- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടമിട്ടു നടന്നു നീങ്ങുന്ന അനു സിതാരയെ കാത്ത് കൈയിൽ കാറ്റാടിയുമായി ഷറഫുദ്ദീനും; എ കെ സാജൻ സംവിധാനം ചെയ്യുന്ന നീയും ഞാനും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
പ്രണയം തുളുമ്പുന്ന ചിരിയുമായി ഷറഫുദ്ദീനും അനു സിതാരയും. തട്ടമിട്ടു പുഞ്ചിരിച്ചു നടന്നു നീങ്ങുന്ന അനു സിതാരയെ കാത്ത് കൈയിൽ കാറ്റാടിയുമായി ഷറഫുദ്ദീനും. എ.കെ.സാജൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് ഷറഫുദീനെ നായകനാക്കി ഒരുക്കുന്ന നീയും ഞാനും എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. കോമഡി കഥാപാത്രങ്ങളിൽ നിന്നും വരത്തനിലെ വില്ലൻ കഥാപാത്രത്തെ ഗംഭീരമാക്കിയ ഷറഫുദീൻ നായക സ്ഥാനത്തേക്ക് ചുവടു വെക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനു സിത്താരയാണ് നായിക. പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയം തുളുമ്പുന്ന ചിരിയോടെയാണ് ഷറഫുദീനും അനു സിത്താരയും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. 2016ൽ പുറത്തിറങ്ങിയ പുതിയ നിയമമാണ് എ. കെ സാജൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. ലാംപ് മൂവീസുമായി ചേർന്ന് കോക്കേഴ്സ് ഫിലിംസിന്റെ സിയാദ് കോക്കർ നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയിരിക്കുന്നത് ഹരി നാരായണനാണ്. സംഗീതം വിനു തോമസ്. ഛായാഗ
പ്രണയം തുളുമ്പുന്ന ചിരിയുമായി ഷറഫുദ്ദീനും അനു സിതാരയും. തട്ടമിട്ടു പുഞ്ചിരിച്ചു നടന്നു നീങ്ങുന്ന അനു സിതാരയെ കാത്ത് കൈയിൽ കാറ്റാടിയുമായി ഷറഫുദ്ദീനും. എ.കെ.സാജൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് ഷറഫുദീനെ നായകനാക്കി ഒരുക്കുന്ന നീയും ഞാനും എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. കോമഡി കഥാപാത്രങ്ങളിൽ നിന്നും വരത്തനിലെ വില്ലൻ കഥാപാത്രത്തെ ഗംഭീരമാക്കിയ ഷറഫുദീൻ നായക സ്ഥാനത്തേക്ക് ചുവടു വെക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനു സിത്താരയാണ് നായിക.
പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയം തുളുമ്പുന്ന ചിരിയോടെയാണ് ഷറഫുദീനും അനു സിത്താരയും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. 2016ൽ പുറത്തിറങ്ങിയ പുതിയ നിയമമാണ് എ. കെ സാജൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ലാംപ് മൂവീസുമായി ചേർന്ന് കോക്കേഴ്സ് ഫിലിംസിന്റെ സിയാദ് കോക്കർ നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയിരിക്കുന്നത് ഹരി നാരായണനാണ്. സംഗീതം വിനു തോമസ്. ഛായാഗ്രഹണം ക്ലിന്റോ ആന്റണി. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും.