മിഴകത്തിന്റെ സ്റ്റൈൽമന്നൻ രജനീകാന്ത് നായകനായി റിലീസിനൊരുങ്ങുന്ന ശങ്കർ ചിത്രം 2.0 ആദ്യം മുതൽ നിറഞ്ഞ് നിന്നൊരു പേരായിരുന്നു ഹോളിവുഡിലെ മസിൽമാൻ അർനോൾഡ് ഷ്വയ്‌സ് നേഗറിന്റേത്. ചിത്രത്തിൽ രജിനിയുടെ വില്ലനായി അർനോൾഡ് എത്തുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നീട് അർനോൾഡിനെ ഒഴിവാക്കി അക്ഷയ്് കുമാർ വില്ലനാകുമെന്ന വാർത്ത പുറത്ത് വന്നു. എന്നാൽ ഇതിന് പിന്നിലെ കാരണം സംവിധായകൻ തന്നെ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.

കരാർ ഒപ്പിടാറായപ്പോൾ അർനോൾഡിന്റെ പ്രതിഫല തുക പറഞ്ഞ് ശങ്കർ പോലും ഞെട്ടി. 25 ദിവസത്തെ ഷൂട്ടിംഗിന് 100 കോടി രൂപയാണ് ഹോളിവുഡ് താരം ചോദിച്ചത്. ഒടുവിൽ മറ്റുമാർഗമില്ലാതെ ഹോളിവുഡ് താരം അക്ഷയ് കുമാറിനെ പരിഗണിക്കുകയായിരുന്നു. ബോളിവുഡിൽ ഖാൻത്രയം കഴിഞ്ഞാൽ ഏറ്റവും താരമൂല്യമുള്ള നടനാണ് അക്ഷയ് കുമാർ. ചിത്രത്തിന്റെ കഥ കേട്ട അദ്ദേഹം ആവേശത്തോടെ ഇത് ഏറ്റെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.

400 കോടി ചെലവിൽ ഒരുക്കുന്ന രജനി ചിത്രത്തിൽ ഡോ. റിച്ചാർഡ് എന്ന കഥാപാത്രത്തെയാണ് അക്ഷയ് കൈകാര്യം ചെയ്യുന്നത്. 3ഡി ഫോർമാറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അക്ഷയ് കുമാറിനൊപ്പം നീൽ നിതിൻ മുകേഷും ഈ ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എമി ജാക്‌സനാണ് നായിക.ചിത്രം എന്തിരന്റെ ബാക്കി ആയിട്ടായിരിക്കില്ല ഒരുങ്ങുന്നതെന്നും ശങ്കർ പറഞ്ഞു.