- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൻക്രിയാറ്റിസ് രോഗം ബാധിച്ച് മരിച്ച തമിഴ് നാട് സ്വദേശിയുടെ സംസ്‌കാരം ഡബ്ലിനിൽ; സഹായഹസ്തവുമായി മലയാളി സമൂഹവും രംഗത്ത്
ലൂക്കനിൽ പാൻക്രിയാറ്റിസ് രോഗം ബാധിച്ച മരിച്ച തമിഴ് നാട് സ്വദേശിയുടെ സംസ്‌കാരം ഡബ്ലിനിൽ തന്നെ നടത്താൻ തീരുമാനം. പാൻക്രിയാറ്റിസ് അസുഖം മൂലം മരിച്ച ശരവണന്റെ സംസ്‌കാര ചടങ്ങുകൾ ഡബ്ലിനിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടത്താൻ ആണ് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തൂക്കളും തീരുമാനിച്ചിരിക്കുന്നത്. നാട്ടിൽ നിന്നുള്ള ശരവണന്റെ സഹോദരങ്ങൾ എത്താനുള്ള താമസം കണക്കിലെടുത്താണ് സംസ്‌ക്കാര ചടങ്ങുകളുടെ കൃത്യമായ തീയതി നിശ്ചയിക്കാൻ കഴിയാത്തത്. തമിഴ്‌നാട്ടിലെ തേനി കമ്പം സ്വദേശിയായ ശരവണൻ കഴിഞ്ഞ ഏതാനം ദിവസങ്ങളായി ബ്ലാഞ്ചസ് ടൗൺ ഹോസ്പിറ്റലിൽ പാൻക്രിയാറ്റിസ് അസുഖത്തെ തുടർന്ന് ചികിത്സയിലായി രിക്കെയാണ് മരണം വിളിച്ചത്. പരേതന് 37 വയസായിരുന്നു പ്രായം.പ്രൊഫഷണൽ ഷെഫായിരുന്ന ശരവണന്റെ ഭാര്യ ആശാ ശരവണൻ സെന്റ് വിൻസെന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്.മൂന്നു മക്കളാണ് ഇവർക്ക് .ലക്ഷ്മി,ഗീത,അഭിനന്ദ്. അയരലണ്ടിൽ എങ്ങും സ്‌നേഹബന്ധമുള്ള ശരവണന്റെ സംസ്‌കാര ചടങ്ങുകൾക്കുള്ള ചെലവ് അയർലണ്ട് മലയാളികൾ ഏറ്റെടുത്തു നടത്താൻ മലയാളികളും രംഗ
ലൂക്കനിൽ പാൻക്രിയാറ്റിസ് രോഗം ബാധിച്ച മരിച്ച തമിഴ് നാട് സ്വദേശിയുടെ സംസ്‌കാരം ഡബ്ലിനിൽ തന്നെ നടത്താൻ തീരുമാനം. പാൻക്രിയാറ്റിസ് അസുഖം മൂലം മരിച്ച ശരവണന്റെ സംസ്‌കാര ചടങ്ങുകൾ ഡബ്ലിനിൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടത്താൻ ആണ് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തൂക്കളും തീരുമാനിച്ചിരിക്കുന്നത്. നാട്ടിൽ നിന്നുള്ള ശരവണന്റെ സഹോദരങ്ങൾ എത്താനുള്ള താമസം കണക്കിലെടുത്താണ് സംസ്‌ക്കാര ചടങ്ങുകളുടെ കൃത്യമായ തീയതി നിശ്ചയിക്കാൻ കഴിയാത്തത്.
തമിഴ്‌നാട്ടിലെ തേനി കമ്പം സ്വദേശിയായ ശരവണൻ കഴിഞ്ഞ ഏതാനം ദിവസങ്ങളായി ബ്ലാഞ്ചസ് ടൗൺ ഹോസ്പിറ്റലിൽ പാൻക്രിയാറ്റിസ് അസുഖത്തെ തുടർന്ന് ചികിത്സയിലായി രിക്കെയാണ് മരണം വിളിച്ചത്. പരേതന് 37 വയസായിരുന്നു പ്രായം.പ്രൊഫഷണൽ ഷെഫായിരുന്ന ശരവണന്റെ ഭാര്യ ആശാ ശരവണൻ സെന്റ് വിൻസെന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്.മൂന്നു മക്കളാണ് ഇവർക്ക് .ലക്ഷ്മി,ഗീത,അഭിനന്ദ്.
അയരലണ്ടിൽ എങ്ങും സ്‌നേഹബന്ധമുള്ള ശരവണന്റെ സംസ്‌കാര ചടങ്ങുകൾക്കുള്ള ചെലവ് അയർലണ്ട് മലയാളികൾ ഏറ്റെടുത്തു നടത്താൻ മലയാളികളും രംഗത്തെത്തിയിട്ടുണ്ട്. ലുകനിലെ ക്ലാരിയോൻ ഹോട്ടലിൽ വെച്ച് ചേർന്ന അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന മലയാളികളുടെ വിപുലമായ യോഗത്തിൽ വച്ചാണ് സഹായിക്കാൻ തീരുമാനമായത്.ശരവണന്റെ ആകസ്മിക മരണത്തിൽ കുടുംബത്തിനു സാന്ത്വനമേകാൻ എത്തിച്ചേർന്ന ഏവർക്കും യോഗം നന്ദി അർപ്പിച്ചു. ശരവണന്റെ സംസ്‌കര ചടങ്ങുകൾക്കാവശ്യമായ തുക സമാഹരിക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്നും യോഗത്തിനെത്തിയ സുഹൃത്തുക്കളെ ചുമതലപ്പെടുത്തി .
സഹായം എത്തിക്കാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന അക്കൗണ്ട് നംബറിലേക്കോ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന സുഹൃത്തുക്കളുടെ ഫോൺ നംബറിലോ ബന്ധപ്പെട്ട് സഹായം എത്തിക്കാവുന്നതാണ്.സംസ്‌കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയിക്കുന്നതാണ് .നിങ്ങൾ എത്തിക്കുന്ന സഹായങ്ങൾ ഒക്ടോബർ -17 ചൊവ്വാഴ്ചയ്ക്ക് മുൻപായി എത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Account name-muraleedharan appukuttan
IBAN-IE72AIBK93251557982029
BIC-AIBKIE2D
ACCOUNT NO.-57982029
SORT CODE-932515
Thomas Sebastian-lucan-0879865040
Pradeep Chandran-0871390007
Jestine-bray-0872671587
Chilz kuryakose-blanch-0870622230
Jaya kumar-blackrock-0876353443
Vinod Oscar-0871320706