മെൽബൺ: ശാലോം മീഡിയ ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ സിഡ്‌നി, കാൻബറ, മെൽബൺ എന്നിവിടങ്ങളിൽ ഡിസംബറിൽ ശാലോം മലയാളം ഫെസ്റ്റിവൽ നടത്തുന്നു. ഇതിനോടനുബന്ധിച്ച് ശാലോം മീഡിയ പബ്ലിക്കേഷൻ ഓസ്‌ട്രേലിയയുടെ ഔപചാരികമായ ഉദ്ഘാടനം സീറോ മലബാർ മെൽബൺ രൂപത ബിഷപ്പും ശാലോം ഓസ്‌ട്രേലിയയുടെ പേട്രണുമായ മാർ ബോസ്‌കോ പുത്തൂർ മെൽബണിൽ നിർവഹിക്കും.

ശാലോം ഫെസ്റ്റിവലിന് നേതൃത്വം നൽകുന്നത് റവ. ഫാ. റോയി പാലാട്ടിൽ സിഎംഐ, ഷെവലിയർ ബെന്നി പുന്നത്തുറ, ഡോ. ജോൺ ഡി എന്നിവരെ കൂടാതെ ശാലോം മ്യൂസിക് മിനിസ്ട്രിയുമാണ്. സിഡ്‌നിയിൽ ഡിസംബർ 6, 12, 13, 14 തീയതികളിൽ താമസിച്ചുള്ള ധ്യാനവും 16, 17 തീയതികളിൽ കാൻബറയിലും, 19, 20, 21 തീയതികളിൽ മെൽബണിലുമാണ് ധ്യാനം. സിഡ്‌നിയിൽ താമസിച്ചുള്ള ധ്യാനത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: സിഡ്‌നി: ജോസഫ് തോമസ് 0425 225 650, ജിജി കുര്യൻ 0431013490, സോമി സ്‌കറിയ 0415 13 6679. കാൻബറ: ജോസ് ഏബ്രഹാം 0415056925, ബെനഡിക്ട് ചെറിയാൻ 0451373482, മെൽബൺ: ജയ്‌സൺ ജോസഫ് 0411 749 436, ജോഷ് പൈകട 0419256551, വർക്കി കൈതക്കുളം 0402044884