മിനിസ്‌ക്രീനിലെ വർഷയെ അറിയാത്തവർ ആരാണ് ഉള്ളത്. അല്ല, ഒരൽപം കുശുമ്പും കുന്നായ്മയും ഉള്ള വില്ലത്തി നമ്മുടെ വർഷയുടെ കൈയൽ ഭദ്രമാണ്. സോഷ്യൽ മീഡിയയെക്കുറിച്ചും ആരോപണങ്ങളെ ക്കുറിച്ചും നടി മനസു തുറക്കുകയാണ്. വനിതയ്ക്ക് മൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് ആർക്കും ആരെക്കുറിച്ചും പറയാമെന്ന് ധരിച്ചുവച്ചിരിക്കുകയാണ് പലരും. അത് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന വിഷമമോ അവരുടെ കുടുംബാംഗങ്ങളുടെ അവസ്ഥയെക്കുറിച്ചോ ചിന്തിക്കാറില്ല. സ്വന്തം കുടുംബത്തിലുള്ളവരെക്കുറിച്ച് ഇത്തരമൊരു കമന്റ് കേൾക്കേണ്ടി വരുന്നത് ഓർത്തുനോക്കണം. മറ്റുള്ളവരെ പോലെ അധ്വാനിച്ച് കുടുംബം നോക്കുന്നവരാണ് സിനിമ, സീരിയൽ താരങ്ങളും. ഷാലു പറയുന്നു.

പിന്നെ, സ്ഥിരം കുറ്റം പറയുന്നവരുമുണ്ട്. അങ്ങനെ പറഞ്ഞത് ശരിയായില്ല, എക്സ്പ്രഷൻ അങ്ങനെ വേണ്ടായിരുന്നു. ഇറിറ്റേറ്റ് ചെയ്യാൻ വരുന്നവരെ അവരുടെ വഴിക്കുവിടും. സോഷ്യൽ മീഡിയയിലെ ശല്യക്കാരെ നമ്മൾ വിചാരിച്ചാൽ നന്നാക്കാൻ പറ്റില്ല. ചിലർ സീരിയൽ ഒരു എപ്പിസോഡ് പോലും കണ്ടിട്ടുണ്ടാവില്ല. മറ്റ് ചിലർ എല്ലാ എപ്പിസോഡും ഇരുന്ന് കണ്ടിട്ടാണ് വിമർശനം. രണ്ടു കൂട്ടരോടും പറയാനുള്ളത് ഒരേ കാര്യമാണ്. നല്ലത് സ്വീകരിക്കൂ, ഇഷ്ടമില്ലാത്തത് വിട്ടുകളഞ്ഞേക്കൂ, കൈയിൽ റിമോട്ട് അല്ലേ ഉള്ളത്. ചാനലങ്ങ് മാറ്റിയേക്കണം. പ്രശ്നം തീർന്നില്ലേ.

ബ്രേക്ക് കിട്ടുമ്പോഴാണ് ഫേസ്‌ബുക്ക് തുറക്കുന്നത്. ഉപദേശങ്ങളും ആശംസകളുമൊക്കെ വായിക്കാതെ വിടില്ല. എല്ലാവർക്കും മറുപടി കൊടുക്കാൻ പറ്റിയെന്ന് വരില്ല. ഒരു താങ്ക്സ് എങ്കിലും പറയാൻ പരമാവധി ശ്രമിക്കും. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാലു കുര്യൻ പറയുന്നു

എന്നും ഷൂട്ടിങ് ഉള്ളതുകൊണ്ട് എന്നും മേക്കപ്പിടണം. സ്ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്നത് സ്‌കിന്നിനും മുടിക്കുമൊക്കെ ദോഷമാണ്. അതുകൊണ്ടു വളരെ ശ്രദ്ധിച്ചാണ് കോസ്‌മെറ്റിക്‌സ് കൈകാര്യം ചെയ്യുന്നത്. മാസത്തിൽ ഒരിക്കൽ ബ്യൂട്ടിപാർലറിൽ പോകും.

ഷൂട്ടിങ്ങിനല്ലാതെ പുറത്തു പോകുമ്പോൾ പൗഡർ പോലും ഉപയോഗിക്കാറില്ല. മേക്കപ്പിട്ടാൽ പെട്ടെന്ന് കഥാപാത്രമായി മാറിയതായി തോന്നും. മേക്കപ്പില്ലാതെ പുറത്തിറങ്ങുമ്പോഴാണ് എനിക്ക് ഞാനായി തോന്നുന്നത്. ചെറുപ്പം മുതലേ പഠിക്കുന്ന നൃത്തമാണ് മേക്കപ്പിനേക്കാൾ എന്നെ സുന്ദരിയാക്കുന്നത് എന്നു തോന്നിയിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസും നാടോടി നൃത്തവുമായിരുന്നു പ്രധാന ഇനങ്ങൾ. സ്‌കൂളിൽ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. ഷാലു പറയുന്നു.