- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറ്റ് മേഖലയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ശ്രദ്ധ പുലർത്തണം; സച്ചിൻ ടെൻഡുൽക്കർക്ക് ഉപദേശവുമായി ശരദ് പവാർ
മുംബൈ: കർഷക സമരത്തിൽ പ്രതികരിച്ച സച്ചിൻ ടെൻഡുൽക്കർക്ക് മറുപടിയുമായി എൻസിപി നേതാവ് ശരദ് പവാർ. മറ്റ് മേഖലയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന്ശരദ് പവാർ പറഞ്ഞു. 'ക്രിക്കറ്റ് താരങ്ങളുടെ നിലപാടിനൈതിരെ നിരവധി വിമർശനങ്ങളുയർന്നു. എനിക്ക് സച്ചിനോട് പറയാനുള്ളത് ഇതാണ്. മറ്റ് മേഖലകളിൽ അഭിപ്രായം പറയുമ്പോൾ ശ്രദ്ധ പുലർത്തണം' -ശരദ് പവാർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
കർഷക സമരത്തിന് പിന്തുണയുമായി പോപ് ഗായിക റിഹാനയടക്കമുള്ള പ്രമുഖർ പിന്തുണയർപ്പിച്ച് രംഗത്തെത്തിയതിനെ വിമർശിച്ച് സച്ചിൻ രംഗത്തെത്തിയതിന് മറുപടിയായിട്ടാണ് ശരദ് പവാർ രംഗത്തെത്തിയത്. കർഷക സമരക്കാരെ ഖലിസ്ഥാനികൾ, ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ചതിനെതിരെയും കേന്ദ്രത്തിനെതിരെ പവാർ വിമർനമുന്നയിച്ചു.
അതേസമയം പവാറിന്റെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തി. പവാർ മിയാഖലീഫ, റിഹാന, ഗ്രെറ്റ തുൻബെർഗ് എന്നിവരെയും ഉപദേശിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നതായി ബിജെപി നേതാവ് മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തു. മുമ്പ് കാർഷിക മേഖലയിൽ പരിഷ്കാരം വേണമെന്ന് ആവശ്യപ്പെട്ട പവാറിന്റെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്നും ബിജെപി വിമർശിച്ചു.
നമ്മൾ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്. പിന്നാലെ, ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികളാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നും സച്ചിൻ തെൻഡുൽക്കർ ട്വീറ്റ് ചെയ്തു. സച്ചിന്റെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