- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് ഷമിയുടെ ഭാര്യയെ തട്ടമീടിക്കാനും 'ദീനി ബോധമുള്ള' യുവാക്കൾ രംഗത്ത്! പിറന്നാൾ ആഘോഷവും ഭാര്യ തലമറക്കാത്തതും ഇസ്ലാമിക വിരുദ്ധമെന്ന് ആക്ഷേപിച്ച് സൈബർ ആക്രമണം
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും ഭാര്യയ്ക്കുമെതിരെ സൈബർ ആക്രമണം പതിവു പരിപാടിയാണ്. ഇടയ്ക്കിടെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. ഭാര്യമാരുടെ ചിത്രം പോസ്റ്റു ചെയ്തപ്പോഴാണ് ഈ ആക്രമണത്തിന്റെ വേഗം കൂടിയത്. അടുത്തിടെ ഇർഫാൻ പത്താനും ഭാര്യക്കും സമാന ആക്രമണം നേരിടേണ്ടി വന്നു. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെയും സൈബർ ആക്രമണം. മകളുടെ പിറന്നാൾ ആഘോഷിക്കുന്ന കുടുംബചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചടോയാണ് ഷമിക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. പിറന്നാൾ ആഘോഷവും ഭാര്യ തലമറക്കാത്തതും ഇസ്ലാമിക വിരുദ്ധമെന്ന് ആക്ഷേപിച്ചാണ് ഷമിക്കെതിരെ ഇവർ രംഗത്തെത്തിയത്. കൈ മറക്കാത്ത രീതിയിലുള്ള ഭാര്യക്കൊപ്പമുള്ള ചിത്രമിട്ട ഷമിക്കെതിരെ നേരത്തെയും ഓൺലൈൻ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇർഫാൻ പത്താൻ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഭാര്യ നെയിൽ പോളിഷ് ഉപയോഗിച്ചതിനെ എതിർത്ത് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്.
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും ഭാര്യയ്ക്കുമെതിരെ സൈബർ ആക്രമണം പതിവു പരിപാടിയാണ്. ഇടയ്ക്കിടെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. ഭാര്യമാരുടെ ചിത്രം പോസ്റ്റു ചെയ്തപ്പോഴാണ് ഈ ആക്രമണത്തിന്റെ വേഗം കൂടിയത്. അടുത്തിടെ ഇർഫാൻ പത്താനും ഭാര്യക്കും സമാന ആക്രമണം നേരിടേണ്ടി വന്നു. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെയും സൈബർ ആക്രമണം. മകളുടെ പിറന്നാൾ ആഘോഷിക്കുന്ന കുടുംബചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചടോയാണ് ഷമിക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. പിറന്നാൾ ആഘോഷവും ഭാര്യ തലമറക്കാത്തതും ഇസ്ലാമിക വിരുദ്ധമെന്ന് ആക്ഷേപിച്ചാണ് ഷമിക്കെതിരെ ഇവർ രംഗത്തെത്തിയത്.
കൈ മറക്കാത്ത രീതിയിലുള്ള ഭാര്യക്കൊപ്പമുള്ള ചിത്രമിട്ട ഷമിക്കെതിരെ നേരത്തെയും ഓൺലൈൻ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇർഫാൻ പത്താൻ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഭാര്യ നെയിൽ പോളിഷ് ഉപയോഗിച്ചതിനെ എതിർത്ത് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്.