- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനഞ്ചാം വയസ്സിൽ ഭീകരന്റെ ഭാര്യയാകാൻ ഇറങ്ങിപ്പോയി; ഇരുപത്തോന്നാം വയസ്സിൽ മടങ്ങി വരാൻ വേണ്ടി ബുർക്കയുപേക്ഷിച്ചു; ടെന്റിനു മുന്നിലൂടെ ജീൻസിട്ട് നടത്തം; ഷമീമ ബീഗത്തിന്റെ വേഷപ്പകർച്ച തട്ടിപ്പെന്ന് റിപ്പോർട്ടുകൾ
ലണ്ടൻ: സ്വർഗ്ഗരാജ്യം തേടിപ്പോയയാൾ എല്ലാം ഉപേക്ഷിച്ച് പാശ്ചാത്യ സംസ്‌കാരത്തിലേക്ക് തന്നെ തിരിച്ചു വരുന്നു എന്നായിരുന്നു, ലണ്ടനിൽ നിന്നും പതിനഞ്ചാം വയസ്സിൽ ഭീകരന്റെ ഭാര്യയാകാൻ ഇറങ്ങിത്തിരിച്ച ഷമീമ ബീഗത്തിനെ പറ്റി വന്ന വാർത്തകൾ. ഇറുകിയ ജീൻസും, ടീഷർട്ടുമൊക്കെയായി ലണ്ടനിലെ മറ്റേതൊരു യുവതിയേയും പോലെയായിരുന്നു അവരെ സിറിയയിൽ അഭയാർത്ഥി ക്യാമ്പിന് പുറത്ത് കണ്ടത്. ഇപ്പോൾ നിലനിൽക്കുന്ന ട്രെൻഡിനനുസരിച്ച് തലമുടി ഡൈ ചെയ്യുകയും സ്ട്രെയിറ്റൻ ചെയ്യുകയും പോലും ചെയ്തിട്ടുണ്ടായിരുന്നു.
കറുത്ത ബുർക്കയും ഹിജാബുമൊക്കെയായി നേരത്തേ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന തീവ്രവാദിയായ ഷമീമ ബീഗത്തെയല്ല ഇപ്പോൾ അഭയാർത്ഥി ക്യാമ്പിൽ കാണാൻ കഴിയുന്നത്. ഐസിസിനൊപ്പം താൻ ജീവിതം ആസ്വദിക്കുകയാണെന്ന് പറഞ്ഞ, മാഞ്ചസ്റ്റർ അറീനയിലെ ബോംബുസ്ഫോടനത്തെ ന്യായീകരിച്ച ബീഗമല്ലിപ്പോൾ കാണുന്നത്. സ്വന്തം വീട്ടുകാർക്ക് പോലും അതിശയം ജനിപ്പിക്കും വിധം അവൾ ആകെ മാറിയിരിക്കുന്നു.
വേഷത്തിൽ മാത്രമല്ല, ഷമീമയുടെ ജീവിത ശൈയിലും മാറി എന്നാണ് അവർ താമസിക്കുന്ന അൽ രോജ് കാമ്പിൽ നിന്നുള്ളവർ പറയുന്നത്. തന്റെ ടെന്റിനകത്തുള്ള ടെലിവിഷനിൽ, ഐടിവിയിലെ ഗുഡ്മോർണിങ് ബ്രിട്ടൻ എന്ന പരിപാടി നിത്യേന കാണുന്നുണ്ടത്രെ അവർ. മാത്രമല്ല, ഇസ്ലാം വിലക്കിയിട്ടുള്ള പാട്ടും നൃത്തവുമൊക്കെ അവർ ആസ്വദിക്കുന്നു. തന്റെ പാശ്ചാത്യരായ മറ്റു സുഹൃത്തുക്കൾക്കൊപ്പം ഇടക്കൊക്കെ നൃത്തചുവടുകൾ വയ്ക്കുകയും ചെയ്യും. ഇസ്ലാമിക വസ്ത്രം മാത്രമല്ല, വിശ്വാസം തന്നെ തന്നിൽ നിന്നും പറിച്ചെടുത്തുകളഞ്ഞിരിക്കുന്നു എന്നാണ് കഴിഞ്ഞദിവസം അവർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ, ഷമീമയുടെ ഈ പ്രകടനമെല്ലാം കോടതിയുടെ അനുകമ്പ പിടിച്ചുപറ്റി തിരികെ ബ്രിട്ടനിലേക്ക് മടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഏകദേശം 800 കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്ന ഈ കാമ്പിൽ ഷമീമയെ കൂടാതെ മറ്റ് 50 ബ്രിട്ടീഷ് വനിതകൾ കൂടിയുണ്ട്. ഹീനമായ കൊലപാതക പരമ്പരകളിലൂടെ സ്വന്തം രാജ്യം പടുത്തുയർത്താൻ ഇറങ്ങിത്തിരിച്ച ക്രൂരന്മാർക്ക് ലൈംഗിക സംതൃപ്തിയേകി മോക്ഷം നേടാൻ എത്തിയവർക്ക് പക്ഷെ അഭയാർത്ഥി കാമ്പിൽ അത്യാവശ്യം ആഡംബര സൗകര്യങ്ങൾ ഒക്കെ ഒരുക്കിയിട്ടുണ്ട്.
ഷമീമ താമസിക്കുന്ന അൽ റോജ് ക്യാമ്പ് കുർദ്ദിഷുകാർ നയിക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ കീഴിലുള്ളതാണ്. ഇപ്പോൾ ഇവിടെ കറുത്ത ബുർക്കയും ശിരോവസ്ത്രവുമെല്ലാം കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ, അതിനു മുൻപ് തന്നെ ഷമീമും ഒരു കൂട്ടം വനിതകളും ഇത്തരം വേഷങ്ങളെല്ലാം തന്നെ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. ചെറിയൊരു കൂട്ടം യൂറോപ്യൻ വനിതകളും അമേരിക്കൻ വനിതകളും ചേർന്ന് ഇപ്പോൾ പാശ്ചാത്യ സംസ്‌കാരം ആസ്വദിക്കുകയാണെന്ന് ഷമീമ പറയുന്നു. അഭിമുഖം നടത്താൻ എത്തി ഷമീമയുടെ സുഹൃത്തായി മാറിയ സിറിയൻ മാധ്യമ പ്രവർത്തക ഖാബാറ്റ് അബ്ബാസാണ് ഇപ്പോൾ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക കണ്ണി.
മറുനാടന് ഡെസ്ക്