ന്യൂജേഴ്സി: പ്രാചീന ആയുർവേദവിധി പ്രകാരമുള്ള തിരുമൽ വിദ്യയും മറ്റു ചികിത്സാരീതികളും പരമ്പരാഗത ശാസ്ത്രീയ ചികിത്സാവിദ്യകളും സമന്വയിപ്പിച്ചുകൊണ്ട് ശാന്തിഗ്രാം കേരള ആയുർവേദ യു.എസ്.എ., അമേരിക്കയിലെ യുവതി യുവാക്കൾക്കായി പഠന പരിശീലന കേന്ദ്രം ആരംഭിച്ചു. ന്യൂജേഴ്സിയിലെ നോർത്ത് ബേൺസ് വിക്കിലാണ് ശാന്തിഗ്രാം ഗ്രൂപ്പിന്റെ കീഴിലുള്ള പ്രഥമ സ്‌ക്കൂൾ ആരംഭിച്ചത്. 500 മണിക്കൂർ ദൈർഘ്യത്തിൽ രൂപ കൽപ്പന ചെയ്തിരിക്കുന്നഇ സെർറ്റിഫിക്കറ്റ്  പ്രോഗ്രാമിന്റെ ആദ്യ ബാച്ച് 2017 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. കോപ്ലിമെന്ററി ആൻഡ് ഓൾട്ടർനേറ്റീവ് ട്രീറ്റ്മെന്റ്(ഇഅഠ) അമേരിക്കയിൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് ശാന്ത്രിഗ്രാം ഗ്രൂപ്പ് പ്രസിഡന്റും സി.ഇ.ഓ.യുമായ ഡോ.ഗോപിനാഥൻ നായർ പറഞ്ഞു. ശാന്തിഗ്രാം സ്‌ക്കൂൾ ഓഫ് ആയുർവേദ ആൻഡ് മസാജ് എന്നാണ് സ്‌ക്കൂളിന്റെ പേര്.

പാശ്ചാത്യ(western), പൗരസ്ത്യ(eastern), തിരുമൽ മാർഗങ്ങളെ(Massage modalities) ഭാരതത്തിന്റെ തനതായ പ്രാചീന ആയുർവേദ വിധിപ്രകാരമുള്ള തിരുമൽ വിദ്യകളും ചികിത്സാരീതികളും അതോടൊപ്പം പാരമ്പര്യ ആയുർവേദ ചികിത്സാ വിധികളും കൂട്ടിയോജിപ്പിച്ച് ഒരു പുതിയ പാഠ്യപദ്ധതിയാണ് ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.7500ഡോളർ ആണ് ഫീസ്. ഇപ്പോൾ സ്‌കോളർഷിപ്പോ വിദ്യാഭാസ ലോണോ ലഭ്യമല്ല. എന്നാൽ കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു സ്‌കൂൾ നോൺ പ്രോഫിറ്റ് ഓർഗനൈസഷൻ ആയി പ്രഖ്യാപിക്കാൻ പോവുകയാണെന്നും അത് വഴി ആവശ്യമായ ഫണ്ട് സംഭാവന വഴിയും മറ്റു സർക്കാർ സാമ്പത്തിക സഹായവും ലഭ്യമാകുന്ന മുറക്ക് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് തീർത്തും ഫീസ് ഇളവ് നല്കാൻ പദ്ധതിയുണ്ടെന്നും കമ്പനി പ്രസിഡന്റ് ഡോ.ഗോപിനാഥൻ നായർ പറഞ്ഞു.

ഈ മേഖലകളിൽ ആഴമായ അറിവും അവഗാഹവുമുള്ള വിദഗ്ദർ രൂപം നൽകിയിട്ടുള്ള പ്രോഗ്രാം വിജയകരമായി നടന്നു വരികയാണെന്ന് പ്രോഗ്രാമിന്റെ കോഓർഡിനേറ്ററും ഡയറക്ടർ കൂടിയായ ഡോ. അംബികാ ഗോപിനാഥ് പറഞ്ഞു. ആയുർവേദത്തിന്റെയും ബഹുമുഖ സാങ്കേതിക വിദ്യകളോടുകൂടിയ ചികിത്സാരീതികൾ പരിശീലിപ്പിക്കുന്ന അമേരിക്കയിലെ ആദ്യത്തെ പരിശീലന കേന്ദ്രം കൂടിയാണ് ഈ പരിശീലന കേന്ദ്രമെന്നും ഡോ.അംബിക ചൂണ്ടിക്കാട്ടി.

