മുംബൈ: ശരീരം വ്യക്തമാക്കുന്ന ചിത്രങ്ങളുടെ പേരിൽ ട്രോളുമായെത്തിയവർക്ക് സുന്ദരൻ ചിത്രങ്ങളുമായി മറുപടി നൽകി നടി. ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിനെ തുടർന്നു ശരീരഭാഗത്തിനു പേരു നൽകി ട്രോളിയവർക്കു ചുട്ട മറുപടിയുമായി രംഗത്തെത്തിയത് ടെലിവിഷൻ താരം ക്ഷമ സികന്തറാണ്. ഓസ്ട്രേലിയൻ യാത്രക്കിടയിൽ ബീച്ചിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്കു താഴെയായി ഇവരുടെ ശരീരത്തെ ലക്ഷ്യം വച്ചു കൊണ്ടു മോശം കമന്റുകൾ വരികയായിരുന്നു. ഇതോടെ ഇവർ രംഗത്ത് എത്തി.

സ്ത്രീകൾക്ക് മാറിടമുണ്ടാകും. അതാണ് പുരുഷന്മാരിൽ നിന്ന് സ്ത്രീകളെ വ്യത്യസ്തരാക്കുന്നത്. ഞാൻ ഒരു സ്ത്രീയാണ്, എനിക്കും ഉണ്ട് മാറിടം, വളരെ മനോഹരമായ അവ ജ്യൂസിയാണ്. കൂടാതെ നിങ്ങൾക്ക് വിളിക്കാൻ ഇഷ്ടമുള്ളത് എന്താണോ അതാണ്. എന്റെ ശരീര ഭാഗങ്ങൾക്ക് പേര് നൽകി ട്രോളുന്നത് അവസാനിപ്പിക്കാൻ നേരമായി. നിങ്ങൾ ജീവിതം ജീവിക്കൂ. മാറിടങ്ങൾ എന്റേതാണ്. എനിക്ക് അത് ഇഷ്ടമാണ്. മറ്റൊരു ബിക്കിനി ചിത്രത്തിനൊപ്പം ക്ഷമ കുറിച്ചു.

ക്ഷമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും ട്രോൾ ചെയ്യപ്പെടാറുണ്ട്. കുറിക്കു കൊള്ളുന്ന മറുപടി നൽകിയതിന് ക്ഷമയെ പുകഴ്‌ത്തി നിരവധി പേർ രംഗത്തെത്തി. ബോഡി ഷേമിങ്, നോട്ട് ടോളറേറ്റ് എന്നീ ഹാഷ്ടാഗോടെയാണ് ക്ഷമ പോസ്റ്റ് ചെയ്തിരിക്കുന്നത്.