- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനയന്റെ ചിത്രത്തിൽ അഭിനയിക്കാനായി അഡ്വാൻസ് വാങ്ങിയെങ്കിലും മുകേഷ് ഇടപെട്ട് അത് തന്നെകൊണ്ട് നിർബന്ധിച്ച് തിരികെ കൊടുപ്പിച്ചു; അമ്മ പ്രതിമാസം 5000 രൂപ നല്കുന്നത് എന്തിനാണ്? സിനിമയിൽ നിന്ന് റിട്ടയർ ചെയ്യണമെന്നാണോ ഇതിൽ നിന്നും ഉദ്ദശിക്കുന്നത്; മലയാള സിനിമയിൽ അവസര നിഷേധമില്ലെന്ന സിദ്ദിഖിന്റെ വാക്കുകളെ തള്ളി ഷമ്മി തിലകൻ
ഡബ്ലുസിസിസക്കെതിരെ അമ്മയ്ക്ക് വേണ്ടി ഇന്നലെ സിദ്ധിഖും കെപിഎസി ലളിതയും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലെ വാദങ്ങളെ തള്ളി ഷമ്മി തിലകനും രംഗത്ത്. മലയാള സിനിമയിൽ അവസര നിഷേധമില്ലെന്ന സിദ്ദിഖിന്റെ വാക്കുകൾക്ക് നേരെയാണ് ഷമ്മി തിലകൻ രൂക്ഷമായ പ്രതികരിച്ചിരിക്കുന്നത്. സംവിധായകൻ വിനയന്റെ പടത്തിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയ തന്നെ അത് തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാൻ സമ്മതിക്കാത്തതും മുകേഷാണെന്നും ഷമ്മി തിലകൻ ആരോപിച്ചു.സിനിമയിൽ നിന്നും മുകേഷ് വിലക്കിയതിനു ശക്തമായ തെളിവുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു. 'വിനയന്റെ ചിത്രത്തിനായി അഡ്വാൻസ് വാങ്ങിയതാണ്. അതെന്നെക്കൊണ്ട് നിർബന്ധിച്ച് തിരിച്ചുകൊടുപ്പിച്ചു. മുകേഷാണ് അതിൽ ഇടപെട്ടത്. ഈ വിഷയം കോടതിയിൽ പറഞ്ഞിട്ടുമുണ്ട്. മുകേഷ് ഇത് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാൻ കഴിയില്ലെന്നും ഷ്മ്മി പറയുന്നു. ഭാവി ഇരുളടഞ്ഞതാവുമെന്ന മുകേഷിന്റെ ഭീഷണി ഭയന്നിട്ടാണ് പിന്മാറിയത്. ഒരാഴ്ച മുൻപ് താൻ ചിലതു പറയാൻ തയ്യാറെടുത്തതാണെന്നും മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നും
ഡബ്ലുസിസിസക്കെതിരെ അമ്മയ്ക്ക് വേണ്ടി ഇന്നലെ സിദ്ധിഖും കെപിഎസി ലളിതയും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലെ വാദങ്ങളെ തള്ളി ഷമ്മി തിലകനും രംഗത്ത്. മലയാള സിനിമയിൽ അവസര നിഷേധമില്ലെന്ന സിദ്ദിഖിന്റെ വാക്കുകൾക്ക് നേരെയാണ് ഷമ്മി തിലകൻ രൂക്ഷമായ പ്രതികരിച്ചിരിക്കുന്നത്.
സംവിധായകൻ വിനയന്റെ പടത്തിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയ തന്നെ അത് തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാൻ സമ്മതിക്കാത്തതും മുകേഷാണെന്നും ഷമ്മി തിലകൻ ആരോപിച്ചു.സിനിമയിൽ നിന്നും മുകേഷ് വിലക്കിയതിനു ശക്തമായ തെളിവുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു. 'വിനയന്റെ ചിത്രത്തിനായി അഡ്വാൻസ് വാങ്ങിയതാണ്. അതെന്നെക്കൊണ്ട് നിർബന്ധിച്ച് തിരിച്ചുകൊടുപ്പിച്ചു. മുകേഷാണ് അതിൽ ഇടപെട്ടത്. ഈ വിഷയം കോടതിയിൽ പറഞ്ഞിട്ടുമുണ്ട്. മുകേഷ് ഇത് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാൻ കഴിയില്ലെന്നും ഷ്മ്മി പറയുന്നു.
ഭാവി ഇരുളടഞ്ഞതാവുമെന്ന മുകേഷിന്റെ ഭീഷണി ഭയന്നിട്ടാണ് പിന്മാറിയത്. ഒരാഴ്ച മുൻപ് താൻ ചിലതു പറയാൻ തയ്യാറെടുത്തതാണെന്നും മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നും ഷമ്മി വെളിപ്പെടുത്തി.
തനിക്ക് എ.എം.എം.എ പ്രതിമാസം 5000 രൂപ നൽകുന്നത് എന്തിനെന്ന് എ.എം.എം.എ വ്യക്തമാക്കണമെന്നും ഷമ്മി പറയുന്നു. സിനിമയിൽ നിന്ന് റിട്ടയർ ചെയ്യണമെന്നാണോ അമ്മ ഉദ്ദേശിക്കുന്നത്. സിനിമയില്ലാത്തതുകൊണ്ടാകണം അസോസിയേഷന്റെ റിട്ടയർമെന്റ് സ്‌കീമായി ഈ തുക നൽകിയത്. കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അത് തിരിച്ചുനൽകി. എനിക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതായും ഷമ്മി വ്യക്തമാക്കി. അതിനു ശേഷം ഒന്നു രണ്ടു ഷൂട്ടിങ് സെറ്റുകളിൽ ചില പ്രൊഡക്ഷൻ മാനേജർമാരിൽ നിന്നു വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാം. മോഹൻലാലിന്റെ പ്രസിഡന്റ് പദത്തിൽ വിശ്വാസമുണ്ട്. അച്ഛന്റെ വിഷയത്തിൽ കഴിഞ്ഞയാഴ്ചയും ലാലേട്ടനുമായി സംസാരിച്ചിരുന്നു. പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും ഷമ്മി അറിയിച്ചു.
മുപ്പതുവർഷത്തോളമായി സിനിമയിൽ കലാകാരനായി തുടരുന്ന വ്യക്തിയാണ് ഞാൻ. അമ്മയുടെ ഫൗണ്ടർ മെമ്പറാണ്. അമ്മയ്ക്ക് അഞ്ച് കോടി നേടിക്കൊടുത്ത ട്വന്റി ട്വന്റി എന്ന ചിത്രത്തിൽ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ചയാളാണ്. ഇത്ര വർഷങ്ങൾക്കുശേഷം ഞാൻ റിട്ടയർ ചെയ്യണമെന്ന രീതിയിലാണോ എനിക്ക് 5000 രൂപ നൽകിയത്? കൈനീട്ടമെന്നാണ് അതിന് നൽകിയിരിക്കുന്ന പേര്. വാസ്തവത്തിൽ അത് റിട്ടയർമെന്റ് സ്‌കീമാണ്.-ഷമ്മി തിലകൻ പറഞ്ഞു.