മുസ്ലിം സുഹൃത്തുക്കളോടാണ്...നിങ്ങളുടെ സഹോദരി/ മകൾ /കുടുംബക്കാരി ഞാൻ ഹിന്ദു മതത്തിൽ ആകൃഷ്ടയാണ് കാണാത്ത ദൈവത്തേ പേടിച്ച് കക്കൂസിൽ പോകുംബോൾ പോലും പ്രാർത്ഥിക്കുന്ന മതത്തെ എനിക്ക് പുഛമാണ് എല്ലാറ്റിനും പേടിച്ച് പേടിച്ച് ജീവിക്കൻ എനിക്ക് മനസില്ല എന്ന് പറഞ്ഞ് അമ്പലത്തിൽ പോയി തൊഴാൻ തുടങ്ങിയാൽ നിങ്ങൾ എങ്ങനേ പ്രതികരിക്കും...? എന്നിട്ട് ആർ എസ് എസ് കാർ നടത്തുന്ന ഒരു സ്ഥാപനത്തിൽ പോയി മതം പഠിക്കാൻ ചേർന്നാൽ എങ്ങനേ പ്രതികരിക്കും...?

അവൾ ആർ എസ് എസ് കാരുടെ വലയിൽ ആണ് എന്ന് കണ്ട് നിങ്ങൾ കോടതിയിൽ ഒരു പരാതി കൊടുക്കുന്നു....കോടതി എന്നാൽ അവളേ അവളുടെ ഇഷ്ടത്തിന് ആർ എസ് എസ് കാർക്ക് ഒപ്പം വിടുന്നു... ആ കാലയളവിൽ ഒരു മാസത്തോളം അവൾ എവിടെ എന്നറിയാതെ മിസ്സിങ് ആകുന്നു.. ശേഷം നിങ്ങൾ വീണ്ടും അവളേ ആർ എസ് എസ് കാർ അപകടത്തിലേക്ക് കൊണ്ട് പോകും എന്ന് തോന്നി പരാതി കൊടുക്കുന്നു..

ആർ എസ് എസ് കാരുടെ കൂടെ ഉള്ളപ്പോൾ അവൾ ഒരു മാസം മിസ്സിങ് ആയിരുന്നു എന്ന് കണക്കിലെടുത്ത് കോടത് അവളേ ഗവൺമന്റ് അഗതി മന്ദിരത്തിൽ ആക്കുന്നു...
ശേഷം തനിക്ക് പഠനം തുടരണം എന്ന് കോടതിയിൽ അപേക്ഷിക്കുന്ന അവളേ വീണ്ടും കോടതി രക്ഷിതാവ് അവളുടെ പഠന ചെലവ് വഹിക്കണം എന്ന് ഉത്തരവിട്ട് വിട്ടയക്കുന്നു...
എന്നാൽ അടുത്ത മാസം കോടതിയിൽ അവൾ ഒരു ആർ എസ് എസ് കാരനൊപ്പമാണ് എത്തിയത് എന്ന് കരുതുക...എന്നിട്ട് തന്റെ കല്ല്യാണം കഴിഞ്ഞതാണ് എന്ന് അവകാശപ്പെടുക...
ഇത് മൊത്തത്തിൽ ഉടായിപ്പ് പരിപാടി ആണെന്ന് കോടതിക്ക് സംശയം തോനുന്നു...

കോടതി കാര്യങ്ങൾ വെക്തമാകുന്നത് വരേ കുട്ടിയേ രക്ഷിതാവിന്റെ വീട്ടിൽ താമസിക്കാൻ വിധിക്കുന്നു...ഇങ്ങനേ ഒരു വിധി വന്ന ഉടൻ ആർ എസ് എസ് കാർ ഹിന്ദു ഐക്യ വേദി എന്ന് ബാനറിൽ റാലി നടത്തുകയും ജയ് ശ്രീറാം വിളികളോടെ പൊലീസ് ബസ്സിന്റെ മുകളിൽ കയറി നിന്ന് കുട്ടിയേ തങ്ങക്കൊപ്പം വിട്ടയച്ചില്ലെങ്കിൽ കുരുക്ഷേത്ര യുദ്ധം ആരംഭിക്കും എന്നും പറയുന്നു.. ഇങ്ങനേ ഒരു സന്ധർഭത്തിൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം...?

ഇങ്ങനേ ഒരു സംഭവം നടന്നാൽ ആ ജയ് ശ്രീറാം വിളികളോടെ പ്രകടനം നടത്തിയവരോടുള്ള നിങ്ങളുടെ സമീപനം എങ്ങനേ ആയിരിക്കും...? അതോ ഇത്ര ഒന്നും എത്തിക്കാതെ ആദ്യം തന്നെ അവളേ നിന്റെ സ്വാതന്ത്ര്യം ഞാൻ മാനിക്കുന്നു എന്ന് പറഞ്ഞ് ആർ എസ് എസ് കാരുടെ ഒപ്പം വിടുമോ...? പോട്ടേ അവളുടെ സ്വാതന്ത്ര്യം മാനിച്ച് അവളുടെ വഴിക്ക് വിടുമോ...?? എല്ലാറ്റിലും ഉപരി ആ കോടതി വിധിയോടുള്ള നിങ്ങളുടെ സമീപനം എന്തായിരിക്കും...?