- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച നെടുങ്ങാടി ബാങ്കിൽ പ്രക്ഷോഭം; ഓഹരി മൂലധനം തിരിച്ചു നൽകാതെ ബാങ്ക് ആസ്തികൾ വിൽക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഓഹരിയുടമകൾ
കോഴിക്കോട്: 18 വർഷം മുമ്പ് 2003 ഫെബ്രുവരി ഒന്നാം തിയ്യതി പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച കേരളത്തിലെ പ്രഥമ വാണിജ്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ ഓഹരി മൂലധനം തിരിച്ചുനൽകാതെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ബാങ്ക് ആസ്തികൾ വിൽക്കാനുള്ള നീക്കത്തിനെതിരേ ഓഹരികൾ ഉടമകൾ പ്രക്ഷോഭത്തിലേക്ക്.
ലയനത്തിന് ശേഷം നാളിതുവരെ നൽകിയ നിവേദനങ്ങൾ പി എൻ ബി മാനേജ്മെന്റ് നിരാകരിച്ച സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്. 2003ൽ ലയനം നടക്കുമ്പോൾ 12 വർഷത്തിന് ശേഷം ഓഹരി തിരിച്ച് നൽകാമെന്നായിരുന്നു ധാരണ. 33400 ഓഹരി ഉടമകളാണ് ഉണ്ടായിരുന്നത്. 10. 20 കോടി മൂലധനവും ഉണ്ടായിരുന്നു.
12 വർഷത്തിന് ശേഷം റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ നെടുങ്ങാടി ബാങ്കിന്റെ ആസ്തികൾ വീണ്ടും കണക്കാക്കാക്കി കൂടുതൽ വരുന്നസംഖ്യ ഓഹരി ഉടമകൾക്ക് ആനുപാതികമായി നൽകുമെന്നും ധാരണയായിരുന്നു. എന്നാൽ 2012 ൽ തന്നെ അധികമൊന്നും ഉടമകൾക്ക് തിരിച്ചു നൽകാൻ ഇല്ലെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് കണ്ടെത്തി.
ആസ്തി- ബാധ്യതകളുടെ വില നിശ്ചയിച്ച് ഓഹരിയുടമകൾക്ക് തിരിച്ചു നൽകാൻ അധിക തുക ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു പി എൻബി മാനേജ്മെന്റിന്റെ അറിയിപ്പ്. നെടുങ്ങാടി ബാങ്ക് ഓഹരിയുടമകളുടെ ന്യായമായ ആവശ്യമായ ഓഹരി മൂലധനം തിരിച്ചു നൽകണം എന്ന ആവശ്യത്തിനെതിരായാണ് ഈ നീക്കം.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം നെടുങ്ങാടി ബാങ്കിന്റെ ശതാബ്ദി സ്മാരകമായ ശതാബ്ദി ഭവനിലെ രണ്ടു നിലകൾ വിൽക്കുന്നതായി പിഎൻ ബി പരസ്യം ചെയ്തത്. ഇത് നെടുങ്ങാടി ബങ്കിന്റെ മറ്റ് ആസ്തികൾ കൂടി വിൽക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണെന്നും തങ്ങളുടെ മൂലധനം തിരികെ നൽകാതെ നടത്തുന്ന ഇത്തരം നീക്കത്തിനെതിരേ ഉപവാസമടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്നും നെടുങ്ങാടി ബാങ്ക് ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നെടുങ്ങാടി ബാങ്ക് ഓഹരി ഉടമകളുടെ മൂലധനത്താൽ കെട്ടിപ്പടുത്ത ശതാബ്ദി ഭവനിലെ രണ്ട് നിലകൾ വിൽക്കാനുള്ള തീരുമാനം നീതിക്ക് നിരക്കാത്തതാണെന്നും ഓഹരി ഉടമകൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ്പി ബാലൻ നായർ, വൈസ് പ്രസിഡന്റ് ഇളയിടത്ത് വേണുഗോപാൽ, സെക്രട്ടറി കെ എം ശശിധരൻ, പി കെ ലക്ഷ്മിദാസ്, കെ സി മോഹൻദാസ് സംബന്ധിച്ചു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.