- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷറഫൂദ്ദീൻ വരത്തനിലെ കഥാപാത്രം ചെയ്യാൻ സമ്മതം മൂളിയത് മൂന്ന് നാല് ദിവസം സമയം എടുത്ത് ആലോചിച്ച ശേഷം; അമൽ നീരദ് സിനിമയിൽ വ്യത്യസ്തമായ കഥാപാത്രം ചെയ്യാനായതിന്റെ സന്തോഷത്തിൽ പ്രേമത്തിലെ ഗിരിരാജൻ കോഴി
പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തെ അറിയാത്തവരായി മലയാളികൾ ആരും ഉണ്ടാകില്ല. പ്രേമത്തിന് ശേഷം മലയാള സിനിമയിലെ സൂപ്പർ താരങ്ങളടക്കം ഒട്ടുമിക്ക താര്ങ്ങൾക്കൊപ്പവും മികച്ച വേഷം ചെയ്ത നടൻ ഏറ്റവും പുതിയതായി ഇറങ്ങിയ വരത്തനിലും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്.വരത്തനിലെ ജോസി എന്ന വില്ലനിലേക്കുള്ള മാറ്റം ഷറഫുദ്ദീൻ എന്ന അഭിനേതാവിന്റെ വളർച്ച കൂടിയാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ താൻ വര്ത്തൻ എന്ന ചിത്രത്തിലേക്ക് എത്താനുള്ള കാരണം നടൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.അമൽ നീരദിന്റെ സിനിമകളിൽ വേഷം ലഭിക്കാനായി താൻ അദ്ദേഹത്തെ ഫോളോ ചെയ്യാറുണ്ടായിരുന്നുവെന്ന് ഷറഫുദ്ദീൻ വെളിപ്പെടുത്തിയിരുന്നു. ഒരു അഭിനേതാവെന്ന നിലയിൽ അമൽ നീരദിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഒരു നേട്ടമായി കണക്കാക്കുന്നു.' വരത്തനിലെ കഥാപാത്രം ഞാൻ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമാണ്. കോമഡിയുമായി ഒരു ബന്ധവുമില്ല ഈ കഥാപാത്രത്തിന്. ഒരു അമൽ നീരദ് സിനിമയിൽ വ്യത്യസ്തമായ കഥാപാത്രം ചെയ്യാനായത് സന്
പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തെ അറിയാത്തവരായി മലയാളികൾ ആരും ഉണ്ടാകില്ല. പ്രേമത്തിന് ശേഷം മലയാള സിനിമയിലെ സൂപ്പർ താരങ്ങളടക്കം ഒട്ടുമിക്ക താര്ങ്ങൾക്കൊപ്പവും മികച്ച വേഷം ചെയ്ത നടൻ ഏറ്റവും പുതിയതായി ഇറങ്ങിയ വരത്തനിലും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്.വരത്തനിലെ ജോസി എന്ന വില്ലനിലേക്കുള്ള മാറ്റം ഷറഫുദ്ദീൻ എന്ന അഭിനേതാവിന്റെ വളർച്ച കൂടിയാണ് അടയാളപ്പെടുത്തുന്നത്.
എന്നാൽ താൻ വര്ത്തൻ എന്ന ചിത്രത്തിലേക്ക് എത്താനുള്ള കാരണം നടൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.അമൽ നീരദിന്റെ സിനിമകളിൽ വേഷം ലഭിക്കാനായി താൻ അദ്ദേഹത്തെ ഫോളോ ചെയ്യാറുണ്ടായിരുന്നുവെന്ന് ഷറഫുദ്ദീൻ വെളിപ്പെടുത്തിയിരുന്നു. ഒരു അഭിനേതാവെന്ന നിലയിൽ അമൽ നീരദിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഒരു നേട്ടമായി കണക്കാക്കുന്നു.' വരത്തനിലെ കഥാപാത്രം ഞാൻ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമാണ്. കോമഡിയുമായി ഒരു ബന്ധവുമില്ല ഈ കഥാപാത്രത്തിന്. ഒരു അമൽ നീരദ് സിനിമയിൽ വ്യത്യസ്തമായ കഥാപാത്രം ചെയ്യാനായത് സന്തോഷം ഇരട്ടിയാക്കുന്നു. ഞാനൊക്കെ കാത്തിരുന്ന അവസരമാണ് ഇതെന്നുമാണ് നടൻ പറയുന്നു.
അമൽ നീരദിന്റെ സെറ്റിലുള്ള എല്ലാവരും ടെക്‌നിക്കലിയും അല്ലാതെയും ഏറ്റവുമധികം കഴിവുള്ളവരായിരിക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. അതിന്റെ ടെൻഷനും എനിക്കുണ്ടായിരുന്നു. പക്ഷേ ആദ്യ ദിവസം മുതൽ ആർട്ടിസ്റ്റുകളെ കംഫർട്ടബിൾ ആക്കി നിർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും ഷറഫൂദ്ദിൻ പറഞ്ഞു.
എ്ന്നാൽ വരത്തനിൽ ഏറ്റവും കൂടുതൽ കാത്തിരിപ്പ് വേണ്ടി വന്നത് ഷറഫുദ്ദീന്റെ സമ്മതത്തിന് വേണ്ടിയായിരുന്നുവെന്ന് ഫഹദ് ഫാസിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നും , ഈ സിനിമ തനിക്കു ചെയ്യണം എന്നും ഷറഫുദീൻ പറഞ്ഞു. പക്ഷെ ഈ കഥാപാത്രം താൻ ചെയ്താൽ നന്നാവുമോ എന്നായിരുന്നു ഷറഫുദീന്റെ സംശയം. ഒടുവിൽ മൂന്നു നാലു ദിവസം സമയം എടുത്തു നന്നായി ആലോചിച്ചാണ് ഷറഫുദീൻ സമ്മതം മൂളിയത് എന്നും ഫഹദ് ഫാസിൽ പറഞ്ഞു.