- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഎൽഎക്സ് പരസ്യത്തിൽ എച്ച്ആർ, അക്കൗണ്ടന്റ് തസ്തികകളിലേക്ക് ഇന്റർവ്യു; കൺസെപ്റ്റീവ് എന്ന സ്ഥാപനം 150 കുട്ടികളിൽ നിന്നും വാങ്ങിയത് 1000രൂപ; ക്യാമ്പസ് ഇന്റർവ്യൂവിന് ശേഷം ചോദിക്കുക 10,000വും; പറ്റിക്കുന്നത് എഞ്ചിനിയറിങ് ബിരുദധാരികളെ; പൊലീസ് പൊളിച്ചത് ചെറിയ തുക പലരിൽ നിന്ന് ശേഖരിച്ച് രക്ഷപ്പെടാനുള്ള ദമ്പതികളുടെ തന്ത്രം; നേമത്തുകാരൻ ശങ്കറും ഭാര്യ രേഷ്മയും കുടുങ്ങുമ്പോൾ
കൊച്ചി: ആയിരം രൂപ വച്ച് ഒരാളിൽ നിന്ന് തട്ടിച്ചാൽ ആരും പരാതിപ്പെടാനിടയില്ലെന്നാണ് ശങ്കറും ഭാര്യയും കരുതിയത്. അതിന് അനുസരിച്ച് തന്ത്രങ്ങളും തയ്യാറാക്കി. എന്നാൽ തട്ടിക്കപ്പെട്ടവരുടെ എണ്ണം കൂടിയപ്പോൾ കഥ നാട്ടിലെല്ലാം പാട്ടായി. ഇതോടെ ഇവരെ പൊലീസ് തന്ത്രപൂർവ്വം കുടുക്കി. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ കേരളത്തിൽ അരങ്ങേറുന്നുണ്ട്. എന്നാൽ പൊലീസിന് മുമ്പിൽ പരാതിയായി അവ എത്തുന്നില്ലെന്നതാണ് വസ്തുത. ക്യാംപസുകളിൽ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി 152 പേരിൽനിന്നു പണം തട്ടിയെടുത്ത കേസിലാണ് തിരുവനന്തപുരം നേമം മുക്കുനട രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. എംജി റോഡിൽ 'കൺസെപ്റ്റീവ്' എന്ന സ്ഥാപനം തുടങ്ങിയ ശേഷം ഓൺലൈൻ സൈറ്റിൽ പരസ്യം നൽകി, വിദ്യാർത്ഥികളായ ചിലർക്കു ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പിനു തുടക്കമിടുന്നതെന്ന് എസ്‌ഐ കെ.സുനുമോൻ അറിയിച്ചു. 1000 രൂപയാണ് ഒരാളിൽ നിന്ന് വാങ്ങുന്നത്. ചെറിയ തുകയായതു കൊണ്ട് തന്നെ ആരും പരാതിയുമായി പൊലീസിലെത്തില്ലെന്നും കരുതിയായിരുന്നു തട്ടി
കൊച്ചി: ആയിരം രൂപ വച്ച് ഒരാളിൽ നിന്ന് തട്ടിച്ചാൽ ആരും പരാതിപ്പെടാനിടയില്ലെന്നാണ് ശങ്കറും ഭാര്യയും കരുതിയത്. അതിന് അനുസരിച്ച് തന്ത്രങ്ങളും തയ്യാറാക്കി. എന്നാൽ തട്ടിക്കപ്പെട്ടവരുടെ എണ്ണം കൂടിയപ്പോൾ കഥ നാട്ടിലെല്ലാം പാട്ടായി. ഇതോടെ ഇവരെ പൊലീസ് തന്ത്രപൂർവ്വം കുടുക്കി. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ കേരളത്തിൽ അരങ്ങേറുന്നുണ്ട്. എന്നാൽ പൊലീസിന് മുമ്പിൽ പരാതിയായി അവ എത്തുന്നില്ലെന്നതാണ് വസ്തുത.
ക്യാംപസുകളിൽ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി 152 പേരിൽനിന്നു പണം തട്ടിയെടുത്ത കേസിലാണ് തിരുവനന്തപുരം നേമം മുക്കുനട രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. എംജി റോഡിൽ 'കൺസെപ്റ്റീവ്' എന്ന സ്ഥാപനം തുടങ്ങിയ ശേഷം ഓൺലൈൻ സൈറ്റിൽ പരസ്യം നൽകി, വിദ്യാർത്ഥികളായ ചിലർക്കു ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പിനു തുടക്കമിടുന്നതെന്ന് എസ്‌ഐ കെ.സുനുമോൻ അറിയിച്ചു. 1000 രൂപയാണ് ഒരാളിൽ നിന്ന് വാങ്ങുന്നത്. ചെറിയ തുകയായതു കൊണ്ട് തന്നെ ആരും പരാതിയുമായി പൊലീസിലെത്തില്ലെന്നും കരുതിയായിരുന്നു തട്ടിപ്പ്.
