരിശോധിച്ചതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു. ഇന്നലെ മറ്റൊരിടത്തും ഇത്തരത്തിലെ അറസ്റ്റ് നടന്നിരുന്നു.

സമാന രീതിയിലായിരുന്നു കൊട്ടരക്കരയിലും തട്ടിപ്പ്. മുക്കുപണ്ടം പണയംവച്ച് സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവാണ് അറസ്റ്റിലായത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം. ഏഴംകുളം നെടുമൺ മലയിൽ ഹൗസിൽ സുകേഷിനെയാണ് (38) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലെ സൗമ്യ ഫിനാൻസിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഭാര്യയെ സുഖമില്ലാതെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണെന്നും അടിയന്തര സർജറിക്കായി 60000 രൂപ വേണമെന്നും പറഞ്ഞാണ് ഏപ്രിൽ 25ന് ഇയാൾ പണ്ടങ്ങൾ പണയം വച്ചത്. രണ്ടര പവന്റെ വളകൾ പണയം വച്ചാണ് 65,000 രൂപ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പ്രതി കൈക്കലാക്കിയത്.

ഫെബ്രുവരി 23 ന് നിലമാമൂട്ടിലെ നന്ദനം ഫിനാൻസിലും മാരായമുട്ടം വടകരയ്ക്ക് സമീപത്തുള്ള ഗോപിക ഫിനാൻസിലമാണ് പ്രതികൾ മുക്ക്പണ്ടം പണയം വെച്ചത്. കൈവശമുണ്ടായിരുന്ന 916 മുദ്ര പതിപ്പിച്ചതും ഹാൾമാർക്കുമുള്ളതുമായ 18 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയം നൽകി 65000 രൂപയും വാങ്ങി ഇവിടെ നിന്ന കടന്ന് കളയുകയായിരുന്നു. തുടർന്ന് ഉച്ചക്കാണ് നന്ദനം ഫിനാൻസിലെത്തി പ്രതികൾ തട്ടിപ്പ് നടത്തിയത് ഇവിടെ 16 ഗ്രാമോളം തൂക്കമുള്ള മുക്കുപണ്ടത്തിൽ നിർമ്മിച്ച മാല പണയം വെച്ച് 48000 രൂപയാണ് പ്രതികൾ തട്ടിയത്. ഈ സാഹചര്യത്തിൽ വലിയൊരു മാഫിയ ഇതിന് പിന്നിലുണ്ടോ എന്ന് പൊലീസിന് സംശയമുണ്ട്.

ആർക്കും സംശയമുണ്ടാകാത്ത തരത്തിൽ മുക്കുപണ്ടം ഉണ്ടാക്കുന്ന മാഫിയ സജീവമാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരത്തിലേക്ക് അന്വേഷണം നീണ്ടിട്ടില്ല. ബാങ്കുകൾ ജാഗ്രത പുലർത്തുന്നതു കൊണ്ട് മാത്രമാണ് ചിലരെങ്കിലും പിടിക്കപ്പെടുന്നത്.