- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില ഉയർത്തി വില്പന നടത്തുന്ന കടയുടമകൾ വെട്ടിലാകും; കൃത്യ വില അറിയിക്കാൻ ഇനി വിലവിവരപ്പട്ടിക; ഷാർജയിലും അജ്മാനിലും മാർക്കറ്റുകളിൽ പരിശോധന നടത്തി മന്ത്രാലയ അധികൃതർ
റമ്ദാൻ പ്രമാണിച്ച് വില ഉയർത്തി വില്പന നടത്തുന്ന കടയുടമകൾ ജാഗ്രതേ; വലി തട്ടിപ്പിന് തടയിടാനായി ഷാർജയിലും അജ്മാനിലും മാർക്കറ്റുകളിൽ സാമ്പത്തിക മന്ത്രാലയത്തിന്റെ പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്.ചില ഉത്പ്പന്നങ്ങൾ ഉയർന്ന വിലക്ക് വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്.കടയുടമകളോട് ഉത്പന്നങ്ങളുടെ വില കുറക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. റമദാന്റെ ഭാഗമായി അവശ്യവസ്തുക്കൾക്ക് യുഎഇ വില നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സാമ്പത്തിക മന്ത്രാലയം ഷാർജയിലും അജ്മാനിലും മാർക്കറ്റുകളിൽ പരിശോധന നടത്തിയത്. ഷാര്ജ ജുബൈയിൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ വില വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ ഇല്ലാതെ ഉൽപ്പന്നങ്ങൾ വിൽപ്പനക്ക് വച്ചിരിക്കുന്നതായി കണ്ടെത്തി. പഴം-പച്ചക്കറി വിലയിലെ തിരിമറികൾ തടയുന്നതിന് സാമ്പത്തിക മന്ത്രാലയം ഇലക്ട്രോണിക് സ്‌ക്രീനുകൾ കൊണ്ടുവരുന്നതായും സൂചനയുണ്ട്.
റമ്ദാൻ പ്രമാണിച്ച് വില ഉയർത്തി വില്പന നടത്തുന്ന കടയുടമകൾ ജാഗ്രതേ; വലി തട്ടിപ്പിന് തടയിടാനായി ഷാർജയിലും അജ്മാനിലും മാർക്കറ്റുകളിൽ സാമ്പത്തിക മന്ത്രാലയത്തിന്റെ പരിശോധന ഊർജ്ജിതമാക്കിയിരിക്കുകയാണ്.ചില ഉത്പ്പന്നങ്ങൾ ഉയർന്ന വിലക്ക് വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്.കടയുടമകളോട് ഉത്പന്നങ്ങളുടെ വില കുറക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
റമദാന്റെ ഭാഗമായി അവശ്യവസ്തുക്കൾക്ക് യുഎഇ വില നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സാമ്പത്തിക മന്ത്രാലയം ഷാർജയിലും അജ്മാനിലും മാർക്കറ്റുകളിൽ പരിശോധന നടത്തിയത്. ഷാര്ജ ജുബൈയിൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ വില
വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ ഇല്ലാതെ ഉൽപ്പന്നങ്ങൾ വിൽപ്പനക്ക് വച്ചിരിക്കുന്നതായി കണ്ടെത്തി.
പഴം-പച്ചക്കറി വിലയിലെ തിരിമറികൾ തടയുന്നതിന് സാമ്പത്തിക മന്ത്രാലയം ഇലക്ട്രോണിക് സ്‌ക്രീനുകൾ കൊണ്ടുവരുന്നതായും സൂചനയുണ്ട്.