കോട്ടയം: സോളാർ കഥയിലെ ഉപനായികയായിരുന്നു ശാലു മേനോൻ. സിരിതാ എസ് നായരും ബിജു രാധാകൃഷ്ണനും ഉൾപ്പെട്ട അഴിതമിക്കഥയിൽ ഉയർന്ന മൂന്നാം പേരുകാരി. പക്ഷേ ശാലു മേനോൻ ഇന്ന് കുടുംബിനിയാണ്. സജി നായരെ വിവാഹം ചെയ്തതോടെ ശാലു വിവാദങ്ങൾക്ക് അവധി കൂടി നൽകുകയാണ്. ശാലുവിന്റെ മനസ്സ് തിരിച്ചറിഞ്ഞാണ് കല്ല്യാണമെന്നാണ് സജി നായർ പറയുന്നത്. വെല്ലുവിളികളുടെ കാലത്തും ഒപ്പം നിന്ന സജി നായരെ ശാലു മേനോനും മറക്കാനാകുമായിരുന്നില്ല. ഇത് തന്നെയാണ് പ്രണയം വിവാഹത്തിലേക്ക് വഴിമാറിയതും.

സൗഹൃദം ഗോസിപ്പായി, പിന്നെ വിവാഹവും

പ്രണയമല്ലെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചിരുന്നില്ല. നിങ്ങൾ രണ്ട് സ്വഭാവക്കാരണ്. ഒരിക്കലും നിങ്ങൾ യോജിച്ചു പോകില്ലെന്നും പലരും പറഞ്ഞു-തന്റേയും ശാലുമേനോന്റേയും സൗഹൃദത്തെ ആദ്യം പലരും തെറ്റിധരിച്ചിരുന്നുവെന്ന് സജി നായർ. പൊതുവെ സ്ത്രീകളോട് അധികം സംസാരിക്കാറില്ലായിരുന്നു. ശാലുവിനോടാണ് ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത്. പിന്നീട് ഷൂട്ടിങിനിടയിലെ ഇടവേളകളിൽ ശാലു എന്റെ കൂടെയായിരിക്കും. അത് ഗോസിപ്പുകൾക്കും കാരണമായി. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. വീട്ടു വിശേഷങ്ങളാണ് ഞങ്ങൾ പറയുന്നത്. ശാലു ഏറ്റവും കൂടുതൽ പറയുന്നത് നൃത്തത്തെ കുറിച്ചായിരിക്കും.

പലരും മുന്നറിയിപ്പ് നൽകി. നിങ്ങൾ രണ്ടും രണ്ട് സ്വഭാവക്കാരാണ്. ഒരിക്കലും യോജിച്ച് പോകില്ലെന്നും പറഞ്ഞു. പക്ഷേ ഞങ്ങൾ പ്രണയത്തിലല്ല എന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചിരുന്നില്ല. ആലിലത്താലി എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അതിന് ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എറണാകുളത്തെ വില്ലയിലായിരുന്നു സീരിയലിലെ അഭിനേതാക്കൾ താമസിച്ചിരുന്നത്. അവിടെ വച്ച് സീരിയലിൽ ജോലി ചെയ്യുന്ന ഒരാൾ ശാലുവിന്റെ പേരിൽ അപവാദം പറഞ്ഞു.

ഞാൻ ഇടപ്പെട്ടു. അടുത്ത ചോദ്യം ഇതായിരുന്നു. നിങ്ങൾ പ്രണയത്തിലാണോ? അതേ എന്ന് ഞാനും മറുപടി കൊടുത്തു. പക്ഷേ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു-സജി നായർ പറയുന്നു. പിന്നീട് ബന്ധം പ്രണയത്തിലേക്ക് വഴിമാറിയെന്നും സജി പറയുന്നു

എന്നേയും സജി ചേട്ടനേയും തമ്മിൽ തെറ്റിക്കാൻ ശ്രമിച്ചവർ ഏറെ

തന്നെയും സജിചേട്ടനെയും തമ്മിൽ തെറ്റിക്കാൻ സിരിയൽ രംഗത്തു നിന്നുള്ളവർ തന്നെ ശ്രമിച്ചിരുന്നു. എന്നാൽ സജി ചേട്ടന് എന്നെ വിശ്വാസമായിരുന്നു. ബിജു രാധാകൃഷ്ണന്റെ കാമുകിയെന്നും ബിനാമിയെന്നുമുള്ള വാർത്തകൾ ഇടതടവില്ലാതെ പത്രങ്ങളിൽ പ്രത്യേക്ഷപ്പെട്ടിരുന്ന കാലം. സോളാർ കേസിന്റെ പേരിൽ 49 ദിവസം ജയിൽ വാസം, കോടതി വരാന്തകളിൽ വിലങ്ങുമായി നിന്ന കാലം. അപ്പോഴും ഒരാൾ എനിക്കു വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു, എന്റെ സജി ചേട്ടൻ. ആലിലത്തോണിയിലാണു ജോഡിയായി എത്തുന്നത്.

അന്ന് എനിക്കു പ്രത്യേകിച്ചൊന്നും ചേട്ടനോടു തോന്നിരുന്നില്ല. എന്നാൽ ചേട്ടനു എന്നോടു വലിയ താൽപ്പര്യം ആയിരുന്നു. ഞാൻ അത് അറിയാൻ വൈകി പോയി. ആലിലത്തോണിയുടെ സെറ്റിൽ വച്ചു തങ്ങളെ പറ്റി വിവിധ ഗോസിപ്പുകൾ ഇറങ്ങിയതായി സജി പറഞ്ഞു. ഗോസിപ്പുകളെ തുടർന്ന് ആ സിരിയൽ ഇടയ്ക്കു വച്ച് അവസാനിപ്പിച്ചു. പ്രണയം ആരംഭിച്ച ഘട്ടത്തിലാണു താൻ ജയിലിലായത്. ഞാൻ പലരേയും പൂർണ്ണമായി വിശ്വസിച്ചു. അതിന്റെ പേരിൽ ഞാൻ അറിയാത്ത പല കാര്യങ്ങളിലേയ്ക്കും എന്നെ വലിച്ചിഴയ്ക്കുകയായിരുന്നു-ശാലു മേനോൻ പറയുന്നു.

49 ദിവസത്തെ ജയിൽ ജീവിതം തന്നെ വേറൊരാളാക്കി. അമ്മയ്‌ക്കൊപ്പം മാത്രം കിടന്നുറങ്ങിരുന്ന താൻ പെട്ടന്ന് ഒരു ദിവസം പേടിയോടും പരിഭ്രമത്തോടും ജയിലിലെ ഇരുട്ടിൽ. ഇപ്പോഴും ആ നിമിഷത്തെക്കുറിച്ച് ചിന്തിക്കാൻ പറ്റുന്നില്ല. പക്ഷേ ജയിലിൽ പ്രതിക്ഷിച്ചത്ര കുഴപ്പം ഉണ്ടായില്ല. അവിടെയുള്ളവർ മാന്യമായാണു പെരുമാറിയതെന്നും ശാലു പറയുന്നു.