- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ എന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ ഞാൻ പെരുന്തച്ചന്റെ മകൻ; ഫെയ്സബുക്കിൽ കമന്റിട്ടയാൾക്ക് ഉഗ്രൻ മറുപടിയുമായി നടൻ ഷമ്മി തിലകൻ
ദേശീയ പുരസ്‌കാര വിവാദത്തിൽ ചലച്ചിത്ര ഗായകൻ യേശുദാസിനെ വിമർശിച്ച് മലയാളത്തിന്റെ പ്രിയ നടൻ തിലകന്റെ മകൻ ഷമ്മി തിലകനും രംത്തെത്തിയിരുന്നു. യു ടു ദാസേട്ടാ എന്ന ഫെയ്‌സബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകൻ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. എന്നാൽ ദേശീയ പുരസ്‌കാരത്തെ കുറിച്ചു ചോദിക്കാൻ നീ ആരാടാ എന്നു ചോദിച്ചയാൾക്കു നിങ്ങൾ എന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ ഞാൻ പെരുന്തച്ചന്റെ മകനാണെന്ന ഉഗ്രൻ മറുപടിയാണ് ഷമ്മി തിലകൻ നൽകിയത്. 1990 ൽ പുറത്തിറങ്ങിയ പെരുന്തച്ചനിലെ അഭിനയത്തിനു മലയാളത്തിലെ അതുല്യ നടനായ തിലകന് ദേശീയ അവാർഡ് പ്രതീക്ഷിച്ചിരുന്നു എങ്കിലും ലഭിച്ചില്ല. ആ വർഷം അഗ്‌നിപഥിലെ അഭിനയത്തിന് അമിതാഭ് ബച്ചനായിരുന്നു അവാർഡ് ലഭിച്ചത്. ഇത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിരുന്നു. തിലകനായിരുന്നു എങ്കിൽ പുരസ്‌ക്കാരം സ്വീകരിക്കുമായിരുന്നു എന്നു പറഞ്ഞയാളോടു തന്റെ അച്ഛനെ തനിക്ക് അറിയാവുന്ന പോലെ മാറ്റാർക്കും അറിയില്ല എന്നായിരുന്നു ഷമ്മിയുടെ മറുപടി.
ദേശീയ പുരസ്‌കാര വിവാദത്തിൽ ചലച്ചിത്ര ഗായകൻ യേശുദാസിനെ വിമർശിച്ച് മലയാളത്തിന്റെ പ്രിയ നടൻ തിലകന്റെ മകൻ ഷമ്മി തിലകനും രംത്തെത്തിയിരുന്നു. യു ടു ദാസേട്ടാ എന്ന ഫെയ്‌സബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകൻ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.
എന്നാൽ ദേശീയ പുരസ്‌കാരത്തെ കുറിച്ചു ചോദിക്കാൻ നീ ആരാടാ എന്നു ചോദിച്ചയാൾക്കു നിങ്ങൾ എന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ ഞാൻ പെരുന്തച്ചന്റെ മകനാണെന്ന ഉഗ്രൻ മറുപടിയാണ് ഷമ്മി തിലകൻ നൽകിയത്.
1990 ൽ പുറത്തിറങ്ങിയ പെരുന്തച്ചനിലെ അഭിനയത്തിനു മലയാളത്തിലെ അതുല്യ നടനായ തിലകന് ദേശീയ അവാർഡ് പ്രതീക്ഷിച്ചിരുന്നു എങ്കിലും ലഭിച്ചില്ല. ആ വർഷം അഗ്‌നിപഥിലെ അഭിനയത്തിന് അമിതാഭ് ബച്ചനായിരുന്നു അവാർഡ് ലഭിച്ചത്. ഇത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിരുന്നു. തിലകനായിരുന്നു എങ്കിൽ പുരസ്‌ക്കാരം സ്വീകരിക്കുമായിരുന്നു എന്നു പറഞ്ഞയാളോടു തന്റെ അച്ഛനെ തനിക്ക് അറിയാവുന്ന പോലെ മാറ്റാർക്കും അറിയില്ല എന്നായിരുന്നു ഷമ്മിയുടെ മറുപടി.