പരമ്പരാഗത പാശ്ചാത്യ ചികിത്സാരീതികളായ സ്വീഡിഷ്(Sweedish) തെറാപ്പിയും സ്പോർട്സ് മെഡിസിനും പ്രാചീന ഭാരതീയ ആയുർവേദ ചികിത്സ അഥവാ 'ജീവശാസ്ത്രം' എന്നിവയുമായി സമന്വയിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ ഈ പ്രോഗ്രാം അമേരിക്കയിൽ ആദ്യമായി ആരംഭിച്ചത് ശാന്തിഗ്രാം സ്‌ക്കൂൾ ഓഫ് ആയുർവേദ ആൻഡ് മസാജ് സ്‌ക്കൂളിലാണ്. ആയുർവേദ ചികിത്സയെ ജീവശാസ്ത്രം അഥവാ ജീവന്റെ ശാസ്ത്രം എന്നറിയപ്പെടാൻ കാരണം ശരീരം, മനസ്, ആത്മാവ്(Body, mind& Spirit) എന്നിവയെ സന്തുലിതാവസ്ഥയിൽ(Balancing) കൊണ്ടുവരികയാണ് ഈ ചികിത്സയിലൂടെ സംഭവിക്കുന്നത്.

ന്യൂജേഴ്സി ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ, ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ ആൻഡ് വർക്ക് എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ സ്‌ക്കൂളിൽ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ശാന്തിഗ്രാമിൽ തന്നെ ഇന്റേൺഷിപ്പിനുള്ള സൗകര്യവും ഏർപ്പെടുത്തുന്നതായിരിക്കും. പഠനത്തിലും ഇന്റേൺഷിപ്പിലും മികവു പുലർത്തുന്നവർക്ക് യോഗ്യതകളുടെയും സ്ഥാപനത്തിന്റെ മറ്റും തൊഴിൽ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ ശാന്തിഗ്രാമിന്റെ തന്നെ വിവിധ സംസ്ഥാനങ്ങളിലായുള്ള ശാഖകളിലും പുതുതായി ആരംഭിക്കാനിരിക്കുന്ന ശാഖകളിലും ജോലി ഉറപ്പു നൽകുന്നതായിരിക്കും. 500 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം പാർട്ട് ടൈം,ഫുൾ ടൈം,വീക്ക് എൻഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനു പുറമെയായിരിക്കും ഇന്റേൺഷിപ്പും ചെയ്യേണ്ടിവരിക. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്ന ആർക്കും ഈ കോഴ്സിന് അപേക്ഷിക്കാം. പ്രായം യോഗ്യതക്ക് തടസമില്ല.

ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ മസാജ് തെറാപ്പികൾ പഠിക്കുന്നതിനു പുറമെ ആയുർവേദ തിരുമ്മൽ ചികിത്സയുടെ വിവിധ തലങ്ങളിലുള്ള അറിവുകളും പരിശീലനങ്ങളും ലഭിക്കുന്നതിനാൽ പ്രഫഷ്ണൽ രംഗത്ത് വൻ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. വിവിധ ചികിത്സാ വിധികളെക്കുറിച്ചുള്ള അറിവുകളുള്ളതിനാൽ അവയെ സമന്വയിപ്പിച്ചുകൊണ്ടും അല്ലാതെയും രോഗികൾക്ക് ഇഷ്ടമുള്ള രീതിയിലുള്ള മസാജ് തെറാപ്പി ചെയ്തുകൊടുക്കാൻ പ്രാപ്തരാകും. രോഗികൾക്കാകട്ടെ അവർക്കിഷ്ടമുള്ള മസാജ് തെറാപ്പി തെരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ടായിരിക്കും.

