- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാണ് കേരളത്തിലെ പൊലീസ് മേധാവി? 'താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മനോരമയിൽ നിന്നും ശമ്പളം വാങ്ങിയല്ല ഇവിടെ വന്നിരിക്കുന്നത്' എന്ന് എംഎൽഎയുടെ മറുപടി; മനോരമ ന്യൂസിെല ചർച്ചയിൽ ഷാനി പ്രഭാകറിന്റെ ചോദ്യത്തിൽ ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞണം കുത്തി എം സ്വരാജ്
തിരുവനന്തപുരം: കേരളത്തിന്റെ ഇപ്പോഴത്തെ ഡിജിപി ആരാണ്? കേരള നിയമസഭയിൽ പ്രതിപക്ഷം ഈ ചോദ്യം മുഖ്യമന്ത്രിയോട് ഇന്ന് നിയമസഭയിൽ ഉന്നയിച്ചിരുന്നു. ടി പി സെൻകുമാർ കേസിലെ കോടതി വിധിയോടെ പൊലീസ് സേനയ്ക്കും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ സാധിച്ചിട്ടില്ല. നിയമസഭയിൽ ആരുടെയെങ്കിലും പേര് പറഞ്ഞാൽ കുടുങ്ങുമെന്നതു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം പ്രതിപക്ഷത്തിന് നൽകിയില്ല. മാത്രമല്ല, പ്രതിപക്ഷത്തിന്റെ ചോദ്യത്തോട് പ്രകോപിതനായ മുഖ്യമന്ത്രി മുൻ യുഡിഎഫ് സർക്കാറിനെ പരിഹസിക്കുകയും ചെയ്തു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉരുണ്ടുകളിയെ പ്രതിപാദിച്ചു കൊണ്ടു തന്നെയായിരുന്നു ഇന്ന് മിക്ക ചാനലുകളിലെയും ചർച്ച. മനോരമ ന്യൂസ് ചാനലിലെ കൗണ്ടർപോയിന്റും ഈ വിഷയമാണ് ചർച്ചക്കെടുത്തത്. ഷാനി പ്രഭാകറായിരുന്നു ചർച്ച നയിച്ചത്. നിയമസഭയിൽ മുഖ്യമന്ത്രിയാണ് ചോദ്യങ്ങളിൽ പ്രകോപിതനായതെങ്കിൽ മനോരമയിൽ ഈ സ്ഥാനത്ത് ഇടതു എംഎൽഎ എം സ്വരാജായിരുന്നു. ആരാണ് കേരളത്തിലെ പൊലീസ് മേധാവി? ഇതായിരുന്നു ഷാനിയുടെ ചോദ്യം. മുഖ്യമ
തിരുവനന്തപുരം: കേരളത്തിന്റെ ഇപ്പോഴത്തെ ഡിജിപി ആരാണ്? കേരള നിയമസഭയിൽ പ്രതിപക്ഷം ഈ ചോദ്യം മുഖ്യമന്ത്രിയോട് ഇന്ന് നിയമസഭയിൽ ഉന്നയിച്ചിരുന്നു. ടി പി സെൻകുമാർ കേസിലെ കോടതി വിധിയോടെ പൊലീസ് സേനയ്ക്കും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ സാധിച്ചിട്ടില്ല. നിയമസഭയിൽ ആരുടെയെങ്കിലും പേര് പറഞ്ഞാൽ കുടുങ്ങുമെന്നതു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം പ്രതിപക്ഷത്തിന് നൽകിയില്ല. മാത്രമല്ല, പ്രതിപക്ഷത്തിന്റെ ചോദ്യത്തോട് പ്രകോപിതനായ മുഖ്യമന്ത്രി മുൻ യുഡിഎഫ് സർക്കാറിനെ പരിഹസിക്കുകയും ചെയ്തു.
നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉരുണ്ടുകളിയെ പ്രതിപാദിച്ചു കൊണ്ടു തന്നെയായിരുന്നു ഇന്ന് മിക്ക ചാനലുകളിലെയും ചർച്ച. മനോരമ ന്യൂസ് ചാനലിലെ കൗണ്ടർപോയിന്റും ഈ വിഷയമാണ് ചർച്ചക്കെടുത്തത്. ഷാനി പ്രഭാകറായിരുന്നു ചർച്ച നയിച്ചത്. നിയമസഭയിൽ മുഖ്യമന്ത്രിയാണ് ചോദ്യങ്ങളിൽ പ്രകോപിതനായതെങ്കിൽ മനോരമയിൽ ഈ സ്ഥാനത്ത് ഇടതു എംഎൽഎ എം സ്വരാജായിരുന്നു. ആരാണ് കേരളത്തിലെ പൊലീസ് മേധാവി? ഇതായിരുന്നു ഷാനിയുടെ ചോദ്യം. മുഖ്യമന്ത്രി നിയമസഭയിൽ കുടുങ്ങിയതു പോലെ സ്വരാജും ഈ ചോദ്യത്തിന് മുന്നിൽ ശരിക്കും പെട്ടും. പിണറായി ഉരുണ്ടു കളിച്ചതു പോലെ തന്നെ അതൊരു വിഷയമേ അല്ലെന്നു പറഞ്ഞായിരുന്നു ആദ്യം പ്രതികരിച്ചത്.
എന്നാൽ, ഷാനിയുടെ ചോദ്യം തുടർന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ആരാണ് പൊലീസ് മേധാവി എന്ന കാര്യം പറയാൻ സാധിക്കാതെ പോയത് എന്ന് വീണ്ടും ചോദിച്ചു. ഇതോടെ സ്വരാജ് പ്രകോപിതനായി. ലോകനാഥ് ബെഹ്‌റയാണ് ഡിജിപി എന്ന് പറയാതിരുന്ന അദ്ദേഹം സുപ്രീം കോടതി ഉത്തരവ് പ്രകാരം സെൻകുമാറിന് ചുമതല കൈമാറാത്തിടത്തോളം സമയം അങ്ങനെയാണെന്ന് ആർക്കാണ് അറിയാത്തത് എന്ന ചോദ്യം കൂടി സ്വരാജ് ഉന്നയിച്ചു.
ഇതോടെ ഷാനിയും സ്വരാജും തമ്മിലുള്ള തർക്കമായി ഇത് മാറി. ഞാൻ എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ചോദിക്കുമെന്ന് വ്യക്തമാക്കിയ ഷാനി പ്രേക്ഷകർ എല്ലാം വിലയിരുത്തട്ടെ എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇതോടെ ഞാൻ എന്ത് പറയണം എങ്ങനെ പറയണമെന്ന് ഞാനാണ് തീരുമാനിക്കുന്നത് എന്നു പറഞ്ഞ എംഎൽഎ വീണ്ടും പ്രകോപിതനായി. 'താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മനോരമയിൽ നിന്നും ശമ്പളം വാങ്ങിയല്ല ഇവിടെ വന്നിരിക്കുന്നത്' എന്ന മറുപടിയും അദ്ദേഹം നൽകി.
അവിടം കൊണ്ടും ചർച്ചയിലെ ഏറ്റുമുട്ടൽ അവസാനിച്ചില്ല, തുടർന്നങ്ങോട്ടും കൊണ്ടും കൊടുത്തുമുള്ള ചർച്ചയാണ് മനോരമയിൽ നടന്നത്. ചോദ്യങ്ങളിലൂടെ ഷാനി പ്രകോപനത്തിന് ശ്രമിക്കുകയും ചെയ്തു. സ്വരാജാകട്ടെ തനിക്ക് പറയാനുള്ള കാര്യങ്ങൾ തന്റെ ശൈലിയിൽ പറയും, അല്ലാതെ നിങ്ങൾ മനസിൽ വിചാരിക്കുന്ന ഉത്തരം തന്നിൽ നിന്നും ലഭിക്കില്ലെന്ന് ആവർത്തിക്കുകയുമായിരുന്നു.