- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ വലതുകൈ ആരുടെയും തന്തയുടെ വകയല്ല; അതുകൊണ്ട് സുഡാപ്പികളോട് മാപ്പുപറയുന്നു; സംഘി ചാപ്പയടിച്ച് നടക്കുന്ന പോലെ എളുപ്പമല്ല ഇസ്ലാമിക വിമർശനം'; എസ് ഡി പി ഐയോട് മാപ്പു പറഞ്ഞ ജന ഗണ മന തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിനെ ട്രോളി സോഷ്യൽ മീഡിയ; ഫാസിസത്തിൽ ഇരട്ടത്താപ്പോ?
കോഴിക്കോട്: ''ഈ രാജ്യം ആരുടെയും തന്തയുടെ വകയല്ല''- ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ഡയലോഗ് പിറന്നത് പൃഥ്വീരാജ് നായകനായ 'ജന ഗണ മന' എന്ന സിനിമയിലാണ്. സംഘപരിവാർ ഫാസിസത്തെയും മോദി സർക്കാറിന്റെ നടപടികളെയും നിശിതമായ വിമർശിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തയായ ഷാരിസ് മുഹമ്മദും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ താരമായത്. എന്നാൽ ഹിന്ദുത്വ ഫാസിസത്തെ വിമർശിക്കുന്ന അതേ ആർജ്ജവത്തോടെ ഇവരിൽ എത്രപേർക്ക്, ഇസ്ലാമിക ഫാസിസിത്തെ വിമർശിക്കാൻ കഴിയും എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്.
ഇതിന് കാരണമായതും ഷാരിസ് മുഹമ്മദിന്റെ പ്രസ്താവനകൾ തന്നെതാണ്. നേരത്തെ മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്റെ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് എസ്ഡിപിഐഎയും ജമാഅത്തെ ഇസ്ലാമിയെയും വിമർശിച്ചികൊണ്ടുള്ള ഷാരിസ് മുഹമ്മദിന്റെ വാക്കുകൾ വൈറൽ ആയിരുന്നു. പക്ഷേ ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം തന്റെ വാക്കുകളിൽ ഖേദം പ്രകടിപ്പിച്ചു. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായവുന്നത്.
കേരളത്തിന്റെ ഇരുന്നുകൊണ്ട് സംഘപരിവാറിനെ വിമർശിക്കുകയെന്നത് ആർക്കും ചെയ്യാവുന്ന പരിപാടി മാത്രമാണെന്നും, എന്നാൽ എസ്ഡിപിഐ പോലുള്ള ഇസ്ലാമിക സംഘടനകളെ തൊട്ടാൽ വിവരം അറിയുമെന്നുമാണ് വിമർശനം. 'ഈ രാജ്യം ആരുടെയും തന്തയുടെ വകയല്ല', എന്ന ഷാരിസ് എഴുതിയ ഡയലോഗിന് ഒപ്പിച്ചുകൊണ്ട് 'എന്റെ വലതുകൈ ആരുടെയും തന്തയുടെ വകയല്ല' എന്നാണ് ട്രോൾ ഇറങ്ങുന്നത്.
'അവർക്ക് വേണ്ടത് പേരിലെ മുഹമ്മദ്'
ജന ഗണ മന എന്ന തന്റെ സിനിമ ഇറങ്ങിയതിന് പിന്നാലെ എസ്ഡിപിഐ, ഫ്രറ്റേണിറ്റി നേതാക്കൾ അവരുടെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വരില്ലെന്ന് തുറന്നു പറഞ്ഞതായണ്് തിരക്കഥാ കൃത്ത് ഷാരിസ് മുഹമ്മദ് പറഞ്ഞത്. കോഴിക്കോട് നടന്ന എം.എസ്.എഫ് ക്യാമ്പിൽ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഈ വിമർശനം ഉന്നതിച്ചത്. ''ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്ഡിപിഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു.അവരോട് ഞാൻ ചോദിച്ചത് സംവിധായകൻ ഡിജോ ജോസ് ആന്റണിയെ വിളിക്കാതെ എന്തുകൊണ്ട് എന്നെ വിളിച്ചു എന്നായിരുന്നു. പക്ഷേ ഞാൻ മനസ്സിലാക്കി അവർക്ക് വേണ്ടത്, എന്നെയല്ല. എന്റെ പേരിന്റെ ഒപ്പമുള്ള മുഹമ്മദിനെ ആയിരുന്നു''- ഷാരീസ് പറഞ്ഞു.
അതുപോലെ യൂത്ത് കോൺഗ്രസിന്റെ പരിപാടിയിലേക്ക് ഷാഫി പറമ്പിൽ ക്ഷണിച്ചപ്പോൾ താൻ സന്തോഷപൂർവം പോയി എന്നും ഷാരിസ് പറയുന്നുണ്ട്. വേദിയിൽ ഇരുന്ന മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ് സമദാനിയെയും, ഷാരീസ് പുകഴുത്തിയിരുന്നു. എം.എസ്.എഫ് വേദിയിൽ വന്നാൽ കിട്ടാൻ സാധ്യതയുള്ള അവാർഡ് നഷ്ടമാകുമെന്ന് ചിലർ പറഞ്ഞു. അങ്ങനെ വന്നാൽ അതായിരിക്കും തനിക്ക് കിട്ടുന്ന വലിയ അവാർഡ് എന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിനെതിരെ കവിതയെഴുതിയതിന് റഫീഖ് അഹമ്മദ് നേരിട്ട സൈബർ ആക്രമണത്തേക്കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു.
