- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റിലായ രണ്ട് പേർക്കും കൊലപാതകവുമായി നേരിട്ട് പങ്കെന്ന് പൊലീസ്; കസ്റ്റഡിയിലുള്ള മറ്റ് രണ്ടുപേരിൽ ഒരാൾ കൃത്യം നടക്കുമ്പോൾ മറ്റൊരിടത്തെ സിസിടിവിയിലും; ഷമേജിനെ വകവരുത്തിയത് സിപിഎമ്മുകാർ തന്നെന്ന് വ്യക്തമാക്കി പൊലീസ് അന്വേഷണം; പ്രതികാരക്കൊലയിൽ പങ്കെടുത്തത് ആറംഗ സംഘം; മാഹിയിലെ ബിജെപിക്കാരന്റെ കൊലയിൽ കൂടുതൽ അറസ്റ്റ് ഉടനെന്ന് സൂചന
കണ്ണൂർ: ന്യൂമാഹിയിലെ ബിജെപി പ്രവർത്തകൻ ഷമേജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വടകരയിലെ ഒരു ലോഡ്ജിൽ നിന്നാണ് മൂവരേയും പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായതെന്നാണ് സൂചന. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. ആറംഗ സംഘമാണ് കൊല നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.എം.എം. ഷാജി, ഷബിൻ, ലിജിൻ, ന്നെിവരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. നേരത്തെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവർക്ക് കൊലയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ കസ്റ്റഡിയിലുള്ള ഒരാൾ കൃത്യം നടക്കുമ്പോൾ മറ്റൊരു സ്ഥലത്തുള്ള സി.സി.ടി.വി ദൃശ്യത്തിൽ കാണാനുണ്ട്. കൊലയുമായി നേരിട്ട് ബന്ധമില്ലെങ്കിലും സംഭവത്തെ കുറിച്ച് രണ്ട് പേർക്കും അറിവുള്ളതായാണ് അറിയുന്നത്. ഇവരെ ഏത് രീതിയിൽ പ്രതിചേർക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഷമേജിന്റെ കൊലയാളികൾ കർണാടകയിലേക്ക് മുങ്ങി എന്ന വിവരത്തെ തുടർന്ന് അന്വേഷണ സംഘം ബംഗലൂരുവിൽ നടത്തിയ തെരച്ചിലിൽ ഒരാളെ കസ്റ്റഡിയില
കണ്ണൂർ: ന്യൂമാഹിയിലെ ബിജെപി പ്രവർത്തകൻ ഷമേജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വടകരയിലെ ഒരു ലോഡ്ജിൽ നിന്നാണ് മൂവരേയും പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായതെന്നാണ് സൂചന. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. ആറംഗ സംഘമാണ് കൊല നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.എം.എം. ഷാജി, ഷബിൻ, ലിജിൻ, ന്നെിവരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.
നേരത്തെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവർക്ക് കൊലയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ കസ്റ്റഡിയിലുള്ള ഒരാൾ കൃത്യം നടക്കുമ്പോൾ മറ്റൊരു സ്ഥലത്തുള്ള സി.സി.ടി.വി ദൃശ്യത്തിൽ കാണാനുണ്ട്. കൊലയുമായി നേരിട്ട് ബന്ധമില്ലെങ്കിലും സംഭവത്തെ കുറിച്ച് രണ്ട് പേർക്കും അറിവുള്ളതായാണ് അറിയുന്നത്. ഇവരെ ഏത് രീതിയിൽ പ്രതിചേർക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
ഷമേജിന്റെ കൊലയാളികൾ കർണാടകയിലേക്ക് മുങ്ങി എന്ന വിവരത്തെ തുടർന്ന് അന്വേഷണ സംഘം ബംഗലൂരുവിൽ നടത്തിയ തെരച്ചിലിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ന്യൂമാഹിയിലെ ആർ.എസ്. എസ്. പ്രവർത്തകൻ ഷമേജ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ സിപിഎം. കാരെ പിടികൂടാത്ത പൊലീസ് നയത്തിൽ പ്രതിഷേധിച്ച് ബിജെപി. പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കെവയാണ് മൂന്ന് പേർപിടികൂടപ്പെട്ടത്.
അന്വേഷണം ശരിയായ ദിശയിലല്ലാത്തതിനാൽ യഥാർത്ഥ പ്രതികളെ പിടികൂടാനുള്ള ഒരു നീക്കവും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.എന്ന് ബിജെപി. ആരോപിച്ചിരുന്നു. പ്രത്യേക ടീമിനെ കേസന്വേഷണത്തിന് ഏൽപ്പിക്കുകയോ അല്ലെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് വിശദമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കുകയോ ചെയ്യണം എന്നും ബിജെപി. ആവശ്യപ്പെട്ടിരുന്നു.
സിപിഎം. നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാല് ബിജെപി. ക്കാരെ പോണ്ടിച്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാബുവിന്റെ കൊല നടന്ന് 21 ാം മിനുട്ടിലാണ് ആർ.എസ്. എസ്. പ്രവർത്തകനായ ഷമേജ് കൊലപ്പെടുന്നത്.