- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മാറിടത്തിലേക്കൊളിഞ്ഞു നോക്കുന്ന സാറമ്മാരെ കൊറേ കണ്ടിട്ടുണ്ട്..മോത്തേക്ക് നോക്ക് സാറേന്ന് പറഞ്ഞിട്ടുമുണ്ട്; അതേട്ടോ.. പെൺകുട്ടികൾ വത്തക്ക തന്നെയാ.. പക്ഷെ അപ്പറഞ്ഞ പോലത്തെയല്ല..അത്ര പെട്ടെന്നൊന്നും ആരേം അകത്തേക്ക് കടത്താനാവാത്ത കട്ടിയുള്ള പുറംതോടും ഉള്ളിൽ ചോന്ന മധുരവും പേറി നടക്കുന്ന അൽബത്തക്ക; ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിൽ മറുപടിയുമായി ഷംന കൊളക്കോടൻ
കോഴിക്കോട്: ഫറൂഖ് കോളേജിൽ പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിൽ അദ്ധ്യാപകൻ നടത്തിയ പ്രസംഗത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ പ്രവർത്തക ഷംന കൊളക്കോടൻ.മുസ്ലിം പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറക്കുന്നില്ല, വത്തക്ക കഷണം മുറിച്ചു വച്ചപോലെ മാറിടം കാണിക്കുന്നു, ലഗ്ഗിൻസ് ഇട്ടു ശരീരം പ്രദർശിപ്പിക്കുന്നു'വെന്നൊക്കയാണ് കഴിഞ്ഞ ദിവസം ട്രെയിനിങ് കോളേജ അദ്ധ്യാപകനായ ജൗഹർ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്.ഇന്നേ വരെ വസ്ത്രധാരണത്തിന്റെ പേരിൽ ഫറൂഖ് കോളേജിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായതായി അറിയില്ല. കാണുന്നവന്റെ കണ്ണിലാണ് അശ്ലീലമെന്ന് മനസിലാവാത്തവരാരാണ് വിടുള്ളെത്. അവരവർക്ക് ആത്മവിശ്വാസം നൽകുന്നതും കംഫർട്ടബിളുമായിട്ടുള്ള വസ്ത്രം ധരിക്കുന്നു.അതിലെ ഓരോ ഭാഗവും സൂക്ഷ്മമായി നിരീക്ഷിച്ച് ഇത്തരം പ്രസ്താവനകളിറക്കുന്നവരോടെന്ത് പറയാനാ..പെണ്ണിൽ അശ്ലീലം മാത്രം കാണുന്നവരെന്ത് ബോറന്മാരാണെന്ന് ചോദിക്കുന്നു ഷംന. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 'രണ്ടോ മൂന്നോ തവണ മാത്രമേ ഫാറൂഖ് കോളേജിൽ പോയിട്ടുള്ളൂ. അതും ചൈൽഡ് ലൈനിലെ ജോലിയുമായി ബന്ധപ്
കോഴിക്കോട്: ഫറൂഖ് കോളേജിൽ പെൺകുട്ടികളെ അപമാനിക്കുന്ന തരത്തിൽ അദ്ധ്യാപകൻ നടത്തിയ പ്രസംഗത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ പ്രവർത്തക ഷംന കൊളക്കോടൻ.
മുസ്ലിം പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറക്കുന്നില്ല, വത്തക്ക കഷണം മുറിച്ചു വച്ചപോലെ മാറിടം കാണിക്കുന്നു, ലഗ്ഗിൻസ് ഇട്ടു ശരീരം പ്രദർശിപ്പിക്കുന്നു'വെന്നൊക്കയാണ് കഴിഞ്ഞ ദിവസം ട്രെയിനിങ് കോളേജ അദ്ധ്യാപകനായ ജൗഹർ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്.
ഇന്നേ വരെ വസ്ത്രധാരണത്തിന്റെ പേരിൽ ഫറൂഖ് കോളേജിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായതായി അറിയില്ല.