വിവാദത്തെ തുടർന്ന് മാപ്പ്
ഷാരിസിന്റെ വാക്കുകൾ വിവാദം ആയതോടെ വൈകാതെ മാപ്പുമായി അദ്ദേഹം രംഗത്തെത്തി. ''എന്റെ വാക്കുകൾ ഏതെങ്കിലും, വ്യക്തികളെയോ, രാഷ്ട്രീയ സംഘടനകളെയോ, മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പരാമർശത്തിൽ ഞാൻ നിർവ്യാജം ക്ഷമ ചോദിക്കുന്നു,' ഷാരിസ് ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ മാപ്പ് പറഞ്ഞു. തന്റെ രാഷ്ട്രിയവും, മതവും, നിലപാടുകളും തികച്ചും വ്യക്തിപരമാണെന്നും അതിൽ തുടരും എന്നും ഷാരിസ് കുറിപ്പിൽ കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്- ''വേര് എന്ന എം.സ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ 'കല, സർഗ്ഗം, സംസ്‌കാരം' എന്ന ചർച്ചയിലെ എന്റെ വാക്കുകളിൽ എന്റെ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുമുണ്ടായി. (പ്രത്യേകിച്ച് ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമർശം) എന്റെ വാക്കുകൾ ഏതെങ്കിലും, വ്യക്തികളെയോ, രാഷ്ട്രീയ സംഘടനകളെയോ, മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പരാമർശത്തിൽ ഞാൻ നിർവ്യാജം ക്ഷമ ചോദിക്കുന്നു.എന്റെ രാഷ്ട്രിയവും, എന്റെ മതവും, എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതിൽ തുടരും.'- ഇങ്ങനെയായിരുന്നു ഷാരിസിന്റെ പ്രതികരണം.
മതത്തെ തൊടുമ്പോൾ കൈവിറക്കുന്നു
എസ്.ഡി.പി.ഐയുടെ ഫിലിം ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചിരുന്നതായി ഷാരിസ് പറഞ്ഞിതിനെതിരെ എസ്.ഡി.പി.ഐ രംഗത്തെത്തിയിരുന്നു. ''എസ്.ഡി.പി.ഐയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോൺ നമ്പറെങ്കിലും വെളിപ്പെടുത്താൻ തയ്യാറാകണം. ഇത്തരം കളവുകൾ പറഞ്ഞ് മറുപക്ഷത്തിന്റെ കയ്യടി വാങ്ങുന്നത് സത്യസന്ധനായ കലാകാരന് ചേർന്നതല്ല'-എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെകെ അബ്ദുൽ ജബ്ബാർ പറഞ്ഞു. ഇതോടെ ഷാരിസ് മുഹമ്മദിനെതെിരെ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും അണികൾ സംഘടിത ആക്രമണമാണ് അഴിച്ചുവിട്ടത്.
ഇതിൽ വിരണ്ടുപോയ ഷാരിസ് തന്നെ എസ്ഡിപിഐയുടെ പരിപാടിക്ക് വിളിച്ചത് ആരാണെന്ന് ഒന്നും വ്യക്തമാക്കാതെ മാപ്പുപറഞ്ഞ് തടിയൂരുക ആയിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ ഫ്രീ തിങ്കേഴ്സ് വലിയ രീതിയിൽ വിമർശന വിധേയമാക്കുന്നത്. ഒരു പോസ്റ്റ് ഇങ്ങനെയാണ്. ''കാരണം ഇത് കേരളമാണ്......! കേരളത്തിൽ ഇരുന്നുള്ള സംഘപരിവാർ വിമർശനം എന്നത് ആർക്കും സാധിക്കുന്ന ചീള് സാധനം ആണ് എന്ന് നമ്മൾ മുന്നേ പറഞ്ഞ കാര്യമാണ്.
ഇസ്ലാമിനെ വിമർശിക്കുമ്പോൾ വടി വളം തിയറിയുമായി ഇറങ്ങുന്ന സ്വത്വവാദികൾ മുതൽ അപരവൽക്കരണ സാഹിത്യം എഴുതുന്ന മതപ്പണിക്കാർ വരെ ഓർക്കേണ്ട ഒരു കാര്യം നിങ്ങൾ സംഘി ചാപ്പയടിച്ച് നടക്കുന്ന പോലെ ഈസി അല്ല ഞങ്ങളൊക്കെ ചെയ്യുന്ന പോലെ ഗ്രൗണ്ടിൽ ഇറങ്ങിയുള്ള കളി...കാരണം ഇത് കേരളമാണ്!''. ഈ രീതിയിലുള്ള നിരവധി പോസ്റ്റുകളും ട്രോളുകളും ഷാരിസിനെതിരെ നിറയുകയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