- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ജീവിതത്തിന് വഴികാട്ടിയായി വിജയമന്ത്രങ്ങളെ സഹയാത്രികനാക്കുക; ശംസുദ്ധീൻ മാസ്റ്റർ
ദോഹ. ജീവിതത്തിലെ വിഷമ ഘട്ടങ്ങളെ അതിജീവിക്കുവാനും ക്രിയാത്മകമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുവാനും ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളെ സഹയാത്രികനാക്കുന്നത് ഏറെ പ്രയോജനപ്പെടുമെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പ്രവർത്തകനുമായ ശംസുദ്ധീൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും ആർക്കും മാറി നിൽക്കാനാവില്ല. ആത്മവിശ്വാസത്തോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ധീരമായി മുന്നേറാൻ മനസിനെ പാകപ്പെടുത്തുകയുമാണ് വേണ്ടത്. സന്നിഗ്ധ ഘട്ടങ്ങളിൽ ആശ്വാസത്തിന്റെ കുളിർക്കാറ്റായും സ്വപ്നങ്ങൾക്ക് നിറച്ചാർത്തായും വിജയമന്ത്രങ്ങൾ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ജിംനേഷ്യത്തിൽ പോയി വിയർത്തുകുളിക്കുമ്പോൾ നാം സന്തോഷിക്കുന്നതുപോലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാൻ മനസിനെ പാകപ്പെടുത്തണം. നന്മ ചെയ്ത് ജീവിച്ചും സമൂഹത്തിന് സേവനം ചെയ്തുമാണ് ജീവിതം സാർഥകമാക്കേണ്ടത്. നന്നായി ജീവിക്കുകയെന്നതിനർഥം നന്നായി മരിക്കുവാൻ തയ്യാറാവുക എന്നുകൂടിയാണ്.
അനിശ്ചിതത്വങ്ങളുടെ നടുവിലാണ് ജീവിതത്തിന്റെ മനോഹാരിത കാണേണ്ടത്. നന്മയുടെ പാതയിൽ ശുഭ ചിന്തയാൽ മനസിനെ നിറച്ച് പ്രവർത്തനങ്ങളെ ക്രമീകരിക്കുവാൻ ഏറെ സഹായകമാണ് വിജയമന്ത്രങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.
പുതിയ തലമുറക്ക് ഏറ്റവും ഗുണകരമായ ഒരു സംരംഭമാണിത്. വെറും കയ്യോടെ വന്ന് വെറും കയ്യോടെ മടങ്ങേണ്ട നാം മറ്റുള്ളവർക്ക് എന്തു നൽകുന്നു എന്നതാണ് ജീവിതം സവിശേഷമാക്കുക. ഈയർഥത്തിൽ മികച്ച ചിന്തകളും ആശയങ്ങളുമാണ് വിജയമന്ത്രങ്ങൾ അവതരിപ്പിക്കുന്നത്.