കാണുന്നവന്റെ കണ്ണിലാണ് അശ്ലീലമെന്ന് മനസിലാവാത്തവരാരാണ് വിടുള്ളെത്. അവരവർക്ക് ആത്മവിശ്വാസം നൽകുന്നതും കംഫർട്ടബിളുമായിട്ടുള്ള വസ്ത്രം ധരിക്കുന്നു.അതിലെ ഓരോ ഭാഗവും സൂക്ഷ്മമായി നിരീക്ഷിച്ച് ഇത്തരം പ്രസ്താവനകളിറക്കുന്നവരോടെന്ത് പറയാനാ..പെണ്ണിൽ അശ്ലീലം മാത്രം കാണുന്നവരെന്ത് ബോറന്മാരാണെന്ന് ചോദിക്കുന്നു ഷംന.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'രണ്ടോ മൂന്നോ തവണ മാത്രമേ ഫാറൂഖ് കോളേജിൽ പോയിട്ടുള്ളൂ. അതും ചൈൽഡ് ലൈനിലെ ജോലിയുമായി ബന്ധപ്പെട്ട്.ഇതുപോലെ
മനോഹരമായ വേഷം ധരിച്ച പെൺകുട്ടികളെ മറ്റെവിടെ കാണാനാവും എന്ന സംശയം അന്നത്തേതു പോലെ ഇന്നും മനസിലുണ്ട്.പല നിറത്തിലുള്ള മാന്യമായ വേഷം എന്നു തന്നെ എടുത്തു പറയാം. എത്ര മനോഹരമായ കാഴ്ച തന്നെയാണത്. ഇന്നേ വരെ വസ്ത്രധാരണത്തിന്റെ പേരിൽ അവിടെ എന്തേലും പ്രശ്‌നമുണ്ടായതായി അറിയില്ല. അല്ല, അല്ലേലും വസ്ത്രത്തിന്റെ പേരിലെന്ത് പ്രശമുണ്ടാവാനാണ്.?
കാണുന്നവന്റെ കണ്ണിലാണ് അശ്ലീലമെന്ന് മനസിലാവാത്തവരാരാ ഇവിടുള്ളെ.. അവരവർക്ക് ആത്മവിശ്വാസം നൽകുന്നതും കംഫർട്ടബിളുമായിട്ടുള്ള വസ്ത്രം ധരിക്കുന്നു.അതിലെ ഓരോ ഭാഗവും സൂക്ഷ്മമായി നിരീക്ഷിച്ച് ഇത്തരം പ്രസ്താവനകളിറക്കുന്നവരോടെന്ത് പറയാനാ..പെണ്ണിൽ അശ്ലീലം മാത്രം കാണുന്നവരെന്ത് ബോറന്മാരാണ്??പിന്നെയീ പ്പറഞ്ഞ ലെഗ്ഗിങ്‌സ്.. അത് വെറുമൊരു വസ്ത്രമല്ല ട്ടോ.. ഇന്നത്തെ പെൺകുട്ടികളുടെ ഒഴിച്ചുകൂടാനാവാത്ത കൂട്ട് എന്ന് തന്നെ പറയാം. എന്തൊക്കെ ഗുണങ്ങളാ.. ഇടാനെളുപ്പം, ഊരാനെളുപ്പം, പല കളറിൽ സുലഭം, വിലക്കുറവ്, അത്ര പെട്ടെന്ന് കീറൂല, കുറേക്കാലം ഈടുനിൽക്കും, മുഷിയില്ല പെട്ടെന്ന്, എല്ലാ ഡ്രസിന്റ കൂടെയും ഇടാം, അയൺ ചെയ്യണ്ട,നീട്ടാം,വലിക്കാം, കുറുക്കാം, അധികം കനമില്ല തുടങ്ങി ലെഗ്ഗിങ്‌സിന്റെ ഗുണങ്ങൾ ഒട്ടനവധിയാണ്. ഇതൊക്കെയുണ്ടായിരിക്കെ ശരീരവടിവ് മാത്രമെങ്ങനെ ചിലർ കാണുന്നു എന്നതാണാശ്ചര്യം..
പിന്നെ ഈപ്പറഞ്ഞ 32 സ്റ്റെപ്പും 25 പിനും ചുമ്മാ അങ്ങ് കേറിക്കൂടണന്നതല്ല തലയിൽ. സസൂക്ഷമം ക്ഷമയോടെ സമയമെടുത്ത് ചെയ്യുന്ന സംഗതിയാട്ടോ ഈ സ്‌റ്റൈലൻ മക്കന കുത്തൽ.എത്ര ഭംഗിയാ അതു കുത്തിക്കഴിഞ്ഞാൽ..ഇതിനെയൊക്കെ ഇങ്ങനെ നിസാരവൽക്കരിച്ച് കുറ്റം പറയാനെങ്ങനെ തോന്നുന്നു മിഷ്ടർ..?
