- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ബാക്കിയുള്ളത് ഒരു ഗാനരംഗവും കുറച്ച് അറ്റകുറ്റപ്പണികളും; പ്രധാന രംഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു. രജനികാന്തിന്റെ 2.0 അന്തിമ ഘട്ടത്തിലെന്ന് സംവിധായകൻ ശങ്കർ
ചെന്നൈ: രജനികാന്ത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 2.0 എന്ന ചിത്രം അന്തിമ ഘട്ടത്തിലെന്ന് സംവിധായകൻ ആർ ശങ്കർ. 2010 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം പതിപ്പാണ് 2.0. രജനികാന്തും അക്ഷയ്കുമാറും ഉൾപ്പെടുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട രംഗങ്ങളുടെയും ചിത്രീകരണം പൂർണമായും അവസാനിച്ചെന്ന് ശങ്കർ അറിയിച്ചു. ഇനി ഒരു ഗാനരംഗവും കുറച്ച് അറ്റകുറ്റപ്പണികളും കൂടി കഴിഞ്ഞാൽ 2.0 പൂർത്തിയാകുമെന്ന് ശങ്കർ ട്വീറ്റ് ചെയ്തു. രജനി-ശങ്കർ വിജയ കൂട്ടുക്കെട്ടിലൊരുങ്ങുന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമാലോകം ചിത്രത്തെ ഉറ്റുനോക്കുന്നത്. മുംബൈയിൽ നടന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ലോഞ്ച് വലിയ തരംഗമാണ് സൃഷ്ടിച്ചത്. ബോളിവുഡ് താരം അക്ഷയ് കുമാർ വില്ലൻ വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകതകളിലൊന്ന്. ആമി ജാക്‌സാനാണ് നായിക വേഷത്തിലെത്തുന്നത്.
ചെന്നൈ: രജനികാന്ത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 2.0 എന്ന ചിത്രം അന്തിമ ഘട്ടത്തിലെന്ന് സംവിധായകൻ ആർ ശങ്കർ. 2010 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം പതിപ്പാണ് 2.0.
രജനികാന്തും അക്ഷയ്കുമാറും ഉൾപ്പെടുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട രംഗങ്ങളുടെയും ചിത്രീകരണം പൂർണമായും അവസാനിച്ചെന്ന് ശങ്കർ അറിയിച്ചു. ഇനി ഒരു ഗാനരംഗവും കുറച്ച് അറ്റകുറ്റപ്പണികളും കൂടി കഴിഞ്ഞാൽ 2.0 പൂർത്തിയാകുമെന്ന് ശങ്കർ ട്വീറ്റ് ചെയ്തു.
രജനി-ശങ്കർ വിജയ കൂട്ടുക്കെട്ടിലൊരുങ്ങുന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമാലോകം ചിത്രത്തെ ഉറ്റുനോക്കുന്നത്. മുംബൈയിൽ നടന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ലോഞ്ച് വലിയ തരംഗമാണ് സൃഷ്ടിച്ചത്. ബോളിവുഡ് താരം അക്ഷയ് കുമാർ വില്ലൻ വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകതകളിലൊന്ന്. ആമി ജാക്‌സാനാണ് നായിക വേഷത്തിലെത്തുന്നത്.