- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിൽ ഷെയറിങ് വ്യവസ്ഥയിൽ താമസിക്കുന്നവരെ പിടികൂടാൻ പരിധോശന ഊർജ്ജിതമാക്കുന്നു; നിയമലംഘകർക്ക് 1,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴ; മലയാളികൾ ഉൾപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടി
വാടക താങ്ങാനാകാതെ ഷെയറിങ് വ്യവസ്ഥയിൽ താമസിക്കുന്ന പ്രവാസികുടുംബങ്ങൾക്ക് തിരിച്ചടിയായി ഒരു ഫ്‌ളാറ്റിൽ ഒന്നിലധികം പേർ താമസിക്കുന്നവരെ പിടികൂടാൻ പരിശോധന ഊർ്ജിതമാക്കുന്നു. നിയമവിരുദ്ധമായി ഷെയറിങ് വ്യവസ്ഥയിൽ താമസിക്കുന്നവരെ പിടികൂടാൻ പരിശോധന ഊർജിതമാക്കാൻ ദുബൈ മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി. വാടക താങ്ങാനാകാതെ ഷെയറിങ് വ്യവസ്ഥയിൽ താമസിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങൾക്ക് നടപടി തിരിച്ചടിയാകും.ഒരു താമസ യൂണിറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നത് ഒഴിവാക്കാൻ ദുബൈ നഗരസഭ കെട്ടിട ഉടമകൾക്കും റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും നിർദ്ദേശം നൽകി കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ ഇവർക്കായി പരിശോധന ശക്തമാക്കും. ഒരു ഫ്‌ലാറ്റിൽ നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്നത് ഉൾപ്പെടെയുള്ള വീഴ്ചകൾ കണ്ടെത്തിയാൽ 1,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.നിയമലംഘനം ആവർത്തിച്ചാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും. കുടുംബങ്ങൾക്ക് താമസിക്കാനുള്ള കേന്ദ്രങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭയെ വ
വാടക താങ്ങാനാകാതെ ഷെയറിങ് വ്യവസ്ഥയിൽ താമസിക്കുന്ന പ്രവാസികുടുംബങ്ങൾക്ക് തിരിച്ചടിയായി ഒരു ഫ്‌ളാറ്റിൽ ഒന്നിലധികം പേർ താമസിക്കുന്നവരെ പിടികൂടാൻ പരിശോധന ഊർ്ജിതമാക്കുന്നു. നിയമവിരുദ്ധമായി ഷെയറിങ് വ്യവസ്ഥയിൽ താമസിക്കുന്നവരെ പിടികൂടാൻ പരിശോധന ഊർജിതമാക്കാൻ ദുബൈ മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി.
വാടക താങ്ങാനാകാതെ ഷെയറിങ് വ്യവസ്ഥയിൽ താമസിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങൾക്ക് നടപടി തിരിച്ചടിയാകും.ഒരു താമസ യൂണിറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നത് ഒഴിവാക്കാൻ ദുബൈ നഗരസഭ കെട്ടിട ഉടമകൾക്കും റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും നിർദ്ദേശം നൽകി കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ ഇവർക്കായി പരിശോധന ശക്തമാക്കും.
ഒരു ഫ്‌ലാറ്റിൽ നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്നത് ഉൾപ്പെടെയുള്ള വീഴ്ചകൾ കണ്ടെത്തിയാൽ 1,000 ദിർഹം മുതൽ 50,000 ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.നിയമലംഘനം ആവർത്തിച്ചാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും. കുടുംബങ്ങൾക്ക് താമസിക്കാനുള്ള കേന്ദ്രങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭയെ വിവരം അറിയിക്കണം.
അനുവദിക്കപ്പെട്ടതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുകയോ ബാച്ചിലർമാർക്ക് മറിച്ചു നൽകുകയോ ചെയ്താൽ കെട്ടിടം വാടകക്ക് എടുത്തയാൾക്കാണ് പിഴ. ചതുരശ്രയടിക്ക് 10 ദിർഹം എന്ന കണക്കിനാണ് പിഴ ചുമത്തുക.അനധികൃതമായി മുറി വിഭജിക്കാൻ പാടില്ല. റസിഡൻഷ്യൽ മേഖലകളിൽ കമ്പനികൾ ജീവനക്കാരെ താമസിപ്പിക്കാൻ പാടില്ല. പാം ജുമൈറ, ജുമൈറ ലേക്ക് ടവേഴ്‌സ്, ഡിസ്‌കവറി ഗാർഡൻ, ഇന്റർനാഷനൽ സിറ്റി എന്നിവിടങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.