- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാര്യയും മകളും തന്റെ ജീവിതത്തിന്റെ ഭാഗം; എന്ത് ചെയ്യാമെന്നും ചെയ്തു കൂടെന്നും നന്നായി അറിയാം'; സൈബർ ആക്രമണത്തിന് മറുപടിയുമായി മുഹമ്മദ് ഷമ്മി
കൊൽക്കത്ത: സ്ലീവ്ലെസ് ഗൗണിട്ട ഭാര്യയുടെ ചിത്രം ഫേസ്‌ബുക്കിലിട്ടതിനെ തുടർന്ന് കൂട്ട ആക്രമണത്തിന് വിധേയമായ ഇന്ത്യൻ താരം മുഹമ്മദ് ഷമ്മി മറുപടിയമായി രംഗത്ത്. ഭാര്യയും മകളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യാമെന്നും ചെയ്തു കൂടെന്നും തനിക്കു നന്നായി അറിയാമെന്നുമായിരുന്നു ഷമ്മിയുടെ മറുപടി. ഫേസ്‌ബുക്കിലൂടെ തന്നെയാണ് ഷമ്മി മറുപടി. തങ്ങൾ എത്ര നന്നായാണ് പെരുമാറുന്നതെന്നും വിമർശകർ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. നേരത്തെ സ്ലീവ്ലെസ് ഗൗണിട്ട ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് ഫേസ്‌ബുക്കിൽ ചിലർ ഷമ്മിയ്‌ക്കെതിരെ തിരിയാൻ കാരണം. ഭാര്യയുടെ വസ്ത്രധാരണത്തെ എതിർത്തുകൊണ്ടുള്ള ആയിരകണക്കിന് കമന്റുകളാണ് ഷമ്മിയുടെ പേജിൽ നിറഞ്ഞത്. ഇക്കഴിഞ്ഞ ഡിസംബർ 23നാണ് ബ്രൗൺ സ്ലീവ്ലെസ് ഗൗണിട്ടിരിക്കുന്ന ഭാര്യ ഹസിൻ ജഹാനൊപ്പമുള്ള ചിത്രം ഷമ്മി പോസ്റ്റ് ചെയ്തത്. ഹസിൻ ഒരു ഹിജാബ് ധരിക്കേണ്ടതായിരുന്നുവെന്നും. ഭാര്യ ഇസ്ലാം മതവിശ്വാസി തന്നെയാണോ എന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു. ഭാര്യ ഇങ്ങിനെ ശരീരം തുറന്നുകാ
കൊൽക്കത്ത: സ്ലീവ്ലെസ് ഗൗണിട്ട ഭാര്യയുടെ ചിത്രം ഫേസ്‌ബുക്കിലിട്ടതിനെ തുടർന്ന് കൂട്ട ആക്രമണത്തിന് വിധേയമായ ഇന്ത്യൻ താരം മുഹമ്മദ് ഷമ്മി മറുപടിയമായി രംഗത്ത്. ഭാര്യയും മകളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യാമെന്നും ചെയ്തു കൂടെന്നും തനിക്കു നന്നായി അറിയാമെന്നുമായിരുന്നു ഷമ്മിയുടെ മറുപടി. ഫേസ്‌ബുക്കിലൂടെ തന്നെയാണ് ഷമ്മി മറുപടി. തങ്ങൾ എത്ര നന്നായാണ് പെരുമാറുന്നതെന്നും വിമർശകർ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നേരത്തെ സ്ലീവ്ലെസ് ഗൗണിട്ട ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് ഫേസ്‌ബുക്കിൽ ചിലർ ഷമ്മിയ്‌ക്കെതിരെ തിരിയാൻ കാരണം. ഭാര്യയുടെ വസ്ത്രധാരണത്തെ എതിർത്തുകൊണ്ടുള്ള ആയിരകണക്കിന് കമന്റുകളാണ് ഷമ്മിയുടെ പേജിൽ നിറഞ്ഞത്. ഇക്കഴിഞ്ഞ ഡിസംബർ 23നാണ് ബ്രൗൺ സ്ലീവ്ലെസ് ഗൗണിട്ടിരിക്കുന്ന ഭാര്യ ഹസിൻ ജഹാനൊപ്പമുള്ള ചിത്രം ഷമ്മി പോസ്റ്റ് ചെയ്തത്.
ഹസിൻ ഒരു ഹിജാബ് ധരിക്കേണ്ടതായിരുന്നുവെന്നും. ഭാര്യ ഇസ്ലാം മതവിശ്വാസി തന്നെയാണോ എന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു. ഭാര്യ ഇങ്ങിനെ ശരീരം തുറന്നുകാട്ടുന്ന വസ്ത്രം ധരിക്കുന്നതിൽ നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലെ എന്നായി വേറെ ചിലർ ചോദിക്കുന്നത്. ഇതിനിടെ ചിലർ ഷമ്മിയെ അനുകൂലിക്കുന്നു എന്ന തരത്തിൽ മറ്റ് ചിലർ കമന്റുകളുമായി എത്തിയതോടെ പിന്നെ ചേരിതിരിഞ്ഞ ആക്രമണമായി ഫോട്ടോയ്ക്ക് താഴെ. ഇത് ഇന്ത്യയാണെന്നും ഫോട്ടോ ഇഷ്ടമില്ലാത്തവർ രാജ്യം വിടട്ടെ എന്നിങ്ങനെയാണ് ഇവരുടെ വാദം.
അതെസമയം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ട്വിറ്ററിൽ ഷമ്മിയെ പിന്തുണച്ചെത്തി. നാണക്കേടുണ്ടാക്കുന്ന അഭിപ്രായങ്ങൾ ആണിതെന്നും മുഹമ്മദ് ഷമിക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും കൈഫ് പറഞ്ഞു. രാജ്യത്ത് ഇതിനേക്കാൾ വലിയ പ്രശ്‌നങ്ങളുണ്ടെന്നും കൈഫ് ഓർമിപ്പിക്കുന്നു.