ണ്ട് ദിവസം മുമ്പ് ഹമദ് വിമാനത്താവളത്തിൽ കഞ്ചാവുമായി പിടിയിലായ യുവാവ് സുഹൃത്തുക്കളുടെ ചതിയിൽ പെട്ടതെന്ന് സൂചന.സുഹൃത്തുക്കൾ നൽകിയ പൊതിയിൽ കഞ്ചാവുണ്ടെന്ന് അറിയാതെ കാസർഗോഡ് സ്വദേശിയായ ശരീഫ് യാത്ര ചെയ്താണ് ഇതിന് കാരണമെന്നാണ് സൂചന.

കോടിയമ്മ ഛത്രംപള്ളി മുഹമ്മദ് ശരീഫ് എന്ന 35 കാരനാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായാതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ശരീഫ് പിടിയിലായതോടെ ഒരു നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷകൾ പാടെ അസ്തമിച്ചിരക്കുകയാണ്.

ഉമ്മയും രണ്ട് സഹോദരങ്ങളും ഒരു സഹോദരിയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ മുഖ്യ ആശ്രയമായിരുന്നു ശരീഫ്. കൂലിപ്പണിയെടു ക്കുന്നതിനിടയിലാണ് കൂട്ടുകാരും നാട്ടുകാരുമായ സൂഫീയും സക്കരിയയും വിസ വാഗ്ദാനവുമായി എത്തിയത്. ഖത്തറിൽ തങ്ങൾ തുടങ്ങുന്ന പുതിയ കഫ്റ്റീരിയയിലേക്കാണ് വിസ എന്നാണ് പറഞ്ഞത്. വിസയും ടിക്കറ്റും എല്ലാ സൗജന്യമെന്നറിഞ്ഞതോടെ ശരീഫ് പോവാൻ തീരുമാനിക്കുക യായിരുന്നു.

മുംബൈയിൽ നിന്നും വിമാനം കയറിയശേഷം ശരീഫ് വീട്ടുകാരുമായി ബന്ധപ്പെടാതിരുന്ന തോടെയാണ് പിടിക്കപ്പെട്ട വിവരം ബന്ധുക്കളറിയുന്നത്. വാർത്ത നാട്ടിൽ പ്രചരിച്ചതോടെ സൂഫിയും സക്കരിയയും നാട്ടിൽ നിന്നും മുങ്ങിയെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ശരീഫിന്റെ ഉമ്മയും ഭാര്യയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സുഹൃത്തുക്കളുടെ ചതി കാരണം കുടുങ്ങിയ നിരപരാധിയായ യുവാവിനെ രക്ഷപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവർ ഇടപെടണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.