തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയൽ ഫെയിം ശാലു കുര്യൻ വിവാഹിതയാകുന്നു. മെൽവിനാണ് വരൻ. കോട്ടയത്തെ സെന്റ് തോമസ് പള്ളിയിൽ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സീരിയയിൽ വർഷ എന്ന കഥാപാത്രത്തെയാണ് ശാലു കുര്യൻ അവതരിപ്പിക്കുന്നത്.

 

ഇന്ദിര, സരയൂ, കല്യാണി കളവാണി, ശ്രീകുമാരൻ തമ്പിയുടെ ചട്ടമ്പി കല്യാണി എന്നീ സീരിയലുകൾക്ക് ശേഷമാണ് നടി ചന്ദനമഴയിൽ അഭിനയിക്കുന്നത്. സീരിയലിന് പുറമെ ബിഗ് സീക്രിനിൽ അഭിനയിച്ചു. ജൂബിലി, കബഡി കബഡി, കപ്പൽ മുതലാളി, നന്ദിനി ആൻഡ് കോളിങ് ബെൽ തുടങ്ങിയവയാണ് ചിത്രങ്ങൾ.

സീരിയലിലെ അമൃതയുടെ വേഷം അവതരിപ്പിക്കുന്ന മേഘ്ന വിൻസെന്റ് വിവാഹിതയാകുകയാണ്. ഡോൺ ടോമിയാണ് വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകുന്നത്.