എച്ച്ആർ, അക്കൗണ്ട്‌സ് വിഭാഗങ്ങളിലേക്കെന്നു പറഞ്ഞ് ഇവരുടെ ക്യാംപസുകളിൽ അഭിമുഖം നടത്തുകയും ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന പേരിൽ 1000 രൂപ അപേക്ഷകരിൽനിന്നു വാങ്ങുകയുമാണു ചെയ്യുന്നത്. എറണാകുളം ജില്ലയിലെ 3 ക്യാംപസുകളിൽ ഇവർ അഭിമുഖം നടത്തി. 152 പേരിൽ നിന്ന് 1000 രൂപ വീതം തട്ടിയെടുത്തു. ചില വിദ്യാർത്ഥികൾക്ക് ഇതിൽ സംശയം തോന്നി. ഇതോടെയാണ് കൂടുതൽ പേർക്ക് പണം നഷ്ടമായെന്നും അക്കൗണ്ട് ഒന്നും എടുക്കുന്നില്ലെന്നും മനസ്സിലായത്. ഇതോടെയാണ് ഈ ദമ്പതികൾ കുടുങ്ങിയത്.
നെടുമ്പാശേരി വിമാനത്താവളത്തിലെ ഡിപാർചർ ടെർമിനലിനു മുന്നിൽനിന്ന് അപേക്ഷകരെ വിഡിയോകോൾ വിളിക്കും. മലേഷ്യയിലേക്കു പോവുകയാണെന്നു പറഞ്ഞശേഷം മുങ്ങുകയാണു പതിവ്. തമ്മനത്ത് ഇതേ രീതിയിൽ തട്ടിപ്പു നടത്താൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്. എറണാകുളം എംജി റോഡിലെ ആലപ്പാട്ട് ഹെറിറ്റേജിൽ കൺസെപ്റ്റീവ് എന്നപേരിൽ സ്ഥാപനം തുടങ്ങി ജോലി വാഗ്ദാനംചെയ്ത് ഒഎൽഎക്‌സിൽ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. ഇങ്ങനെ ജോലിക്കെത്തിയ യുവാക്കളെയും യുവതികളെയും ഉപയോഗിച്ച് ജില്ലയിലെ എൻജിനിയറിങ് കോളേജുകളിൽ ക്യാമ്പസ് ഇന്റർവ്യൂ നടത്തി ജോലി വാഗ്ദാനംചെയ്ത് ആളുകളിൽനിന്ന് 1000 രൂപവീതം തട്ടിയെടുക്കുകയായിരുന്നു.
പ്രതികൾ വ്യാജപേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികൾ സ്ഥാപനം തുടങ്ങിയശേഷം ഒഎൽഎക്‌സിൽ പരസ്യംചെയ്ത് എച്ച്ആർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് ഇന്റർവ്യു നടത്തി അക്കൗണ്ട് തുടങ്ങാനായി 1000 രൂപ വാങ്ങും. തുടർന്ന് ഇവരെ ഉപയോഗിച്ച് കോളേജുകളിൽ ക്യാമ്പസ് ഇന്റർവ്യു നടത്തി 10,000 രൂപവീതം ഉദ്യോഗാർഥികളിൽനിന്നും വാങ്ങിക്കും. കൂത്താട്ടുകുളം ബസേലിയോസ് തോമസ് കാതോലികേറ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങിലെ 38 പേരിൽനിന്നും ഇടത്തല കെഎംഇഎ എൻജിനിയറിങ് കോളേജിലെ 50 പേരിൽനിന്നും ആരക്കുന്നം ഹോളി കിങ്‌സ് എൻജിനിയറിങ് കോളേജിലെ 64 പേരിൽനിന്നും 1000 രൂപവീതം വാങ്ങിയിട്ടുണ്ട്. ജോലിക്കായി ഓൺലൈൻ അക്കൗണ്ട് തുടങ്ങാനാണെന്നുപറഞ്ഞ് പണം വാങ്ങി ഒളിവിൽ പോകുകയായിരുന്നു.
അറസ്റ്റിലായ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി. ഒന്നാം പ്രതി ശങ്കറിനെ കോടതി റിമാൻഡ്‌ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് സെൻട്രൽ സിഐ അനന്തലാൽ പറഞ്ഞു.