- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേക്കപ്പ് ഇട്ട് സുന്ദരിയായി ചാനലുകൾക്ക് അഭിമുഖം കൊടുത്തു; ഐസിസ് ക്യാംപിൽ ഷമീമാ ബീഗത്തെ കൊല്ലാൻ ശ്രമിച്ച് സഹതടവുകാരി; ബ്രിട്ടനിലേക്ക് മടങ്ങാനുള്ള അവസാന തന്ത്രമെന്ന് ആരോപണം
ലണ്ടൻ: മേക്കപ്പ് ഇട്ട് സുന്ദരിയായി അഭയാർത്ഥി ക്യാംപിൽ നിന്നും ചാനലുകൾക്ക് അഭിമുഖം കൊടുത്ത ഐഎസ് തീവ്രവാദിയുടെ ജിഹാദി ഭാര്യയ്ക്ക് നേരെ ആക്രമണം. ഷമീമ ബീഗം എന്ന 22കാരിയാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞയാഴ്ച ഇവരെ ഐസിസ് തീവ്രവാദികൾ തീ വെച്ച് കൊല്ലാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. വടക്കൻ സിറിയയിലെ അഭയാർത്ഥി ക്യാംപിൽ കഴിയുന്ന ഇവരുടെ ടെന്റ് തീവെച്ച് നശിപ്പിക്കാൻ ഐഎസ് തീവ്രവാദികൾ ശ്രമം നടത്തി. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. മേക്കപ്പ് ഇട്ട് സുന്ദരിയായി ചാനലുകൾക്ക് അഭിമുഖം കൊടുത്തതാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്.
യാഗോ റിഡേക്ക് എന്ന 29കാരനായ നെതർലൻഡുകാരനാണ് ഇവരുടെ ഭർത്താവ്. അഭിമുഖത്തിൽ ഇവരുട സുന്ദരമായ ജീവിതത്തെ കുറിച്ചു ഇയാൾ പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുകയാണ് ഐഎസ് എന്ന് ഇയാൾ പറഞ്ഞു. ഇതിൽ വേദനയുണ്ടെന്നും വ്യക്തമാക്കിയാണ് യാഗോ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. എന്നാൽ യൂറോപ്പിലേക്ക് തിരികെ എത്തുന്നതിനുള്ള ഇവരുടെ അടവായാണ് വിലയിരുത്തുന്നത്,
ഐഎസ് വിട്ട ക്യാംപിൽ നിന്നും പുറത്ത് കടക്കാൻ വക്കീലന്മാരുടെ സഹായം അഭ്യർത്ഥിക്കുന്നതിനിടെയാണ് തീവ്രവാദികളുടെ പ്രധാന ടാർജറ്റായി മാറിയതെന്നും ഇവർ പറയുന്നു. അതേസമയം ബ്രിട്ടനിലേക്ക് മടങ്ങാനുള്ള ഇവരുടെ അവസാന തന്ത്രമാണ് ഇതെന്ന ആരോപണവും ഉയരുന്നുണ്ട്. മേക്കപ്പ് ഇട്ട് സുന്ദരിയായി ചാനലുകൾക്ക് അഭിമുഖം കൊടുത്തതിന് പിന്നാലെ സഹതടവുകാരിയാണ് ആദ്യം ഷമീമാ ബീഗത്തെ കൊല്ലാൻ ശ്രമിച്ചത്.
സിറിയയിലെ ക്യാംപിൽ നിന്നും ഇവർ നൽകിയ അഭിമുഖത്തിൽ ഷമീമയുടേയും ഭർത്താവിന്റേയും തീവ്രവാദ ഗ്രൂപ്പിനുള്ളിലെ മനോഹരമായ ജീവിതത്തെ കുറിച്ചും വർണിക്കുന്നു. നിരപരാധികളെ കൊന്നു തള്ളുന്നത് കണ്ട് മടുത്തു എന്നും യസീദികൾക്ക് നേരെയുള്ള ആക്രമണം തുടരുന്നതിൽ ദുഃഖിതയാണെന്നും ഷമീമാ ബീഗം പറഞ്ഞു.
ഡച്ച് തീവ്രവാദിയായ യാഗോ റെഡിക്ക് എന്ന തീവ്രവാദി 2015ൽ തന്റെ 15-ാം വയസ്സിലാണ് ഐഎസിലെത്തിപ്പെട്ടത്. കിഴക്കൻ ലണ്ടൻ സ്വദേശിയാണ് ഷമീമ. ഈ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. കുട്ടികൾ മൂന്ന് പേരും കൊല്ലപ്പെട്ടു. യുകെയിലേക്ക് തിരികെ പോകാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ വകക്കൻ സിറിയയിലെ ഖുർദിഷ് അഭയാർത്ഥി ക്യാംപിൽ ഇവർ എത്തിപ്പെടുക ആയിരുന്നു. 2019ൽ ഇവർക്ക് യുകെ പൗരത്വം നഷ്ടമായി.
ഇവരുടെ ഭർത്താവും ഈ പ്രദേശത്തുള്ള ഒരു അഭയാർത്ഥി ക്യാംപിലുള്ളതായാണ് വിവരം. 2018ൽ ഇയാൾ കുറ്റക്കാരനെന്ന് വിധിച്ച കോടതി ഇയാൾക്ക് ഇനി തിരികെ യൂറോപ്പിൽ പ്രവേശിക്കണമെങ്കിൽ ആറ് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് നെതർലാന്റ് വ്യക്തമാക്കി.
മറുനാടന് ഡെസ്ക്