- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി തല മൊട്ടയടിക്കാനൊരുങ്ങി ഷംനാ കാസിം; കൊടിവീരൻ എന്ന ചിത്രത്തിൽ ഗംഭീര മേക്ക് ഓവറിലൂടെ നടിയുടെ തിരിച്ചുവരവ്
ചട്ടക്കാരിയിലെ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ഷംന നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയെങ്കിലും വെള്ളിത്തിരയിൽ നിന്ന് കുറേ നാളായി വി്ട്ടു നില്ക്കുകയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സ്റ്റേജ് ഷോകളും ഡാൻസുമൊ ക്കെയായി നടി കലാ രംഗത്ത് സജീവമായിരുന്നു. ഇപ്പോഴിതാ ഗംഭീര മേക്ക് ഓവറിലൂടെ നടി തിരിച്ചുവരവിനൊരുങ്ങുകയാണ്്. കൊടിവീരൻ എന്ന ചിത്രത്തിനു വേണ്ടിയാണു ഷംന തല മൊട്ടയടിച്ചതാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്.കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി തല മൊട്ടയടിക്കണം എന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്റെ ഡിമാൻഡ്. കഥാപാത്രത്തിന്റെ അഭിനയസാധ്യത മുന്നിൽ കണ്ട താരം ഈ ആവശ്യം ഒരു എതിർപ്പുമില്ലാതെ സമ്മതിക്കുകയായിരുന്നു. പൂർണ്ണ സന്തോഷത്തോടെയാണു താൻ മൊട്ടയടിച്ചത് എന്നും ഇതു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടിയാണ് എന്നും ഷംന പറയുന്നു. സംവിധായകനിലും കഥാപാത്രത്തിലും തനിക്കു വിശ്വാസം ഉണ്ട് എന്നും ഇവർ പയുന്നു. മുത്തയ്യയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പ്രമുഖ സംവിധായകൻ ശശികുമാർ പ്രൊഡ്യൂസറിന്റെ വേഷത
ചട്ടക്കാരിയിലെ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ഷംന നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയെങ്കിലും വെള്ളിത്തിരയിൽ നിന്ന് കുറേ നാളായി വി്ട്ടു നില്ക്കുകയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സ്റ്റേജ് ഷോകളും ഡാൻസുമൊ ക്കെയായി നടി കലാ രംഗത്ത് സജീവമായിരുന്നു. ഇപ്പോഴിതാ ഗംഭീര മേക്ക് ഓവറിലൂടെ നടി തിരിച്ചുവരവിനൊരുങ്ങുകയാണ്്.
കൊടിവീരൻ എന്ന ചിത്രത്തിനു വേണ്ടിയാണു ഷംന തല മൊട്ടയടിച്ചതാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്.കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി തല മൊട്ടയടിക്കണം എന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്റെ ഡിമാൻഡ്. കഥാപാത്രത്തിന്റെ അഭിനയസാധ്യത മുന്നിൽ കണ്ട താരം ഈ ആവശ്യം ഒരു എതിർപ്പുമില്ലാതെ സമ്മതിക്കുകയായിരുന്നു. പൂർണ്ണ സന്തോഷത്തോടെയാണു താൻ മൊട്ടയടിച്ചത് എന്നും ഇതു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടിയാണ് എന്നും ഷംന പറയുന്നു. സംവിധായകനിലും കഥാപാത്രത്തിലും തനിക്കു വിശ്വാസം ഉണ്ട് എന്നും ഇവർ പയുന്നു.
മുത്തയ്യയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പ്രമുഖ സംവിധായകൻ ശശികുമാർ പ്രൊഡ്യൂസറിന്റെ വേഷത്തിനൊപ്പം നായകനായും എത്തുന്നു. മുമ്പ് തന്നെ ചിലർ സിനിമാ മേഖലയിൽ ഒതുക്കാൻ ശ്രമിച്ചെന്നതടക്കമുള്ള ഗുരുതര ആരോപണവുമായി ഷംന രംഗത്തെത്തിയിരുന്നു.