- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തികൃഷ്ണ ഇനി പിന്നണി ഗായിക; നടി പാടുന്നത് കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിന് വേണ്ടി; നീണ്ട കാലത്തിന് ശേഷം സിനിമ രംഗത്ത് വീണ്ടും സജീവമായി ശാന്തികൃഷ്ണ
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന നടിയാണ് ശാന്തികൃഷ്ണ. എന്നാൽ അഭിനയത്തോടൊപ്പം സിനിമയിൽ പിന്നണി ഗാനരംഗത്തേക്കും ചുവട് വയ്ക്കാനൊരുങ്ങുകയാണ് താരം. കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിന് വേണ്ടിയാണ് ശാന്തികൃഷ്ണ പാടിയത്. ചിത്രത്തിൽ മുഖ്യവേഷം അവതരിപ്പിക്കുന്നുമുണ്ട്. നാട്ടുന്പുറത്തുകാരിയായ ഒരമ്മയായാണ് ശാന്തികൃഷ്ണ ചിത്രത്തിലെത്തുന്നത്. രാഹുൽ രാജാണ് സംഗീത സംവിധാനം. അഭിമുഖങ്ങളിൽ ശാന്തികൃഷ്ണ പാടുന്നതിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പറയുന്നത് കേട്ടാണ് സംഗീത സംവിധായകൻ കുട്ടനാടൻ മാർപാപ്പയിലേക്ക് പാടാനായി ക്ഷണിക്കുന്നത്. വിനായകൻ ശശികുമാറാണ് വരികൾ എഴുതിയത്. മുൻകാലങ്ങളിൽ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ശാന്തികൃഷ്ണ, അൽതാഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് തിരിച്ചു വന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന നടിയാണ് ശാന്തികൃഷ്ണ. എന്നാൽ അഭിനയത്തോടൊപ്പം സിനിമയിൽ പിന്നണി ഗാനരംഗത്തേക്കും ചുവട് വയ്ക്കാനൊരുങ്ങുകയാണ് താരം.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിന് വേണ്ടിയാണ് ശാന്തികൃഷ്ണ പാടിയത്. ചിത്രത്തിൽ മുഖ്യവേഷം അവതരിപ്പിക്കുന്നുമുണ്ട്. നാട്ടുന്പുറത്തുകാരിയായ ഒരമ്മയായാണ് ശാന്തികൃഷ്ണ ചിത്രത്തിലെത്തുന്നത്. രാഹുൽ രാജാണ് സംഗീത സംവിധാനം. അഭിമുഖങ്ങളിൽ ശാന്തികൃഷ്ണ പാടുന്നതിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പറയുന്നത് കേട്ടാണ് സംഗീത സംവിധായകൻ കുട്ടനാടൻ മാർപാപ്പയിലേക്ക് പാടാനായി ക്ഷണിക്കുന്നത്. വിനായകൻ ശശികുമാറാണ് വരികൾ എഴുതിയത്.
മുൻകാലങ്ങളിൽ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ശാന്തികൃഷ്ണ, അൽതാഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് തിരിച്ചു വന്നത്.
Next Story