എത്രയെത്ര പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് മുന്നിലിരുന്ന് സംസാരിക്കുന്നുണ്ട്..ധൈര്യത്തോടെ ചിരിക്കുന്നുണ്ട്,അവരവർക്കു വേണ്ടി ശബ്ദമുയർത്തുന്നുണ്ട്,പഠനകാര്യങ്ങളിൽ വാശിയിൽ മുന്നേറുന്നുണ്ട്..ഇതൊന്നും കാണാതെ പുറമെ നോക്കി ചൂഴ്‌ന്നെടുക്കാനുള്ളിൽ എന്തോ ഉണ്ടെന്നു തോന്നുന്നെങ്കിൽ അശ്ലീലം അവിടെയാണ്.മാറിടത്തിലേക്കൊളിഞ്ഞു നോക്കുന്ന സാറമ്മാരെ കൊറേ കണ്ടിട്ടുണ്ട്,മോത്തേക്ക് നോക്ക് സാറേ ന്ന് പറഞ്ഞിട്ടുമുണ്ട്.ഇതിപ്പോ വിവരണവും ഉപമയും എല്ലാം വളരെ മോശമായിപ്പോയി സാറേ..മുന്നിലിരിക്കുന്ന വിദ്യാർത്ഥികളുടെ കഴിവിനെയാവണം ഒരധ്യാപകൻ കാണേണ്ടത് ..അതിനെ വളർത്തിയെടുക്കാനാവണം ഒരധ്യാപകൻ പ്രാധാന്യം കൊടുക്കേണ്ടത്.
പെൺ വിദ്യാഭ്യാസത്തിനു തുല്യ പ്രാധാന്യം നൽകുന്ന മലബാറിൽ നിന്നുമാണ് ഇത്തരമൊരു പ്രസ്താവന വന്നിരിക്കുന്നതെന്നത് അത്യന്തം അപമാനകരമാണ്.പെങ്കുട്യോളെ അറിയാത്തോണ്ടാ ഇങ്ങനൊക്കെ മണ്ടത്തരങ്ങൾ പുറപ്പെടുന്നത്..
പിന്നെ വത്തക്ക, അതേട്ടോ.. പെൺകുട്ടികൾ വത്തക്ക തന്നെയാ.. പക്ഷെ അപ്പറഞ്ഞ പോലത്തെയല്ല,അത്ര പെട്ടെന്നൊന്നും ആരേം അകത്തേക്ക് കടത്താനാവാത്ത കട്ടിയുള്ള പുറംതോടും,ഉള്ളിൽ ചോന്ന മധുരവും പേറി നടക്കുന്ന അൽബത്തക്ക..!??'
മറ്റൊരു പോസ്‌ററിൽ ഷംന പറയുന്നു:
അറിവ് കൂടുന്നതിനനുസരിച്ച് ബുദ്ധിയും ചിന്തയും മുരടിച്ച് പോവുന്ന നിർഭാഗ്യരായ ഒരു കുട്ടം ആളുകളും നമുക്കിടയിലുണ്ട്.പെണ്ണിന് 'മോശക്കാരി' എന്ന ഒരു ഓപ്ഷൻ മാത്രമേ ഉള്ളൂ എന്ന് കരുതുന്നവർ..അതുകൊണ്ടാണ് പെണ്ണുങ്ങളെ കാണുമ്പോൾ വത്തക്കയായും ഈച്ച പൊതിഞ്ഞ ചക്കരയായുമൊക്കെ തോന്നുന്നത്..നാടെത്ര മുന്നേട്ട് പോയാലും അതേ ബസിൽ പുറകോട്ട് ടിക്കറ്റെടുത്ത് മൂടും തിരിഞ്ഞിരിക്കുന്നവരാണവർ.നോക്കൂ,കാലം നിങ്ങളെ പുറത്തേക്കെറിഞ്ഞങ്ങ് കടന്നു പോകും എന്നതൊഴിച്ചാൽ നിങ്ങൾക്കിവിടൊന്നും ചെയ്യാനില്ല...