- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശനിയാഴ്ച കൊച്ചിയിൽ നടന്നത് സൗഹൃദ സംഗമം; യോഗത്തിൽ ആരും മീ ടു വെളിപ്പെടുത്തലുകളുമായി വന്നില്ല; വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ ഒട്ടേറെ മീ ടു വെളിപ്പെടുത്തലുകൾ ഉണ്ടായെന്ന വാർത്തകൾ നിഷേധിച്ച് ഷംന കാസിം
താര സംഘടനയായ അമ്മ രൂപവത്കരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ ഒട്ടേറെ മീ ടു വെളിപ്പെടുത്തലുകൾ ഉണ്ടായി എന്ന വാർത്തകൾ തള്ളി ഷംന കാസിം. യോഗത്തിൽ പങ്കെടുത്തയാളാണ് താനെന്നും അവിടെ നടന്നത് സൗഹൃദ സംഗമം മാത്രമാണെന്നും നടി പറഞ്ഞു. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നിർദേശ പ്രകാരമായിരുന്നു ഇത്തരത്തിലൊരു സെൽ രൂപവത്കരിച്ചത്. പൊന്നമ്മ ബാബു, കെപിഎസി ലളിത എന്നിവരാണ് നേതൃനിരയിലുള്ളത്. ഷംനയെ കൂടാതെ മഞ്ജു പിള്ള, സീനത്ത്, തെസ്നി ഖാൻ, ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരും ആദ്യയോഗത്തിൽ പങ്കെടുത്തിരുന്നു. ശനിയാഴ്ച കൊച്ചിയിൽ നടന്നത് ഒരു സൗഹൃദ സംഗമം മാത്രമാണെന്നും തിരുവനന്തപുരത്ത് എല്ലാം വനിതാ അംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ യോഗം നടത്തുമെന്നും ഷംന പറഞ്ഞു. കൊച്ചിയിലെ പ്രാഥമികയോഗത്തിൽ ആരും തന്നെ മീ ടു വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നില്ലെന്നും ഷംന പറഞ്ഞു. ഷംനയുടെ വാക്കുകൾ: ''കെ.പി.എ.സി ലളിതച്ചേച്ചി, കുക്കു പരമേശ്വരൻ, പൊന്നമ്മ ബാബു എന്നിവരുടെ നേത്യത്വത്തിൽ നടന്ന ചെറിയൊരു സൗഹൃദ യോഗമായിരുന്ന
താര സംഘടനയായ അമ്മ രൂപവത്കരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ ഒട്ടേറെ മീ ടു വെളിപ്പെടുത്തലുകൾ ഉണ്ടായി എന്ന വാർത്തകൾ തള്ളി ഷംന കാസിം. യോഗത്തിൽ പങ്കെടുത്തയാളാണ് താനെന്നും അവിടെ നടന്നത് സൗഹൃദ സംഗമം മാത്രമാണെന്നും നടി പറഞ്ഞു.
അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നിർദേശ പ്രകാരമായിരുന്നു ഇത്തരത്തിലൊരു സെൽ രൂപവത്കരിച്ചത്. പൊന്നമ്മ ബാബു, കെപിഎസി ലളിത എന്നിവരാണ് നേതൃനിരയിലുള്ളത്. ഷംനയെ കൂടാതെ മഞ്ജു പിള്ള, സീനത്ത്, തെസ്നി ഖാൻ, ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരും ആദ്യയോഗത്തിൽ പങ്കെടുത്തിരുന്നു.
ശനിയാഴ്ച കൊച്ചിയിൽ നടന്നത് ഒരു സൗഹൃദ സംഗമം മാത്രമാണെന്നും തിരുവനന്തപുരത്ത് എല്ലാം വനിതാ അംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ യോഗം നടത്തുമെന്നും ഷംന പറഞ്ഞു. കൊച്ചിയിലെ പ്രാഥമികയോഗത്തിൽ ആരും തന്നെ മീ ടു വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നില്ലെന്നും ഷംന പറഞ്ഞു.
ഷംനയുടെ വാക്കുകൾ:
''കെ.പി.എ.സി ലളിതച്ചേച്ചി, കുക്കു പരമേശ്വരൻ, പൊന്നമ്മ ബാബു എന്നിവരുടെ നേത്യത്വത്തിൽ നടന്ന ചെറിയൊരു സൗഹൃദ യോഗമായിരുന്നു അത്. വർഷത്തിൽ ഒരിക്കൽ മാത്രം യോഗം ചേരാതെ ഇടയ്ക്ക് ഇത്തരത്തിൽ ഒത്തുചേരണമെന്നും പ്രശനങ്ങൾ പറയാൻ ഒരു സെൽ ഇപ്പോൾ രൂപവത്കരിച്ചിട്ടുണ്ടെന്നും അറിയിക്കുക മാത്രമാണ് ഇപ്പോൾ നടന്നത്. പിന്നീട് ഞങ്ങൾ കളിയും ചിരിയുമായി കൂടുകയായിരുന്നു. അല്ലാതെ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലുള്ള കാര്യങ്ങളൊന്നും അവിടെ നടന്നിട്ടില്ല. വനിതാ സെല്ലുമായി ബന്ധപ്പെട്ട ഒത്തുകൂടലാണെന്ന് എന്നെ വിളിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു. ഇതിനുശേഷം പ്രധാനപ്പെട്ട എല്ലാവരും ചേർന്ന് തിരുവനന്തപുരത്ത് വെച്ച് വിപുലമായ യോഗം നടത്തുമെന്നും അറിയിച്ചു.
എ.എം.എം.എയ്ക്ക് അകത്ത് സ്ത്രീകൾക്ക് തുറന്നുപറച്ചിൽ നടത്താനുള്ള ഇടം മാത്രമാണ് വനിതാ സെൽ. ഇതിന്റെ തലപ്പത്തിരിക്കുന്നവരൊക്കെ ഞങ്ങൾക്ക് അമ്മയെ പോലെയാണ്. എന്തും തുറന്ന് പറയാൻ പറ്റുന്ന ആളാണ് കെ.പി.എസി ലളിത ചേച്ചി അതു പോലെ തന്നെയാണ് പൊന്നമ്മചേച്ചിയും കുക്കുച്ചേച്ചിയും.
ഞാൻ അമ്മയിൽ അംഗമായിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. എനിക്ക് ഇത്തരത്തിൽ മോശം അനുഭവങ്ങൾ ഉണ്ടായാൽ ഞാൻ അപ്പോൾ തന്നെ ശക്തമായി പ്രതികരിക്കും. എന്റെ സുരക്ഷ എന്റെ കൈയിലാണ് അല്ലാതെ അത് ഒരു സംഘടനയുടെ കൈയിലല്ല ഇരിക്കുന്നത്. പ്രതിഫലം കിട്ടാതെ വരുമ്പോൾ, അല്ലെങ്കിൽ വണ്ടിച്ചെക്ക് കേസ് തുടങ്ങിയ കാര്യങ്ങൾക്കാണ് സംഘടനയിൽ പരാതി നൽകേണ്ടത്.
കൂറേ പേർക്ക് ഇത്തരം പ്രശ്നങ്ങൾ തുറന്ന് പറയാൻ പറ്റുന്നില്ല എന്ന കാരണത്താലാണ് ഇത്തരത്തിലുള്ള ഒരു സെൽ രൂപവത്കരിച്ചത്. അവർക്ക് എല്ലാം വിശ്വാസത്തോടെ ഷെയർ ചെയ്യാൻ പറ്റുന്ന സെല്ലായിരിക്കും ഇത്.