ന്ന് മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പാർക്കിങ് പ്ലേസസ് ആക്ട് പ്രകാരം വർഷത്തിൽ മൂന്നിലധികം തവണ അനധികൃതമായി ബൈസൈക്കിൾ നിയമംലംഘിക്കുന്നവർക്ക് വിലക്കേർപ്പെടുത്തും. രാജ്യത്ത് വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾക്ക് കടിഞ്ഞാണിടാനായി കമ്പനികൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഇത്തരം കർശന നടപടികൾ രാജ്യത്തെ പാർക്കിങ് പ്രശ്‌നങ്ങളിൽ നിന്നും ഒഴിവാക്കുമെന്നാണ് കണ്ടെത്തൽ.

ലാന്റ് ട്രാൻസ്പോർട്ട് അഥോറിറ്റി കീഴിലേക്ക് ഒബൈക്ക്, മോബൈക്ക്, ഓഫോ, തുടങ്ങിയ കമ്പനികളെയും പേഴ്സണല് മാബിലിറ്റി ഡിവൈസുകളെയും ഉൾപ്പെടുത്തി ലൈസൻസ് ഏർപ്പെടുത്താ്ൻ നേരത്തെ തീരുമാനിച്ചിരുന്നു.രാജ്യത്ത് വർദ്ധിച്ച് വരുന്ന ബൈക്ക് ഷെയറിങ് കമ്പനികൾ മൂലം അനധികൃത പാർക്കിങ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

ഇത്തരത്തിൽ ഇനി മുതൽ വർഷത്തിൽ നിയമം ലംഘിച്ച് ബൈസൈക്കിൾ യാത്ര നടത്തുന്നവർ നിരന്തരം നിയമംലംഘിച്ചാൽ നടപടി നേരിടേണ്ടി വരും.