ലയാളത്തിൽ കമൽ ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും അന്യഭാഷകളിൽ ചേക്കേറിയ നടിമാരിൽ ഒരാളാണ് ഷംന കാസിം. തമിഴിൽ ഏറ്റവും ഒടുവിലായി നടിയുടെ പുറത്തിറങ്ങിയ ചിത്രം കൊടിവീരൻ മികച്ച അഭിപ്രായം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.നടനും സംവിധായകനുമായ ശശികുമാർ സംവിധാനം ചെയ്ത കൊടിവീരനിൽ ഷംന മൊട്ടയടിച്ച് പ്രത്യക്ഷപ്പെട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. കഥാപാത്രത്തിന് വേണ്ടി നടി യഥാർത്ഥത്തിൽ തല മുണ്ഡനം ചെയ്യുകയായിരുന്നു. ഇതിനിടയിൽ വനിതക്ക് നല്കിയ അഭിമുഖത്തിൽ തലമൊട്ടയടിച്ചതിനെ പറ്റിയും മലയാളത്തിൽ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ചും നടി മനസ് തുറന്നു.

മലയാള സിനിമയിൽ തനിക്കൊരു ശത്രുവുണ്ടെന്നാണ് ഷംന കാസിം പറയുന്നത്. തനിക്ക് അവസരങ്ങൾ കുറയുന്നു എന്ന് മാത്രമല്ല, ലഭിക്കുന്ന ചിത്രങ്ങളിൽ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെടുന്നതും അതുകൊണ്ടാണെന്ന് ഷംന പറയുന്നു. കാസ്റ്റിങ് കഴിഞ്ഞ് ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുമ്പ് മാത്രം ഷംന താനീ ചിത്രത്തിലില്ല എന്ന് വിളിച്ച് പറഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഷംന കാസിം പറയുന്നു. ഫാസിൽ സംവിധാനം ചെയ്ത ദിലീപ് ചിത്രം മോസ് ആൻഡ് ക്യാറ്റിൽ നിന്ന് തന്നെ അവസാനം നിമിഷം മാറ്റിയതാണെന്ന് ഷംന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മലയാളം എനിക്കു തന്ന നല്ല പടമാണ് ചട്ടക്കാരി. അതിലെ പാട്ടുകളെക്കുറിച്ച് എവിടെ ചെന്നാലും ആളുകൾ നല്ല അഭിപ്രായം പറയാറുണ്ട്. എന്നിട്ടും മലയാളത്തിൽ കാസ്റ്റിങ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോൾ സോറി, ഷംന ഇതിലില്ല എന്നു പറയുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആരാണ് മലയാളത്തിൽ എന്റെ ശത്രു എന്നെനിക്കറിയില്ല, പക്ഷേ, ആരോ ഉണ്ടെന്നും നടി പറയുന്നു.

ഇനി എന്റെ ആറ്റിറ്റിയൂഡാണോ, മുഖമാണോ മലയാളത്തിനു ചേരാത്തത് എന്നും അറിയില്ല. ഓടാത്ത പടങ്ങളിൽ പേരിനുവേണ്ടി മാത്രം അഭിനയിക്കാൻ ഏതായാലും താൽപര്യമില്ല. അന്യഭാഷകളിൽ നല്ല റോളുകൾ കിട്ടുന്നുണ്ട്. അതുകൊണ്ട് അവിടെ സജീവമാകുന്നു എന്നു മാത്രം. നല്ല റോളുകൾ വരാത്തതു കൊണ്ടു തന്നെയാണ് മലയാളത്തിൽ അഭിനയിക്കാ ത്തതെന്നും ഷംന അഭിമുഖത്തിൽ പറഞ്ഞു.

അതാൻ മൊട്ടയടിച്ചത് കണ്ട് സ്വന്തം പിതാവിന് പോലും മനസിലായില്ലെന്ന് ഷംന പറയുന്നു. മൊട്ടയടിച്ചു കഴിഞ്ഞു വീട്ടീലേക്കുള്ള ആദ്യ വരവ് രാത്രിയിലായിരുന്നു. ഞാൻ ഒരു പുതിയ വേലക്കാരിയെ കൊണ്ടുവരാമെന്നു പറഞ്ഞിരുന്നു. പിതാവ് കാസിം ദൂരെ നിന്ന് എന്നെ കണ്ടപ്പോൾ കരുതിയത് പുതിയ ജോലിക്കാരിയായിരിക്കും എന്നാണ്. പിന്നെ, അടുത്തു വന്നപ്പോ ഇതെന്റെ മോളാണോ? എന്നു പറഞ്ഞ് കുറേ നേരം നോക്കിനിന്നു.

ഞാൻ മുടി വെട്ടി എന്ന വാർത്ത വന്നപ്പോ ആദ്യമാരും വിശ്വസിച്ചില്ല. മുടി മുറിച്ചതിനുശേഷം എന്നെ കണ്ടിട്ട് പലർക്കും മനസ്സിലായില്ലെ്ന്നും നടി അഭിമുഖത്തിൽ പറയുന്നു.