ഡബ്ലിൻ: ശാലോം  ഒരുക്കുന്ന 'ശാലോം സംഗമം'  27ന് കോർക്കിൽ ക്ലോഗീനിലെ ചർച്ച് ഓഫ് ദ മോസ്റ്റ് പ്രഷ്യസ് ബ്ലഡ് ദേവാലയത്തിലും 29ന് ഡബ്ലിനിൽ താലയിലെ സെന്റ് മാർട്ടിൻ ഡി പോറസ് പാരിഷ് ഹോളിലും വച്ചു നടത്തുന്നു. കോർക്കിലും ഡബ്ലിനിലും ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ആറു വരെയായിരിക്കും. ശാലോം മീഡിയ യൂറോപ്പ് സ്പിരിച്വൽ ഡയറക്ടർ ഫാ. റോയി പാലാട്ടി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ശാലോം ശുശ്രൂഷകളെ സ്‌നേഹിക്കുന്നവർക്കും  ശാലോമിനോടു ചേർന്ന്  പ്രവർത്തിക്കുകയോ ഇതിനെ സഹായിക്കുകയോ ചെയ്യുന്ന  ഏവർക്കും ഈ സംഗമത്തിലേക്ക് സ്വാഗതമരുളുന്നതായി സംഘാടകർ അറിയിച്ചു.  അതോടൊപ്പം  തന്നെ  ഈ    മാദ്ധ്യമ ശുശ്രൂഷയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുവാനും ശുശ്രുഷയോടൊപ്പം  കൈകോർത്തു  പ്രവർത്തിക്കുവാൻ  ആഗ്രഹിക്കുകയും ചെയ്യുന്ന  ഓരോരുത്തർക്കും  ഈ സംഗമത്തിലേക്കു കടന്നുവരാം.   
കൂടുതൽ വിവരങ്ങൾക്ക് : Cork: 0876139026(Cini)/ 0876455253(Cyriac), Dublin : 0876271228(Jomon)/ 0894639012(Regi)