- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിടപറയും മുമ്പ് ഷാൻ ഫേസ്‌ബുക്കിൽ പങ്കുവച്ചത് 'വേട്ട'യിലെ ഗാനത്തിനായി ഹിന്ദി വരികൾ എഴുതിയ സന്തോഷം; മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തൃശ്ശൂരിലെത്തിക്കും; ഷാൻ ജോൺസണ് ജന്മനാട് നാളെ വിട നൽകും
ചെന്നൈ: ഇന്നലെ അന്തരിച്ച സംഗീത സംവിധായകൻ ജോൺസന്റെ മകളും ഗായികയു സംഗീത സംവിധായികയുമായ ഷാൻ ജോൺസന്റെ മൃതദേഹം ഇന്ന് ജന്മാനാടായ തൃശ്ശൂരിൽ എത്തിക്കും. ചെന്നൈയിലെ കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപ്പാർട്‌മെന്റിൽ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ മരിച്ച നിലയിൽ കാണപ്പെട്ട ഷാനിന്റെ മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റിയ

ചെന്നൈ: ഇന്നലെ അന്തരിച്ച സംഗീത സംവിധായകൻ ജോൺസന്റെ മകളും ഗായികയു സംഗീത സംവിധായികയുമായ ഷാൻ ജോൺസന്റെ മൃതദേഹം ഇന്ന് ജന്മാനാടായ തൃശ്ശൂരിൽ എത്തിക്കും. ചെന്നൈയിലെ കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപ്പാർട്‌മെന്റിൽ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ മരിച്ച നിലയിൽ കാണപ്പെട്ട ഷാനിന്റെ മൃതദേഹം റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റിയിരിക്കയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരത്തോടെ ഭൗതികദേഹം തൃശ്ശൂരിൽ എത്തിക്കും. സംഗീത മേഖലയിലെയും സിനിമമേഖലയിലെയും പ്രമുഖർ ചെന്നൈയിൽ എത്തിയിട്ടുണ്ട്. ഷാനിന്റെ മാതാവ് റാണിയും സർവവും തകർന്ന നിലയിലാണ്. ഇവരെ ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ബന്ധുക്കളെല്ലാം.
ഇന്നലെ രാവിലെ ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നപ്പോഴാണ് സുഹൃത്തുക്കൾ ഷാനിനെ അന്വേഷിച്ചു ചെന്നത്. അപ്പോഴോണ് മരണവിവരം അറിയുന്നത്. കിടപ്പുമുറിയിൽ ഉറങ്ങുന്ന നിലയിലായിരുന്നു. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂവെന്ന് അശോക് നഗർ പൊലീസ് വ്യക്തമാക്കി. സംസ്‌കാരം നാളെ 2.30നു തൃശൂർ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലാണ് മലയാളത്തിന്റെ പ്രിയ സംഗീതജ്ഞന്റെ മകൾക്ക് ജന്മനാട് വിട ചൊല്ലുക.

റെക്കോർഡിങ്ങിനായി ഇന്നലെ ഉച്ചയ്ക്ക് 12.30നുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്കു പോകാനിരുന്നതായിരുന്നു. അമ്മ റാണി രാവിലെ ഫോണിൽ വിളിച്ചിട്ടു കിട്ടാതെ വന്നതോടെ സൃഹുത്തുക്കളോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫ്‌ലാറ്റിൽ ഷാൻ തനിച്ചാണു താമസിച്ചിരുന്നത്. റാണി മൂന്നു ദിവസം മുൻപു ചെന്നൈയിലെത്തിയിരുന്നെങ്കിലും സഹോദരി ജിഷയുടെ മൈലാപ്പൂരിലെ വീട്ടിലാണു താമസിച്ചിരുന്നത്. ഷാൻ വ്യാഴാഴ്ച രാത്രി അവിടെനിന്ന് അത്താഴം കഴിച്ച ശേഷം രാത്രി ഒൻപതോടെ ഫ്‌ലാറ്റിലേക്കു മടങ്ങി. പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഉറങ്ങാൻ പോയതെന്നു ബന്ധുക്കൾ പറഞ്ഞു.
ചെന്നൈയിലെ സിറ്റി സെന്റർ ഷോപ്പിങ് മാളിൽ മാർക്കറ്റിങ് വിഭാഗത്തിലെ ജോലിക്കൊപ്പം അച്ഛന്റെ പാത പിന്തുടർന്ന് സംഗീത രംഗത്തും ഷാൻ സജീവമായിരുന്നു. ബുധനാഴ്ച ചെന്നൈയിൽ ഗായിക സുജാതയുമായി ചേർന്നുള്ള ഗാനത്തിന്റെ റെക്കോർഡിങ് ഉണ്ടായിരുന്നു. വേണുഗോപാലുമൊത്തുള്ള ഗാനത്തിന്റെ റെക്കോർഡിങ് ആണു തിരുവനന്തപുരത്തു നിശ്ചയിച്ചിരുന്നത്.
'വേട്ട' എന്ന സിനിമയിലെ ഗാനത്തിനായി ഹിന്ദി വരികൾ എഴുതിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇതിന്റെ ഏറെ സന്തോഷത്തിലായിരുന്നു ഷാൻ. ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരുന്ന ജോൺസൺ 2011 ഓഗസ്റ്റിലാണു മരിച്ചത്. തൊട്ടടുത്ത വർഷം മകൻ റെൻ ബൈക്ക് അപകടത്തിൽ മരിച്ചു. ഇതോടെ അമ്മ റാണി നാട്ടിലേക്കു താമസം മാറ്റിയെങ്കിലും ജോലിയും സംഗീതവുമായി ഷാൻ ചെന്നൈയിൽ തുടരുകയായിരുന്നു. സൃഹൃത്തുക്കളുമായി ചേർന്നു 'സൗണ്ട് ബൾബ്' എന്ന മ്യൂസിക് ബാൻഡും നടത്തിയിരുന്നു. ഏറെ സന്തോഷവതിയായി പ്രസരിപ്പോടെ പെരുമാറുന്ന ഷാനിന്റെ വിയോഗം മലയാളം സംഗീത ലോകത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

