പത്തനാപുരം: കെവിനെ കൊന്ന ശേഷം ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് പോയത് പത്തനാപുരത്തു നിന്നും ടാക്‌സി കാറിലാണ്. തന്റെ കാറിൽ കയറിയത് ഷാനു ചാക്കോയാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ഡ്രൈവർസണ്ണി. കെവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതിയായ ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് കടന്നത്തന്റെ കാറിലാണന്ന്വിശ്വസിക്കാൻ സണ്ണിക്ക് ഇപ്പോഴും കഴിയുന്നില്ല.

കെവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച തിരുവനന്തപുരത്തേക്ക് ഷാനു പോയത് പത്തനാപുരത്തെടാക്‌സി സ്റ്റാന്റിലെ ഡ്രൈവറായ പാതിരിക്കൽ സ്വദേശി സണ്ണിയുടെ കെ. എൽ 23 ആ 504 നമ്പർ ഡിസയർ കാറിലാണ് ക്രൂര കൃത്യത്തിന് ശേഷം തിരുവനന്തപുരത്തേക്ക് പോയത്. കെവിനെ കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഇന്നോവയിലാണ് കൃത്യത്തിന് ശേഷം ഷാനു പത്തനാപുരത്തെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക് മൂന്ന് മണിയോടെ ആയിരുന്നു അത്. ആ സമയത്ത് ഷാനുവിന്റെ ചിത്രങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. അതിനാൽ തന്നെ തന്റെ കാറിൽ യാത്ര ചെയ്യുന്നത് ഷാനുവാണെന്ന് മനസ്സിലാക്കാൻ ഡ്രൈവർ സണ്ണിക്ക് കഴിഞ്ഞതുമില്ല. പിറ്റേ ദിവസം പത്രങ്ങളിൽ പടം വന്നപ്പോഴാണ് തന്റെ കാറിൽ യാത്ര ചെയ്തത് ഒരു പാവപ്പെട്ടെവനെ തല്ലിക്കൊന്ന കേസിൽ പൊലീസ് അന്വേഷിക്കുന്ന ക്രിമിനലാണെന്ന സത്യം സണ്ണി മനസ്സിലാക്കുന്നത്.

കഴിഞ്ഞ ദിവസം തെന്മലപൊലീസ് കസ്റ്റഡിയിൽ എടുത്തഇനോവായിലാണ് ഷാനു പത്തനാപുരത്ത്എത്തിയത്. ഷർട്ടും കൈയിലിയുമായിരുന്നുവേഷം. തിരുവനന്തപുരം വരെ ഓട്ടം പോകണമെന്ന് സണ്ണിയോട് പറഞ്ഞു. പുനലൂർ അഞ്ചൽ വഴിയാണ് തിരുവനന്തപുരത്തേക്ക്പോയത്. പോകുന്നതിനിടെ നെല്ലിപള്ളിയിൽ വണ്ടി നിർത്താൻ പറഞ്ഞു. ഈ സമയം ഒരാൾ ഹാൻഡ് ബാഗ് ഷാനുവിന് നൽകി. ഞാൻ തിരുവനന്തപുരത്തേക്ക് പോകുകയാണ് എന്ന് അയാളോട് ഷാനു പറഞ്ഞവത്രെ.

പുനലൂർ കഴിഞ്ഞപ്പോൾ വീട് എവിടായാണന്ന്ഷാനുവിനോട് ചോദിച്ചപ്പോൾ ഉറകുന്നില്ലാണെന്ന് മറുപടി നൽകി. എന്തേ കൈലി ഉടുത്തത് എന്ന്ചോദിച്ചപ്പോൾ തിരുവനന്തപുരത്ത് വീട്ടിൽ പോയി വേഷം മാറ്റുംഎന്നുപറഞ്ഞു. ജോലി എവിടെയാണ് എന്ന ചോദ്യത്തിന് ദുബായിലാണന്നും ഉത്തരം നൽകി. തുടർന്ന് ചോദ്യം ചോദിക്കുന്നതിന് മുൻപ് തന്നെഒന്ന് ഉറങ്ങിക്കോട്ടെ എന്ന് സണ്ണിയോട് പറഞ്ഞു.

യാത്രക്കിടയ്ക്ക് ഉറക്കത്തിൽ നിന്ന് ഉണർന്ന് ഫോൺ വിളിക്കുന്നുണ്ടായിന്നു. കാറിലിരുന്ന് ഓൺലൈൻ വഴിഫ്‌ളെറ്റ് ടിക്കറ്റിന് അപേക്ഷിച്ചങ്കിലും പാസ്‌പോർട്ട് കൈയിലില്ലാത്തതിനാൽഅത് നടന്നില്ല. വെഞ്ഞാറുംമൂട് പമ്പിൽ നിന്നുംപൊട്രോൾഅടിക്കാൻ എടിഎം കാർഡ് വഴിപണം നൽകിയതും ഷാനുവാണ്.

തുടന്ന് പേരൂർക്കടയിൽ എത്തിയപ്പോൾചുറ്റുപാടും നോക്കിയ ശേഷംടാക്‌സിനിർത്താൻ പറഞ്ഞു. ബാക്കി ടാക്‌സി ചാർജായ 1200 രൂപ നൽകിയ ശേഷം ഷാനു അവിടെ ഇറങ്ങിയതായും സണ്ണി പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു ഭാവഭേദവും തോന്നിയില്ലായിരുന്നില്ലെന്നും സണ്ണി പറയുന്നു.