ആയുർവേദത്തെ പാശ്ചാത്യ മസാജ് ചികിത്സാ മുറകളുമായി സംയോജിപ്പിച്ച് കൊണ്ട് പുതിയൊരു ചികിത്സാ മുറകൾ സൃഷ്ടിക്കുമ്പോൾ ആധുനികമായ ഉൾക്കാഴ്ചകളോടുകൂടിയ ഒരു പുതിയ ചികിത്സാരീതിയായി അവതരിപ്പിക്കാൻ കഴിയും. ഈ പുതിയ അറിവ് അമിതമായ ക്ഷീണമോ തളർച്ചയോ ഉള്ള (Fatigue) ഉള്ള രോഗികളെ തിരിച്ചറിയാനും അവർക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ നൽകുവാനും കഴിയും. കൂടാതെ വ്യവസ്ഥകളുടെ ശാക്തീകരണം, കാഴ്ചശക്തി വർധിപ്പിക്കുക, ശരീരപുഷ്ടി വർധനവ്, ഉറക്കമില്ലായ്മ പരിഹരിക്കുക, മസിലുകളെ മയപ്പെടുത്തുക, ജോയിന്റുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക മൊത്തത്തിൽ പൂർണാരോഗ്യം ലഭ്യമാക്കുക തുടങ്ങിയവയ്ക്ക് സഹായിക്കുക. വിവിധ ചികിത്സാ മേഖലകളെ സമന്വയിപ്പിക്കുന്ന(holistic approach) രീതിയായിരിക്കും ഈ പ്രോഗ്രാമിലൂടെ ഓരോ വിദ്യാർത്ഥികളും സായത്തമാക്കുക.

ഇതുകൂടാതെ, ശാന്തിഗ്രാം സ്‌ക്കൂൾ ഓഫ് ആയുർവേദ ആൻഡ് മസാജ് പലവിധത്തിലുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ ചെയ്യുന്ന മസാജ് തെറാപ്പി വിദ്യാർത്ഥികൾക്ക് ആയുർവേദിക് ലൈഫ്സ്റ്റെൽ കൺസൾട്ടന്റ്, ആയുർവേദിക് മസാജ് ആൻഡ് പഞ്ചകർമ്മ തെറാപ്പിസ്റ്റോ അല്ലെങ്കിൽ ആയുർവേദിക് വെൽനെസ് സ്പാ(Spa) തെറാപ്പിസ്റ്റോ ആയി പ്രാക്ടീസ് ചെയ്യാൻ പ്രാപ്തരാക്കും. ഇത്തരം പ്രത്യേക കോഴ്സുകൾ ചെയ്യുന്നതുമൂലം ആയുർവേദ ചികിത്സയെ കൂടുതൽ ആഴത്തിലറിയാനുള്ള അവസരവും കൂടാതെ ഇതര പാശ്ചാത്യപൗരസ്ത്യ മസാജ് ശൃംഖലകളിലും ഇവയെ കോർത്തിണക്കിക്കൊണ്ട് സമ്മിശ്രമായ ഒരു നവീന ചികിത്സമേഖലയിൽ മികവ് തെളിയിക്കാനുവും ആയുർവേദത്തെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യപരവും പോഷകാംശങ്ങൾ അടങ്ങിയതുമായ പാചക വൈദഗ്ധ്യം നേടുന്നതിനായി ആയുർവേദിക് ആൻഡ് കുക്കിങ് കോഴ്സും ആരംഭിച്ചിട്ടുണ്ടെന്ന് ഡോ. ഗോപിനാഥൻ നായർ പറഞ്ഞു. ഇത്തരത്തിലുള്ള ആഹാരക്രമങ്ങൾ അറിഞ്ഞിരുന്നാൽ രോഗികൾക്ക് അവ കഴിക്കാൻ നിർദ്ദേശിക്കുവാനും തെറാപ്പിസ്റ്റുകൾക്കും കൺസൾട്ടന്റുമാർക്കും കഴിയും.

ശാന്തിഗ്രാം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴിലുള്ള ഈ സ്‌ക്കൂളിനെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്കായി (18885372987) എന്ന ഫോൺ നമ്പറിൽ വിളിക്കുകയോ http://www.santhigramschools.com എന്ന വെബ് അഡ്രസിലോ ബന്ധപ്പെടേണ്ടതാണ്.:info@santhigramschool.com<